Category: ജീവിതം

നരമൃഗം

രചന : ബാബു ഡാനിയേൽ ✍️ ​മന്നിൽ മനുജനായ് വന്നു പിറന്നിട്ടുംമുന്നിലെ ലോകത്തെ കൊല്ലുന്നു നീ.കാട്ടു മൃഗങ്ങളിൽ നിന്നെന്നു ചൊല്ലുന്നു-കൂട്ടുകാരെ നമ്മൾ വന്നതെന്നോ?​ഭക്ഷണം തേടുവാൻ കൊന്നീടും സിംഹവുംശിക്ഷയായ് മാറ്റില്ല ഹിംസയൊന്നും.തമ്മിൽ കടിക്കില്ല സ്വന്തം കുലത്തിനെ-നമ്മളോ ലോകത്തെ മാറ്റുന്നു ഹാ!​പതിനെട്ടു വയസ്സുള്ള പൈതലിൻ…

യുദ്ധവെറി

രചന : മംഗളൻ കുണ്ടറ ✍️ പിഞ്ചു പൈതങ്ങൾ പഠിക്കും പള്ളിക്കൂട-പിന്നാംപുറത്തിലൂടെത്തി യുദ്ധവെറിപിഞ്ചുശരീരങ്ങൾ ചിന്നിച്ചിതറവേ..പിന്നെയും ബോംബുവർഷിപ്പൂ കാപാലികർ ആറ്റംബോബയ്യായിരത്തിന്മേലുള്ളവൻആറ്റംബോംബൊന്ന് മറ്റാരേലും നിർമ്മിച്ചാൽബോംബു പൊട്ടുംപോലെ നെഞ്ചിടിപ്പെന്തിനായ്? ബോധമില്ലത്ത യുദ്ധവെറിയെന്തിനായ്!അന്ധംവിട്ടോർ ഭൂവിലെന്തും ചെയ്താലോഅന്ധകാരത്തിലീയവനിയമരുംഒന്നുമേ നേടില്ല യുദ്ധവെറി പൂണ്ടോൻ ഒത്തിരി വെന്തകബന്ധങ്ങളല്ലാതെപശ്ചിമേഷ്യയിൽ ഫണം വിരിച്ചാടുന്നുപന്നക നീചന്മാർ…

കാഹളം

രചന : ഷാനവാസ് അമ്പാട്ട് ✍️ നനവ് പടരുന്നു വഴിയോരങ്ങളിൽനിണമുതിർക്കുന്ന കാറ്റിൽനിനവു മറയുന്നു ശിരസിൽ പതിച്ചുള്ളകാഴ്ചകൾക്കുള്ളിലെ നോവിൽചിതറി തെറിച്ചുള്ള സ്ഫടിക കഷണമാൽഹൃദയം നുറുങ്ങുന്ന രാവിൽമരണമാം ഭീതിയിൽവെകളി പിടിക്കുന്നുപൈംപാൽ കുടിക്കും കിടാവ്.കാട്ടാള ചിന്തകൾ നാവിൽ നുരക്കവേകത്തുന്നു ഈ വർണ്ണ ലോകം.കരുതലില്ലാത്തവർകടമയില്ലാത്തവർകാട്ടുന്നു പേക്കൂത്തുകൾആർത്തനാദങ്ങളാൽഅട്ടഹാസങ്ങളാൽഅലമുറയിട്ടവരെത്രമർത്യരെ കൊല്ലുന്നമൗഢ്യൻമാരവർകാട്ടാളൻമാരവർ…

പിശുക്കിന്റെ സാമൂഹിക ഇരുണ്ടശില്പം

രചന : യൂനസ് മണത്തല ✍️ പിശുക്ക്മനസ്സിന്റെ മണ്ണിൽ വീണൊരുഭയവിത്ത്അത് മുളയ്ക്കുമ്പോൾമുള്‍ക്കൊടികളാണ് ആദ്യം പിറക്കുന്നത്പിന്നെ നിഴൽ വ്യാപിക്കുംവ്യക്തിയെ കടന്നുപോയികുടുംബങ്ങളിലേക്കുംസമൂഹത്തിന്റെ പ്രാണനാളികളിലേക്കുംഒരു വീട്ടിൽചിരിയുടെ ശബ്ദം കുറയുന്നത്അവിടെ പണം കുറവായതുകൊണ്ടല്ലപങ്കിടൽ കുറയുന്നതുകൊണ്ടാണ്അമ്മയുടെ കൈയിൽകഞ്ഞിയുടെ ചൂട് ഉണ്ടെങ്കിലുംഹൃദയത്തിൽ തണുപ്പ് നിറഞ്ഞാൽകുഞ്ഞ് പഠിക്കുന്നത്സ്നേഹത്തിന്റെ രുചിയല്ല,സംശയത്തിന്റെ കഠിനതയാണ്പിശുക്കൻസ്വന്തം ആവശ്യങ്ങൾ…

പഴമ മണക്കുന്നഓർമ്മ മഴകളിൽ..

രചന : വിദ്യ സുരേഷ് ✍️ പഴമ മണക്കുന്നഓർമ്മ മഴകളിൽ..ലേബനോൺ താഴ് വരകളിലെമഞ്ഞണിഞ്ഞ ദേവതാരുമരങ്ങൾക്കിടയിൽ..ഹൃദയം മുറിഞ്ഞ്ജിബ്രാൻ..കണ്ണുനീർ തൂവുന്നു..അവൻ നടന്ന പ്രണയ വഴികളിൽ..ഭീതിയും, ദുഃഖവും.. തളം കെട്ടിയവിഹ്വല ഭാവങ്ങളിൽ..സ്വപ്‌നങ്ങൾ പുകഞ്ഞ് നിണം വാർന്ന്..പ്രിയപ്പെട്ട മനുഷ്യർ..വെളുത്ത പ്രാവുകളെ കിനാവു കാണുന്നചരിത്രമുറങ്ങുന്ന പുണ്യ ഭൂമിയുടെ ആകാശത്ത്…

ആറ്റുകാൽ പൊങ്കാല

രചന : ബിനു മോനിപ്പള്ളി ✍️ ആറ്റുകാലമ്മയ്ക്ക് പൊങ്കാലയിട്ടെന്റെഅഴലുകളാകവേ മാറ്റിടും ഞാൻഉയരുന്ന ധൂമത്തിൽ ഉയിരോടെയെരിയുമെൻഉള്ളുരുക്കൊന്നൊരാ കദനമെല്ലാംകണ്ണകി തൂകിയ കണ്ണുനീർ അന്നൊരാമധുരാപുരിയെയും തീർത്തെരിച്ചുമണ്ണതിൽ പെണ്ണിന്റെ കോപാഗ്നിയാറാതെകിള്ളിയാർ തീരത്ത് കുടിയിരുന്നുദേവി തൻ കോപം തണുക്കുവാനുംപിന്നെ, രാജന്റെ നിഗ്രഹം ഓർക്കുവാനുംഅന്നുതൊട്ടിന്നോളം പൊങ്കാലകൾആ തിരുമുറ്റത്ത് നേദ്യമായിഅന്നൊരു സന്ധ്യയ്ക്ക്…

വികൃതി

രചന : ജോയി പാലക്കമൂല ✍️ “വികൃതി കാട്ടല്ലേ മോനേ…”കുട്ടിക്കാലത്തിന്റെ ചുവടുകളിൽകുഞ്ഞു വടിയുമായിഅപ്പന്റെ ശബ്ദംപിറകെ ഓടി നടന്നു.മുറ്റത്തെ മണ്ണിൽഅപ്പം ചുട്ടു കളിച്ചപ്പോൾ,മഴപെയ്തൊഴുകിയ ചാലുകളിൽകടലാസ് തോണിയൊഴുക്കിയപ്പോൾ,ഇളയ്ത്തുകളുടെ കവിളിൽപിച്ചിപ്പൂ പോലെ വിരൽ പതിഞ്ഞപ്പോൾഅപ്പൻ ചിരിച്ചും ശാസിച്ചുംഒരു വാക്ക് പുനരാവർത്തിച്ചു:“വികൃതി കാട്ടല്ലേ മോനേ…”മുതിർന്ന ബാലനായി,സ്കൂൾ മതിൽ…

ഞാനാരുമല്ല

രചന : ജീ ആർ കവിയൂർ ✍️ എഴുത്തിനെ പനയോലത്തുഞ്ചത്ത്എത്തിക്കാൻ നാരായം കൊണ്ടുകിളിപ്പാട്ട് രചിച്ചതുഞ്ചത്തെഴുത്തച്ചനല്ല ഞാൻ.കൃഷ്ണഗാഥ പാടി,വഞ്ചിപ്പാട്ട് തുഴഞ്ഞു നീന്തിയചെറുചിരിയോടെ ലോകം കീഴടക്കിയചെറുശ്ശേരിയുമല്ല ഞാൻ.പൂ പോലെ ശ്ലോകങ്ങൾ പൊഴിച്ച്,പുണ്യജ്ഞാനം പാനം ചെയ്തപൂന്താനമല്ല ഞാൻ.കലക്കത്ത് നിന്നുയർന്ന് കൂത്തമ്പലത്തിലെത്തികപടതയെ കൊഞ്ചനം കാട്ടി തുള്ളിയകുഞ്ചൻ നമ്പ്യാരുമല്ല…

ഫാസിസ്റ്റുകളോടാണ്

രചന : സിന്ധു എം ജി ✍️ ഞങ്ങളെന്ന രാഷ്ട്രത്തെമതം, ഭാഷ, വേഷ, ഭക്ഷണത്താൽവിഭജിക്കപ്പെടുമ്പോൾനെഞ്ച് ചൂള പോലെകത്തുന്നത് നിങ്ങൾ നിർവ്വചിക്കുന്നദേശസ്നേഹത്താലല്ല..ഞങ്ങളുടെ രാജ്യസ്നേഹംനിന്റെ വ്യാഖ്യാനങ്ങൾക്കപ്പുറമാണ്നിനക്കറിഞ്ഞുകൂടാത്തസ്നേഹത്തിന്റെ അർത്ഥാ –ന്തരന്യാസങ്ങൾബഹുസ്വരതയുടെലയതാളങ്ങളാൽനിഹിതമാണ്ദേശത്തിന്റെ മൂവർണ്ണപതാകചെറുകാറ്റിലുലയുമ്പോൾതോക്കുകളുന്നം പിടിയ്ക്കുന്നകരങ്ങൾ വിറയ്ക്കുന്നതുംകണ്ണുകളിൽ ഭയം നിറയുന്നതുംഞങ്ങളറിയുന്നുണ്ട്അതുപോലെ തന്നെയാണ് രാജ്യത്തിനകത്തെമതവർഗീയവാദികളുടെദേശവിരുദ്ധവിചാരങ്ങളെഞങ്ങൾ നോക്കി കാണുന്നതുംഅപരങ്ങളാൽ നിബിഡമായആഗോളമാനവരുടെസ്വാതന്ത്യ സ്വപ്നങ്ങളെനീയൊക്കെ…

നിലാവിനോട്

രചന : തെന്നൂർ രാമചന്ദ്രൻ ✍️ ഒരുരാത്രിമുഴുവൻ മങ്ങാതെ കത്തുന്നതിരിനാളമാണല്ലൊ നക്ഷത്രമേ നീപരിശോഭ ചൊരിയുന്ന പാതിരാപ്പൂനിറമുള്ള നഭസ്സിലെ വെൺചെമ്പരത്തിഅറിയാതെയമ്പിളിപ്പെണ്ണിനെ നീചിരിതൂകിയുല്ലസിപ്പിച്ചതെന്തിനായ്തിരിയല്ല, ജ്വാലയാണഴകിൻ മകംഎരിയും തീപ്പൊരിയാണെന്നു മൊഴിഞ്ഞോഅയലത്തെ കനിയാണു നീയെന്ന കാര്യംഅറിയുമ്പോളമ്പിളി മന്ദഹസിച്ചോതിരുനെല്ലിക്കാവിലെ പൂർണ്ണിമയാകാൻവളരും വെണ്ണിലാവിൻ്റെ കന്യാവ്രതംപലരും തൊട്ടുതലോടിയ പഞ്ചമിപ്പെൺമലരിൻ്റെമാർദ്ദവം പൂർണ്ണിമയായല്ലൊഇതുപോലെയാണീ ഋതുവർണ്ണനകൾമധുമാസരാവിൻ്റെ…