Category: ജീവിതം

കിളിപ്പാട്ട്

രചന : ബിന്ദു അരുവിപ്പുറം ✍️ പൂത്തമാങ്കൊമ്പിലായൂഞ്ഞലാടിക്കൊണ്ട്പൂങ്കുയിൽ പാടിരസിയ്ക്കയല്ലോ.സ്നേഹത്തിൻ തുള്ളികളിറ്റുവീഴുന്നേരംഅറിയാതെയുള്ളിൽ കുളിരുതിർന്നു.പൂഞ്ചോല ചുറ്റിവന്നെത്തുന്ന തത്തമ്മ-പ്പെണ്ണിന്റെ ചുണ്ടിലെയീണം കേൾക്കേകുഞ്ഞിക്കിളികളൊരായിരം വന്നെത്തിപാട്ടുപടിച്ചതറിഞ്ഞോ നിങ്ങൾ?…കൂട്ടിലിരിയ്ക്കുമാ കുഞ്ഞിക്കിളികളുംതെന്നലിന്നൊപ്പമായ് മൂളുന്നുണ്ടേ.മഴമേഘപ്രാവുകൾ കുറുകുന്ന നേരത്ത്പ്രണയരാഗം മൂളി കാർമുകിലും!അത്തിമരത്തിന്റെ ചോട്ടിൽ കുരുവികൾഇഷ്ടമായ് നല്ല വിരുന്നൊരുക്കിപുത്തൻ പുലരിയ്ക്കു സ്വാഗതമോതുവാൻഭക്തിയോടെ നല്ലൊരീണമിട്ടു.പാട്ടിന്റെ പാലാഴി തീർക്കാൻ…

പൗർണ്ണമിരാവിൻ☁️💫

രചന : മരിയ തോപ്പിൽ ✍️ എന്റെ സ്വപ്നസങ്കല്പത്തിന്റെ ഭാണ്ഡംഞാൻ അഴിക്കുകയാണ്.ആരോരും ആലംബംമില്ലാത്ത നാളിൽസഖേ, നീയെന്റെ അരികത്ത് വന്നില്ലേ?എന്റെ ആത്മസംഘർഷങ്ങളിൽമധുരമാം വാക്കുകൾ ചൊരിഞ്ഞില്ലേ?ദുഃഖങ്ങളിൽ സാന്ത്വനമേകുവാൻഇടറി വീഴുമെനിക്കായി….നീ തോളുകൾ കാട്ടിത്തന്നില്ലേ?ചുട്ടുപഴുത്തോരൻ ചങ്കിൽശിശിരമാസക്കുളിരായിഅങ്ങോളം ഒപ്പമുണ്ടാകുമെന്ന്ഉറപ്പേകി നീ….നിന്റെ സ്നേഹാലിംഗനങ്ങളിൽഎന്റെ ഹൃദന്തത്തിൽദുഃഖം കുമിളകളായ് പൊട്ടി…നീ ചേർത്തുപിടിച്ചു ലാളിച്ചപ്പോൾസഖേ,…

പുലരി വിരിയുന്നത് കാണാൻഒരു പ്രത്യേക ഭംഗിയുണ്ട്…

രചന : സുജിമോൾ മാരാരി ✍ പുലരി വിരിയുന്നത് കാണാൻഒരു പ്രത്യേക ഭംഗിയുണ്ട്…രാത്രിയുടെ അവസാന നക്ഷത്രംമങ്ങിപ്പോകുന്നതും…ആകാശം പതിയെ വെളുത്തുതുടങ്ങുന്നതും…കാറ്റിൽ തണുപ്പ് അലിഞ്ഞുപുതിയ ദിവസത്തിന്റെ മണം നിറയുന്നതും…അതൊക്കെ എന്തോമനസ്സിനെ സമാധാനിപ്പിക്കുന്ന കാഴ്ചകളാണ്…!പണ്ടൊക്കെ ഞാൻഇരുട്ടിനെ ഒരുപാട് ഭയപ്പെട്ടിരുന്നു…പുറത്തുള്ള ഇരുട്ടിനെയല്ല…മനസ്സിലേക്കിറങ്ങി വന്നിരുന്നആ ഭാരമുള്ള നിശ്ശബ്ദതയെ…അന്നൊരിക്കൽമഴ പെയ്തുകൊണ്ടിരുന്നൊരു…

പറന്നകന്ന ചിറകുകൾ

രചന : കണ്ണൻ തലവടി ✍️ ചിക്കിചികഞ്ഞമ്മ കൊത്തിപ്പെറുക്കുന്നുമക്കൾതൻ പശിയൊന്നടക്കിടുവാൻറാകിപറക്കുന്ന ചെമ്പരുന്തിൻ ചുണ്ടിൽതീറ്റയായ് മാറാതെ നോക്കിടുന്നു,തൻ്റെ കുഞ്ഞുങ്ങൾക്കൊപ്പം നടന്നിടുന്നുറാകിപറന്ന പരുന്തുകളൊക്കയുംശൂന്യത തേടി മറഞ്ഞിരിക്കും,കുഞ്ഞു ജന്മങ്ങൾക്കായെന്നും കാത്തിരിക്കും,സ്വപ്നമാളിക തല്ലി തകർത്തിടുവാൻഇടി വെട്ടിമഴയൊന്ന് പെയ്തിടുമ്പോൾമക്കൾ അമ്മതൻ ചിറകിൽ ഒളിച്ചിരിക്കും,_സ്നേഹ മഴയിൽ കുതിർന്നു രസിച്ചിരിക്കുംകാലം ചിറകുവിരിച്ചിടുമ്പോൾതൻ്റെ…

ഗൗരീശങ്കരം.

രചന : മേരി കുഞ്ഞു ✍️ അന്നൊരിക്കൽഅല്പം മാറിയേകാന്തത്തിൽറെയിൽവേസ്റ്റേഷനിൽഇരിയ്ക്കുന്നു സുകുമാർ അഴീക്കോട്,അമ്പരന്നുപോയ് …ഇതസംഭവ്യമായ കാഴ്ച്ച;സാഗര ഗർജ്ജനങ്ങൾക്കായ് –കാതു കൂർപ്പിച്ചിരിക്കും ജനസഹസ്രത്തിൻ നടുവിലേ –അഴീക്കോട് മാഷിൻ നേർത്തഗംഭീരാകാരം പതിവായ്കാണപ്പെടാറുള്ളൂയാത്രയെങ്ങോട്ടാണു മാഷേ ….എന്നെന്റെ ചോദ്യം കേട്ട്ചിന്താകാശത്തു നിന്നിറങ്ങിവന്ന മാഷ് കൈചൂണ്ടി…ഇതാ ….. ഇന്നിടംവരെ …നിങ്ങളോ…

പ്രേമത്തിന്റെ പുഴ

രചന : യൂനസ് മണത്തല ✍ മൺപാതയുടെ മഴവാസനയിൽനിന്റെ പേരിൻ പൊടി പറന്നുപാദസ്പർശം തൊട്ട വഴികൾഇന്നും നിന്നെ തേടി നടന്നുപുഴയോരം ചായുന്ന നേരംപനയോലകൾ രഹസ്യം ചൊല്ലിമറന്നുപോയ എൻ മൗനങ്ങൾനിൻ കണ്ണുകളിൽ വീണ്ടുമുണർന്നുനിൻ ചിരിയിൽ എൻ സ്വപ്നങ്ങൾ ഉണർന്നുഇരുണ്ട രാവുകൾ പോലും നിലാവായി…

പാഠം പഠിപ്പിക്കുന്നത്

രചന : അൻസൽന ഐഷ ✍ പാഠം ഒന്ന്.. കാലാവധിവെച്ച്കൂട്ടുകൂടാൻവരുന്നവർ നമ്മെപഠിപ്പിക്കുന്നൊരു പാഠമുണ്ട്.തിരിച്ചറിഞ്ഞിട്ട്, വീണ്ടുംവീണ്ടുംപറ്റിക്കപ്പെടാൻ നിന്നുകൊടുത്തിട്ട് വെറുതെയിരുന്ന് മോങ്ങിയാൽഒരു പട്ടിക്കുറുക്കൻപോലുംസഹായിക്കാൻകൂടെയുണ്ടാവില്ലയെന്ന്.പാഠം രണ്ട് നിനക്ക് നിന്നെത്തിരിച്ചറിയാൻമറ്റൊരാളുടെ അഭിപ്രായത്തെകൂട്ടുപിടിക്കരുത്.കാരണം, നിനക്ക്നിന്നെയറിയുംപോലെമാറ്റാർക്കറിയാൻ കഴിയും. പാഠം മൂന്ന് ഓരോ മനുഷ്യനുംവ്യത്യസ്തനാണ്എന്നതുപോലെത്തന്നെആശയാദർശങ്ങളുംവിഭിന്നമായിരിക്കെ,ഞാൻനിന്നെപ്പോലെയാകണമെന്ന്വാശിപിടിക്കരുത്.പാഠം നാല് ജീവിതമൊന്നേയുള്ളൂ.അതു ജീവിച്ചുതന്നെതീർക്കണമെന്നിരിക്കേ,മൈക്കു പിടിച്ച്മോട്ടിവേഷൻ വിതറുന്നവരുടെവാക്കുകൾഅർഹിക്കുന്ന…

പിരിച്ചെഴുതുമ്പോൾ….

രചന : വിദ്യ സുരേഷ് ✍ മോഹത്തിന്റ യുദ്ധങ്ങൾക്ക്..സ്വന്തമാക്കലിന്റെ വിജയഗാഥകൾക്കപ്പുറംപതിയെ നിറമടർന്നുപഴകിയൊരു ചുമർ ചിത്രമായകഥ പറയാനുണ്ടാകും..ശേഷം ഓർമ്മക്കൊളുത്തുകൾഅഴിച്ചെടുത്ത്..ഇന്നലെയുടെ ഒതുക്കുകല്ലുകൾഇറങ്ങി..ചിണുങ്ങി പെയ്യുന്നൊരുചെറുമഴയിൽ നനഞ്ഞ്..വിളറിയുതിർന്ന പൂവാകയിതളുകളിൽ..പ്രണയ മർമ്മരങ്ങൾ..പൊതിഞ്ഞോളിപ്പിച്ച്…പായൽ ചെടി പച്ചകൾതണുപ്പിച്ച പടവുകൾ താണ്ടി..സ്വത്വത്തിലേക്കിറങ്ങി പോകുമ്പോൾ..ഭ്രമമടർന്ന തടയണകളിൽ..വിഷാദത്തിന്റെ ചതുപ്പുകൾപതിയിരിക്കും..ഇഷ്ടത്തിന്റെ വേരുകൾ പടർന്ന..പുറമേക്ക് നോക്കിയാൽകാടെന്നു തോന്നിച്ച..ഒറ്റമരച്ചില്ലകൾ..ഇലയൂർന്നു നിൽക്കുന്നുണ്ടാവും..ഇലത്തഴപ്പുകൾ…

ഞാൻ ജീവിച്ചിരിക്കുന്നു…ഈ ജന്മദിനം…..

രചന : RJ ജിഷ അനിൽ ✍️ ആരുടെയൊക്കെയോ ഓർമ്മപ്പെടുത്തലുകൾ തൊട്ടറിയുന്നുണ്ട്.കണ്ണുകളിലേക്ക്ഒളിയെറിഞ്ഞ സൂര്യനെ കണ്ടറിയുന്നു.നാവിലിറ്റിച്ച മുലപ്പാലിന്റെ മാധുര്യത്തിൽജന്മബന്ധങ്ങളുടെ വേരിറക്കമറിഞ്ഞതും,ഒരുപുഴയുടെ പലകൈവഴികളിലുംജനിമൃതികളുടെ ഓളപ്പരപ്പിലുംനീന്തിത്തുടിച്ചകാലമിത്രയും കടന്നത്രെ!!ഒഴുക്കിൽ തനിച്ചും വഴുക്കിൽ പിടിച്ചുംഇരുകരയുടെ ദൂരമളന്നും കാലം കടന്നതറിഞ്ഞില്ല.ജീവിതമേ…നിന്നോടെന്നപോൽ മറ്റൊന്നിനോടുംഇത്രമേൽ സമരസപ്പെട്ടിട്ടില്ലിവൾ.നമുക്കിടയിലെത്രയെത്ര അസ്വാരസ്യങ്ങളെങ്കിലും,ഗമിക്കുന്നുഞാനീദിക്കറിയാതുഴലുമീ പായ്ക്കപ്പലിൽ.സമ്മർദ്ദങ്ങളുടെ വേലിയേറ്റങ്ങളിലും,പരാജയത്തിന്റെ ചക്രവാതത്തിലും,ഘനീഭവിച്ചുറയുമീ ഏകാന്തതയിലും,നടുക്കടലിലാക്കി…

നിശ്ശബ്ദ കൂട്ടുകാരൻ

രചന : യൂനസ് മണത്തല ✍️ ഞാൻ ഒരു ചെരിപ്പ് മാത്രമല്ലനിൻ്റെ കാലുകൾക്കടിയിൽനിശ്ശബ്ദമായി ജീവിച്ചഒരു കൂട്ടുകാരൻചൂടേറ്റ വഴികളിൽനീ പൊള്ളാതിരിക്കാൻകരിഞ്ഞത് പലപ്പോഴും ഞാനായിരുന്നുനിൻ്റെ വിശപ്പും ക്ഷീണവുംനിന്നോടൊപ്പം അറിഞ്ഞത്ഞാനാണ്മഴ നനഞ്ഞ രാത്രികളിലുംതളർന്ന യാത്രകളിലുംവീഴാതെ നിന്നെ പിടിച്ചു നിർത്താൻശ്രമിച്ചത് ഞാനായിരുന്നുപലരും വഴിമാറിപ്പോയപ്പോഴുംപൊട്ടിയ തുന്നലുകളോടെ പോലുംനിന്നെ വിട്ടുപോകാതെകൂടെ…