പെൺകോമരം
രചന : ബാബു ഡാനിയേൽ ✍️ ചോപ്പന്നുടയാട ചുറ്റിയുടുത്തിതാ-കാപ്പിട്ടു നിൽക്കുന്നു പെൺകോമരം!വെള്ളോട്ടുകാപ്പിട്ടു നിൽക്കുന്ന നേരത്തോ-ഉള്ളം തുടിക്കുന്ന പെൺകോമരം. പാറിപ്പറക്കുന്ന നീളൻമുടിയിലാ-വാരിവിതറിയ ഭസ്മക്കുറി!മാറിലണിഞ്ഞൊരു മാലകളാടുമ്പോ-കാറ്റിലുലയുന്ന ചോന്നപട്ടും. പാരമ്പര്യത്തിൻ മഹിമയും നേർച്ചയും-ഭാരമായ് മാറുന്ന പെൺകൊടിയാൾ-ഇഷ്ടമില്ലാത്തൊരു കോലമേന്താനിന്നു-കഷ്ടമാ പെൺകൊടി എത്തി നിൽപ്പൂ! സ്വേദംപടര്ന്നൊരു നെറ്റിയില്‍ സിന്ദൂരംഖേദം…
