ഉണരൂ.. വേഗമുണരൂ..
രചന : മംഗളൻ’കുണ്ടറ✍️ എന്നിലെ പ്രേമപുഷ്പമാല്യം നിൻമുഗ്ധ കണ്ഠത്തിൽ ചാർത്തിടട്ടെ ഞാൻസടകുടഞ്ഞെഴുന്നേൽക്കുക നിൻപാദപത്മം ചടുലമാക്കുക..ലാസ്യ നടനനോത്സവത്തിനായ്തങ്കച്ചിലങ്കയണിഞ്ഞീടുക..താളലയമോടെചുവടുകൾവെച്ചുന്മാദനർത്തനമാടിടാം..സ്വരഗുണങ്ങളെഴും ഗാനവുംഹസ്താംഗിത മുദ്രാ നടനവും..ഇടിമുഴക്കം തോൽക്കുമുച്ചത്തിൽചിലങ്കയൊലിയും മുഴങ്ങണം..പാദചലന ത്സടിതി കാൺകേദേവലോകമതിശയിക്കണം..മുനിവരന്മാരുമുണരണംജപം വെടിഞ്ഞു നൃത്തമാടണം..സ്വർഗ്ഗസീമകൾക്കപ്പുറത്തെഴുംഇന്ദ്രസദസ്സാകെയിളകണം..അപ്സരസ്സുകൾ ഗുരുത്വമോടെതവ പാദപത്മം വണങ്ങണം..സ്വരകന്യകമാർ ശ്രുതിമീട്ടിനമുക്കനുപല്ലവി പാടണം..ദേവലോകമിളകിയെത്തിയാചാരുനർത്തനമാസ്വദിക്കണം..ഉണരൂ.. വേഗമുണരൂ.. എൻ്റെപ്രണയ പുഷ്പഹാരമണിയൂ..
