ശരശയ്യ
രചന : ബി സുരേഷ്കുറിച്ചിമുട്ടം ✍️ കാലത്തിൻ കുരുക്ഷേത്രഭൂവിലിന്നുംമൗനത്തിൻ ശരശയ്യ പൂകുന്നു പുതുഭീഷ്മർ.അമ്പുകളല്ലിന്ന് ദേഹത്തു തറയ്ക്കുന്നത്അവഹേളനത്തിൻ കൂർത്തമുള്ളുകൾ! നൂറു പുത്രന്മാർക്ക് കാവലായ് നിന്നവർനേരിന്റെ വഴികളിൽ തനിച്ചായ് തളരുന്നു.വാക്കിന്റെ മൂർച്ചയാൽ മുറിവേറ്റ നെഞ്ചകംഉടയുംചിന്തതൻ ഉലയിലുരുകുന്നു! കൊടിയടയാളങ്ങൾ മാറിയ വീഥിയിൽകൊല്ലുന്ന ധർമ്മങ്ങൾ കാവലായ് നിൽക്കവേ,പുത്തൻ…
