ചോതിയുടെ ചോദ്യങ്ങൾ!?
രചന : മൊയ്തീൻ നേര്യമംഗലം. ✍️ അയൽവാസിയുടെവാർക്ക വീടിനപ്പുറംചോതിയുടെ ഓലക്കുടിലുണ്ട്അതാണു ചോദ്യം ചോതിക്ക്.കുട്ടിത്തോർത്തുടുത്ത്ചോതി മണ്ണിൽ പണിയുമ്പോൾഅയൽവാസി കാറിലേറിഓഫീസിലേക്കു പോകുന്നതുംചോതിക്കു ചോദ്യമാണ്.ടൈയ്യും ഷൂസും ധരിച്ച്ഇംഗ്ലീഷ് മീഡിയം സ്കൂളിലേക്കുതണുത്ത ബസ്സിലയൽവാസിയുടെമക്കൾ പോകുമ്പോൾചോതിയുടെ മക്കൾമലയാളം മീഡിയത്തിലേക്കുനഗ്ന പാതങ്ങളായിചരലിൽ ചവുട്ടി പോകുന്നതുംചോതിക്കു ചോദ്യമാണ്.കപ്പ പുഴുങ്ങിയതുംകാന്താരി ചമ്മന്തിയുംതൊട്ടു പോതിയും…
