Category: സിനിമ

സ്വപ്നം

രചന : മോഹനൻ താഴത്തേതിൽ അകത്തേത്തറ. ✍ അവളുടെ അളകങ്ങൾമാടിവിളിച്ചപ്പേൾഅരികത്തു ഞാൻ ചെന്നുനിന്നുവിറയാർന്ന ചുണ്ടുകൾപുഞ്ചിരിച്ചപ്പോഴെല്ലാംഅറിയാതെ ഞാനുംചിരിച്ചുപറയാതെ ഞാനുള്ളിൽപറയുന്നതറിയാതെപതറി ഞാൻ തലതാഴ്ത്തിനിന്നുപരിദവം കാട്ടുന്ന മുദ്രകൾകണ്ടു ഞാൻപലവട്ടം ഒളികൺഎറിഞ്ഞുമധുരമാം ശബ്ദമെൻചെവിയിൽ മുഴങ്ങവേചുറ്റുപാടും ഞാനൊന്നുനോക്കിമറ്റാരുമല്ല അവളുടെചുണ്ടിലെമന്ദഹാസത്തിൽ ഞാൻമയങ്ങിഅകതാരിൽ മൊട്ടിട്ടപ്രണയത്തിൻ മന്ത്രണംഅറിഞ്ഞപ്പോൾ ഞാൻഎന്നെ മറന്നുകണ്ണു തുറന്നപ്പൊൾകണ്ടീല്ല ആരേയുംസ്വപ്നത്തിൽ…

നൈഷധം-1

രചന : ബിനീഷ. ജി✍️ എഴുതിത്തുടങ്ങുകകവിതാദിനമിന്നുവനമാകട്ടെ കാവ്യംകാനനദിനമെന്നും!ഉദിച്ചൂ ദിനകരൻവചിപ്പൂ പിറാവുകൾഒഴുകീ യിളംതെന്നൽപോലെയിപ്പറവകൾ!മീനമാസമാണൂഷ്മാവുയർന്നൂ വിയത്തിലുംചിന്തയിൽപ്പോലുംനിലാവൂർജ്ജമായ്പടരട്ടേ..ആർദ്രത പേറും മനക്കാമ്പുകൾ മൗനം പൂണ്ടുനിൽക്കയാണന്തർധാരചിന്തയിലമർന്നേ പോയ്!ഭൈമിക്കു വന്നൂ ഹംസയോഗം തന്നനുഭവസീമയിൽ യോഗ്യൻ നളപാകനാം മറുപാതി!(2)നൈഷധമോർത്തതുകവനദിനത്തിൽഭൈമിയൊടൊത്തുനടന്നു ഹൃദന്തം;കൊട്ടാരത്തിലുണർന്നുജഗത്തിൽപ്രാണനുണർന്നതുഹംസസമക്ഷം.എന്തൊരുപൊൻപ്രഭ,ശുദ്ധത,വെണ്മ-കവർന്നതുമന,മകമനമേ കനവിൽ,പാറി നടന്നതുശുഭ്ര മരാളംതേരിലിറങ്ങുവതാരിഹ ചന്ദ്രൻ !ആരാണന്നുപറ-ഞ്ഞൂ കലിയുടെ ,ബാധയകറ്റാൻകാർക്കോടകകഥ,കേട്ടാൽ മതിയതിനാലൊ,ന്നെഴുതാംബാധകളെല്ലാംപമ്പ…

ഉത്തമഗീതം

രചന : ബിജു കാരമൂട് .✍️ എന്റെ പ്രിയങ്കരങ്ങളിൽഒരിക്കലും പെടാത്തവരേമരുഭൂമികളിൽദിക്കു തെറ്റിദാഹിച്ചു ചത്തൊടുങ്ങിയ ആട്ടിൻപറ്റങ്ങളേനല്ലിടയൻ എന്ന്തെറ്റിദ്ധരിപ്പിച്ചുകടന്നു രക്ഷപ്പെട്ടരക്ഷകരേവാക്കുകളെ അർത്ഥങ്ങൾ കൊണ്ട്ഗുണനക്രിയ ചെയ്തപ്രിയ പിതാമഹരേഎന്റെപ്രിയതമയുടെഎഴുന്നള്ളത്ത്കാണുകഏറ്റവുംപ്രീയപ്പെട്ടവളേനിന്റെയധരങ്ങൾമഞ്ഞിൽ പുകഞ്ഞുവിണ്ടുകീറിയത്നിറമില്ലാത്തത്കറുത്തകുന്നുകളിലേക്ക്കയറിപ്പോകുന്നതിനു മുമ്പ്ഞാൻ പാനംചെയ്യേണ്ടവിഷപാത്രംഅവിടെയാണ് ഒളിപ്പിച്ചിരിക്കുന്നതെന്നുമാത്രം അറിയുന്നുദേവദാരുവിന്റെ ഉണങ്ങിയ പടുമരത്തൊലിയിൽകിടത്തിഎന്നെ കുളിപ്പിക്കൂകസ്തൂരിമാനുകൾമേയുന്നസിന്ദൂരപ്പാടങ്ങളിൽനിന്നുംഒരു പരാഗവല്ലിയടർത്തിഎനിക്ക് കണ്ണെഴുതൂകവിളിൽ വലിയ ഒരുപൊട്ടു തൊടൂമറ്റാരാലും…

തിരകൾ

രചന : സുനിൽ തിരുവല്ല. ✍ കാറ്റിന്റെ തീരുമാനങ്ങളിലാണ്തീരം അണയുന്ന തിരയുടെ ജീവിതം,തീരത്തെ കണ്ടുമുട്ടി ഉളവാകുന്ന സന്തോഷം,സഫലമാകും മുമ്പേ മടക്കം!പങ്കുവയ്ക്കാനാവുന്നില്ല ഒന്നും,കഥകൾ പറയാനുമില്ല നേരം,എന്തൊരു ജീവിതം!കരയ്ക്കാണെങ്കിലോ?ഇനിയൊരിക്കൽ കാണാനാവുമോ?അലകളുടെ ആശയങ്ങൾ,കടലിന്റെ ഹൃദയത്തിൽ മറഞ്ഞു പോകുന്നു.ഒരു തിരമാലയുടെ യാത്ര,അതിന്റെ ആരംഭവും അവസാനവും ഒന്നായി,ഒരു നിമിഷത്തിന്റെ…

നഷ്ടപ്രണയം

രചന : ഗീത മുന്നൂർക്കോട് ✍ കാറ്റിൽ നിന്നുംമുല്ലമൊട്ടിന്റെപരാഗത്തുണ്ടുകൾപ്പോലെഅവനെന്നെ ഇറുത്തെടുത്ത്മുത്തം തന്നിരുന്നുനീർച്ചോലകളിൽ നിന്നുംകുമ്പിൾ കോരികുളിർമാരിയാക്കിഎന്നെ നനച്ചിരുന്നുമഴച്ചാറ്റലിന്റെയീണമൂറ്റിഎന്റെ വിതുമ്പലുകളെഅവൻ ലാളിച്ചിരുന്നുസായന്തനപ്പടവുകളിൽഓടിക്കേറിചുവന്നു പുഷ്പിച്ചിരുന്നഎന്നെനെഞ്ചിൽത്തിരുകികൊഞ്ചിക്കുമായിരുന്നുവെൺ നിലാപ്പുതപ്പു കീറിഎന്നെയാശ്ലേഷത്തിൽപുതപ്പിക്കുമായിരുന്നുകടൽക്കോളുകളെ ശാസിച്ച്കുഞ്ഞോളങ്ങളുടെതരിവളകളിടുവിച്ച്അവനെന്റെ കൈത്തലങ്ങളിൽസ്വാന്തനമമർത്തിയിരുന്നുഅവനെവിടെ…?അവൻ പോയ വഴികളിൽസായന്തനക്കാറ്റിൽമഴച്ചാറ്റലിൽത്തേങ്ങുന്നനീർച്ചോലകളിൽഅലറിയടുക്കുന്നകടൽക്കോളുകളിൽഅസ്ഥിപഞ്ഛരത്തിന്റെമൃതാവസ്ഥയിലെത്തിഞാനിന്നുമവനെ തേടുന്നു..

താളം.

രചന : മധുമാവില✍ ബസ് ഷെൽട്ടറിൽകൂരിരുട്ടിലൊറ്റക്ക്വെറും തറയിൽകിടക്കുമ്പോൾവെള്ള സാരിചുറ്റിപുഞ്ചിരിച്ചുകൊണ്ട്ചുണ്ണാമ്പ് ചോദിച്ചവൾ വരും.സ്വപ്നം പോലെ.രണ്ട് ചിരികളൊന്നിച്ച്ഒരു വെത്തിലയിൽഒറ്റത്താളത്തിൽ കിതക്കുംനമ്മളൊന്നിച്ചു ചോര തുപ്പും.ചുകന്ന പകലിൻ്റെവെളിച്ചത്തിലേക്ക്ചർദ്ദിക്കുന്നമുദ്രാവാക്യങ്ങൾ പോലെപകലന്തിയോളംഇരുട്ടുകോരി തിന്നിട്ടുംഅവളുടെ രാത്രിക്ക്വിശപ്പില്ലാതാക്കാനായില്ല.പകലന്തിയോളം പണിതിട്ടുംഇരുന്നുണ്ണാനായില്ല.നെഞ്ചിലെ കിനാവുംകൈയ്യിലെ കട്ടിത്തഴമ്പുംതലയിലെഴുതിസത്യത്തിനെത്ര വയസ്സായി,സത്യം പറഞ്ഞിട്ട് കാലമെത്രയായിഇനിയെന്ത് വിപ്ലവം.പണമുണ്ടാക്കണമെന്നൊരൊറ്റമോഹമായിരുന്നുദൈവത്തിനും.

കടൽതിര

രചന : ഷൈൻ മുറിക്കൽ ✍ കനവ് കണ്ടതോകടൽത്തിരയിളക്കമോകാറ്റു വീശുന്നുകടൽ കലങ്ങിമറിയുന്നുകറുത്തതോണിയിൽകടന്നുവന്നവർകടൽത്തിരയിലുംകരുത്തു കാട്ടുന്നകടലിന്റെ മക്കൾ തൻകഥകളൊത്തിരികളിയരങ്ങിലെകളംനിറഞ്ഞവർകൈക്കരുത്തുമായ്കളമടക്കിവാഴുന്നു.കഴിവ് വാഴ്ത്തുന്നകടൽക്കഥകളിൽകഴിവ് കുറഞ്ഞവർകരയിൽ വീരന്മാർകാലം തിരിയുന്നുകഥയാകെ മാറുന്നുകഴിഞ്ഞ കാലത്തെകടങ്കഥകളുംകദനമൊത്തിരികടന്നു പോയതുംകമിഴ്ത്തി വച്ചൊരുകറുത്തതോണിയുംകടൽക്കരയിലെകണ്ണുനീർക്കഥകൈയ്പ്പുനീരത്കുടിച്ചിറക്കുവാൻകാലം വിധിച്ചതോകഥ രചിച്ച കുറ്റമോകാലചക്രത്തിൻകണ്ണുനീരിലുംകടലമ്മ തന്നുടെകാരുണ്യത്താൽകാറ്റു മാറുന്നുകാലം തെളിയുന്നുകടൽ മത്സ്യങ്ങൾകരയിലെത്തുന്നുകൈകൾക്കുള്ളിലുംകാശും എത്തുന്നുകവിതയാകുന്നുകഥ മറന്നതൊക്കെയും

യാചകർ

രചന : ബി സുരേഷ്കുറിച്ചിമുട്ടം ✍ അവസാന കരടുരേഖയുംപുറത്തായ്,അതിലുമടങ്ങുന്നില്ലിനിയുമെങ്ങനെ!പെരുകുന്നു യാചകർനാട്ടിലേറെ,യാചനകൊണ്ടു ഫലിച്ചില്ലയെങ്കിൽ!! ചേരുന്നുണ്ടുന്നതരങ്ങനെപലരും,സുരലഹരിയിൽമുങ്ങിക്കുഴഞ്ഞവർക്കായ്.മായികലോകത്തിലങ്ങനെപറക്കാൻ,പറക്കമുറ്റിച്ചവരോടിരക്കുന്നു അമാന്തിച്ചീടുകിലായുധമുയർത്തുന്നു!പിന്നെയാളറിയാത്തരൂപത്തിലാക്കുന്നു!അലമുറയിട്ടുയാചിച്ചീടിലും,അലിയില്ലമനംലഹരിതേടവേ! ആണവനെല്ലാമകന്നിപ്പോൾപെണ്ണോ,അനാശാസ്യത്തിൻക്രൂരത കാട്ടുന്നു!അറിയാത്തബാലികയൊരുവളിൻ,ഭയംയാചനയായ് പരിണമിക്കുന്നു! ഉയരുന്നുമഞ്ഞലോഹത്തിൻമാറ്റ്,മാർഗ്ഗമില്ലമംഗല്യപ്പെണ്ണിനെ-യിനിമംഗലംചൊല്ലിയച്ചീടുവാൻ!ആരോടുകേഴുമാരുകേൾക്കുമീഗതി! മണ്ണിലന്തിയുറങ്ങിയൊരുകൂരയുംപോയി,ലഹരികൊഴിക്കുന്നജിവനും പോകുന്നു!ആണിനൊപ്പംപെണ്ണും പേരുകേൾപ്പിച്ചിടുന്നു!മണ്ണുപോയി മണ്ണിലാണ്ടുപല ജീവനുംമറഞ്ഞു!! അധികാരമങ്ങനെയാളുന്നുമുറേ,അർത്ഥമില്ലാത്ത വാഗ്ദാനമേകി!വർഷംതികഞ്ഞിടാൻ വെമ്പുന്നുയേറെ.വന്നുകൈകൂപ്പിനിന്നുയാചിച്ചു ചിരിച്ചിടാൻ!!

നീ

രചന : സി.മുരളീധരൻ ✍ നിദ്ര വന്നു തഴുകിയതേയുള്ളൂഭദ്രനീവന്നരികത്തിരിക്കയായിഹൃദ്യമാക്കിപുലർന്ന കാലങ്ങളെഹൃത്തടത്തിൽ പകരു കയായി നീമഴയിൽ മഞ്ഞിൽ വെയിലിലും ജീവിതവഴികളിൽ വഴി തെറ്റാതെ കൂടെവന്നഴകിലാക്കി അനുഭവ മൊക്കെ നിൻകഴിവതൊന്നും മറക്കില്ലൊരിക്കലുംനമ്മൾ കണ്ട കിനാക്കളിലേറെയുംതമ്മിലൊന്നിച്ചു സാക്ഷാത്കരിച്ചു നാം!വിടപറയുന്ന വേളയിൽ മിഴികളെതഴുകവെ നിത്യ നിദ്രയിലായി നീഎന്നെവന്നുതലോടവേ…

പ്രണയം….. ഒരു പുനർവിചിന്തനം

രചന : സ്നേഹചന്ദ്രൻ ഏഴിക്കര✍ എന്തും പങ്കുവയ്ക്കാൻ തോന്നുംഒരു മുറി മിഠായിയായാലുംനോട്ടുപുസ്തകം ചിന്തിയ താളുകളായാലുംപേനയോ പെൻസിലോ ആയാലും…….കണ്ണു തുറന്നു പിടിച്ച്സ്വപ്നം കാണാൻ കഴിയുംസ്വപ്നത്തിൽ അവൾ മാത്രമായിരിക്കുംപിൻകാഴ്ച്ചയായി മുന്തിരി തോപ്പുകളുംതാജ്മഹലുമുണ്ടാകുംഎന്തിനേയും എതിരിടാമെന്നആത്മവിശ്വാസമുണ്ടാകുംപ്രാധാന വില്ലൻ അവളുടെഅച്ച്ചനോ ആങ്ങളയോ ആയിരിക്കുംഅതാണല്ലോ ലോക നിയമംചിന്തകളിൽ വികൃതി കുരങ്ങന്മാർഅങ്ങുമിങ്ങുംചാടിത്തിമിർക്കുംഇത്തരുണത്തിൽകാമ്പുറ്റ…