റെഡ് അലർട്ട്
രചന : സുരേഷ് തച്ചൂരാൻ✍️ അരുതരുതെന്നമ്മവിലക്കിയാൽ നില്ക്കണ൦,അരുതായ്മ കാട്ടിയാൽപൊറുക്ക വേണം.ദുരിതങ്ങൾ വന്നാൽപങ്കിട്ടെടുക്കണ൦,ആഘോഷങ്ങളിൽഒത്തുചേർന്നീടണ൦.ചതി വന്നുപെട്ടാൽചിതറരുത് മക്കളേ,ശത്രുവെ കൂട്ടമായിനേരിട്ടെതിർക്കണ൦.തൊഴിലാളി പെരുമ നാ൦കാത്തു സൂക്ഷിക്കണ൦,മുതലാളി മുന്നിൽ നാ൦വിരിമാറു കാട്ടണ൦.വ൦ശഹത്യക്കുകോപ്പുകൂട്ടുന്നു ചിലർ,നാളെയവരെത്തിടു൦പൂമുഖ വാതിലിൽ,ജാഗ്രത കാട്ടുകഅതു നീയതാകാ൦ സഖേ!
