Category: സിനിമ

കലാകാരൻമാർ

രചന : ലാൽച്ചന്ദ് മക്രേരി ✍ ” പ്രപഞ്ചത്തിൻ ശക്തിതൻ അനുഗ്രഹമതൊന്നല്ലോകലയായ് മന്നിൽ പിറക്കുന്നതോർക്കുക “ദാരിദ്ര്യത്തിൻ്റെ നെടുവീർപ്പിനിടയിലുംമക്കൾതൻ ഇച്ഛയേ മനസ്സിലാക്കിയിട്ടായികിടപ്പാടമതുപോലും നഷ്ടപ്പെടുത്തിയ ….കലകളേ സ്നേഹിക്കും രക്ഷിതാക്കളവർതൻകദനത്തിൻ കഥയുള്ള നാടിതീ മലയാളം…..ഓർക്കുക നമ്മൾ കലാകാരരവരുടേ –നിസ്വാർത്ഥമായൊരാ മനസ്സിനേയെന്നുമേ…നമ്മളേച്ചിരിപ്പിക്കും കലാകാരരവരുടേജീവിതപ്രാരാബ്ദം നമ്മളറിയുമോ?വേദിയിൽ നൃത്തത്തിൻ ചിലമ്പൊലി…

ജന്മത്തിൻ്റെ മണ്ണ്

രചന : അഷ്‌റഫ് കാളത്തോട് ✍️ ഉമ്മയുടെ വിയർപ്പിൽചേർന്ന മഴത്തുള്ളിഅതാണ് എൻ്റെ ആദ്യജന്മ സർട്ടിഫിക്കറ്റ്.ഇപ്പോഴും ആർദ്രതനിലനിൽക്കുന്നുചെറുനാരകത്തിൻ്റെ ഇലയിൽ.ഇനിയും മണം വിട്ടിട്ടില്ലാത്തവാപ്പ പുതച്ച പുതപ്പ്മുത്തച്ഛൻ്റെ കരച്ചിൽകേൾക്കാം ഇപ്പോഴുംപഴയ ചെങ്കോൽ മതിലിൽ.ഓരോ അടിമുന്നേറിയപ്പോഴുംഒരു തീയതിമണ്ണിൽ മുദ്രകുത്തി.കബർസ്ഥാനിലെ മീസാൻ കല്ല്എന്നോട് പറയുന്നു:“നീ ജനിച്ച വർഷംഎൻ്റെ പഴക്കം…

പുനർവിവാഹിതയുടെ ആദ്യരാത്രി

രചന : ദത്താത്രേയ ദത്തു ✍ ഉടുത്തുകെട്ടുകളഴിഞ്ഞൊരുവൾകങ്ങിയപാൽമണവുമായിഒരുവന്റെചൂടും ചൂരുമണയാത്തനെഞ്ചിൻകിടക്കയിൽനിന്ന്മറ്റൊരുവന്റെമേച്ചിൽക്കുന്നിലേക്ക്വീണ്ടുമൊരപകർഷതയുടെപടി ചവിട്ടുമ്പോൾഅദൃശ്യപിടിവലിയാൽ“അമ്മ പോകല്ലേന്ന് “ഒരു കുഞ്ഞു സൈറൺചെവിയടയ്ക്കുമൊരശനിപാതംപോൽകണ്ണീരുകൊണ്ടു കഴൽകെട്ടിപരീക്ഷിക്കും.എത്ര ഞരങ്ങിയിട്ടുംഉൾക്കിടിലത്തിന്റെഒച്ചയുറയ്ക്കാതെ,പിറുപിറുപ്പുകളുടെകങ്കൂസ് നൂലാൽചെകിടുമുറുകുന്നത്സ്വയം തൊട്ടുനുണഞ്ഞുകണ്ണുചുരുക്കും.വേട്ടപ്പട്ടിയുടെ ശൗര്യവുംതുടക്കക്കാരന്റെ ദയാവായ്പുംകൂട്ടിമുട്ടിഒരു മിന്നൽപ്പിണർഅനുവാദമില്ലാതെ ഉറപൊട്ടുന്നത്നെഞ്ചിൻചുഴികളിൽ തിമിർത്തവേർപ്പുമഴയാലവൾമാത്രംനനഞ്ഞലിഞ്ഞറിയും.തൊട്ടുകിടക്കുമ്പോൾഅവനൊരു മഞ്ഞുകാലവുംഅവളൊരു വേനലിന്റെഗതികെട്ട പൊള്ളൽ വരയുന്നചുടുമരുഭൂമിയുമാകും.“മാറ്റിവിളിച്ചേക്കരുതെന്ന്പേരുകൾ.പകുത്തു വയ്ക്കല്ലേന്നൊരു ശീൽക്കാരം.”ഉരുവിട്ട മന്ത്രംപോൽആവർത്തിക്കുമൊരമ്മവചനംതാരാട്ടിന്റെയീരടി പാടും.ആരറിവൂഒന്നുമൊന്നുമത്രമേൽഎളുതല്ലെന്ന്ആരറിവൂഒരു വിടവുമത്രമേൽചെറുതല്ലെന്ന്!■■■■■■■■വാക്കനൽ

ഉത്തമഗീതം

രചന : ബിജു കാരമൂട് ✍️ എന്റെ പ്രിയങ്കരങ്ങളിൽഒരിക്കലും പെടാത്തവരേ…മരുഭൂമികളിൽദിക്കു തെറ്റിദാഹിച്ചു ചത്തൊടുങ്ങിയ ആട്ടിൻപറ്റങ്ങളേ..നല്ലിടയൻ എന്ന്തെറ്റിദ്ധരിപ്പിച്ചുകടന്നു രക്ഷപ്പെട്ടരക്ഷകരേ….വാക്കുകളെ അർത്ഥങ്ങൾ കൊണ്ട്ഗുണനക്രിയ ചെയ്തപ്രിയ പിതാമഹരേ…എന്റെപ്രിയതമയുടെഎഴുന്നള്ളത്ത്കാണുക….ഏറ്റവുംപ്രീയപ്പെട്ടവളേ..നിന്റെയധരങ്ങൾമഞ്ഞിൽ പുകഞ്ഞുവിണ്ടുകീറിയത്..നിറമില്ലാത്തത്.കറുത്തകുന്നുകളിലേക്ക്കയറിപ്പോകുന്നതിനു മുമ്പ്ഞാൻ പാനംചെയ്യേണ്ടവിഷപാത്രംഅവിടെയാണ് ഒളിപ്പിച്ചിരിക്കുന്നതെന്നുമാത്രം അറിയുന്നു…ദേവദാരുവിന്റെ ഉണങ്ങിയ പടുമരത്തൊലിയിൽകിടത്തിഎന്നെ കുളിപ്പിക്കൂ…കസ്തൂരിമാനുകൾമേയുന്നസിന്ദൂരപ്പാടങ്ങളിൽനിന്നുംഒരു പരാഗവല്ലിയടർത്തിഎനിക്ക് കണ്ണെഴുതൂ…കവിളിൽ വലിയ ഒരുപൊട്ടു തൊടൂ..മറ്റാരാലും…

ഗദ്യ കവിതവിഷ സർപ്പങ്ങൾ

രചന : റഹീം പുഴയോരത്ത് ✍️ എൻ്റെ സ്വപ്നത്തിൽഞാനൊരു കവിത രചിക്കുന്നു.മലയുടെ ഗർഭപാത്രത്തിൽ നിന്നും പുറന്തള്ളിയകൂർത്ത കല്ലുകൾ എൻ്റെ വരികളിലേക്ക്തെറിച്ചു വീഴുന്നു.എൻ്റെ സ്വപ്നത്തിൽഞാനൊരു കവിത രചിക്കുന്നു.കുത്തിപ്പായുന്ന മഴവെള്ള പാച്ചലിൽ നിന്നുംനാഭിമുറിഞ്ഞൊരു പെണ്ണ്എൻ്റെ വരികളിലേക്ക്അഭയം തേടുന്നു.എൻ്റെ സ്വപ്നത്തിൽഞാനൊരു കവിത രചിക്കുന്നു.വിരിപ്പുകൾക്ക് കാലപ്പഴക്കം ചെല്ലുമ്പോൾപീഢനത്തിന്…

രാമസ്മൃതികൾ

രചന : എം പി ശ്രീകുമാർ✍️ മിഥിലയിൽ തന്റെ യൗവ്വനകാലംതരളിതമായി നീങ്ങവെതാതൻ ജനകൻ മംഗലത്തിനായ്മത്സരമൊന്നൊരുക്കുന്നുശൈവചാപം കുലച്ചീടുന്നൊരുവീരയോദ്ധാവിനായിട്ടുമത്സരമേറെ മുന്നേറുന്നേരമെത്ര യോദ്ധാക്കൾ വന്നുപോയ് !ലജ്ജിതരായി പിൻമാറിയവർലക്ഷണമൊത്തോരില്ലാരുംമങ്ങിപ്പോകുമാ മംഗലമോഹംമംഗളമാക്കി രാമനുംപുഷ്പം പോലെയാ വില്ലെടുത്തിട്ടുപുണ്യവാൻ കുലച്ചീടവെമേഘനാദം മുഴക്കി രണ്ടായിചാപമൊടിഞ്ഞു പോകവെനെഞ്ചിടിച്ചു പോയേവർക്കും തന്റെനെഞ്ചിലിടയ്ക്കാഗീതവും !പിന്നെ പൂത്ത വസന്തത്തിലിപ്പോൾഘോരതിമിരം…

ശ്വേതമേനോൻ സിനിമലോകത്തെത്തുന്നത്.

രചന : സഫി അലി താഹ ✍ അനശ്വരം എന്ന മമ്മൂട്ടി ചിത്രത്തിലൂടെയാണ് ശ്വേതമേനോൻ സിനിമലോകത്തെത്തുന്നത്.അധികം ആരും ധൈര്യപ്പെടാത്ത ഒരു കാലത്താണ് കാമസൂത്ര കമ്പനിയുടെ കോണ്ടം പരസ്യത്തിൽ അവർ അഭിനയിച്ചത്. അവർക്കിഷ്ടപ്പെടാത്ത കാര്യങ്ങളോട് അവർ ബോൾഡായി പ്രതികരിക്കും.അന്ന് ഐശ്വര്യ റായിയുടേം സുസ്മിത…

മടിക്കുത്തിൽ

രചന : സ്മിതസൈലേഷ് ✍️ മടിക്കുത്തിൽഇലഞ്ഞിപ്പൂമണവിശപ്പുള്ളഒരു സന്ധ്യയെഞാനിപ്പോഴുംഒളിപ്പിച്ചു വെക്കുന്നുണ്ട്അതിന്റെ മുനയുള്ളകണ്ണുകളിലൂടെയാണ്എന്റെ മുന്നിൽഭൂമിയിലെ മുഴുവൻഅസ്തമയങ്ങളുംപീളക്കെട്ടിവാടി വീഴാറുള്ളത്..ഊറാംപുലി വിഷംപോലത്തെഉണങ്ങാമുറിവായിഅസ്തമയങ്ങൾഎന്റെ പേറ്റുപാടുകളിൽപൊറ്റ കെട്ടി കിടക്കുന്നുഈ കാവെത്രഇലമരണങ്ങളെകണ്ടതാണെന്ന്മഞ്ഞയായആസക്തികൾഎന്റെ നാവിലേക്ക്ഇലഞ്ഞിപഴമധുരങ്ങളെതൊട്ട് തേക്കുന്നുവിരക്തിയുടെകുന്നു കയറുമ്പോഴുംഎന്റെ മടിക്കുത്തിൽഇലഞ്ഞി വിശപ്പ് കത്തുന്നുഒരു തുള്ളി കവിതയുമില്ലാത്തവരൾച്ചയിലും നിന്ന്ഞാൻ പ്രണയത്തെ കുറിച്ച്പാടുന്നു..എല്ലാ ഞരമ്പിലുംപച്ച വറ്റിയഒരു കടൽഇലയെന്നുംകാവെന്നുംകാടെന്നുംഎന്നെപച്ച…

തത്വശാസ്ത്രം

രചന : മോഹനൻ താഴത്തേതിൽ അകത്തേത്തറ✍️.. പുത്തനുടുപ്പിട്ടു പൊട്ടുതൊട്ടുഉണ്ണിയെ അമ്മയൊന്നോമനിച്ഛുതഞ്ചത്തിൽ കൊഞ്ചിച്ചുപുന്നാരിച്ചുഅച്ഛന്റെ മുഖം കണ്ടാനന്ദിച്ചുകൈകളിൽ വളയിട്ടു കണ്ണെഴുതികണ്ണകറ്റാൻ കവിളിൽ പൊട്ടുകുത്തിആപത്തുകളില്ലാതെ കാത്തീടുവാൻഉണ്ണിക്കണ്ണനെ നോക്കി കൈകൂപ്പി നിന്നുഅരയിലെച്ചരടൊന്നു നേരെയാക്കീഅരഞ്ഞാണമണിഞ്ഞതിൻ ഭംഗി നോക്കിചന്തത്തിലുണ്ണിയെ മാറോടുചേർത്തിചന്ദ്രികയുദിച്ചപോൽ മുഖം തിളങ്ങികൈവളരുന്നോ കാൽവളരുന്നോതൊട്ടുതലോടി സ്വയം കൃത്യമാക്കികണ്ണിലുംകവിളിലും മുത്തമിട്ടു തന്റെവാത്സല്യം…

അതിജീവനം

രചന : മധു നമ്പ്യാർ, മാതമംഗലം✍️. ജന്മസുകൃതമായ്‌ പകർന്ന പാഠങ്ങൾ തളി-രായ് തന്നിൽ കൊരുക്കുവാനിടം നൽകാതെവിതച്ച വിത്തുകൾ കിളിർത്തു പൂക്കുവതിൻകാലം വരെയും നിനച്ചു നിൽപ്പാതങ്ങനെ!പിഴുതുമാറ്റുന്നൊരു വികൃത ജന്മങ്ങളിവിടെപഴിക്കു പ്രാസം ചൊല്ലി പുരോഗമനത്തിന്വിരോധികളെന്നു വിധിപ്പകർപ്പും നൽകിവിലാസബന്ധുരം കാഴ്ച്ചകൾ മാറും കാലം!തളിർത്തു വന്നൊരു മാവിൻ…