Category: ജീവിതം

എന്നെ മരണംമണക്കുന്നു

രചന : ദിവ്യ ജാനകി ✍️ എന്നെ മരണംമണക്കുന്നുഎന്നെ നാഗഗന്ധിമണക്കുന്നുഎന്നെ പൂത്തപാലമണക്കുന്നുമഴ മണക്കുന്നുഎന്നെ മരണംമണക്കുന്നു……..എന്നെ മരവിച്ചകൈകൾ തൊടുന്നുഎന്റെ ജാലകംകറുപ്പ് കീറുന്നുഎന്റെ കിളികൾപിടഞ്ഞു പാടുന്നുഎന്റെ ശബ്ദംഉടഞ്ഞു വീഴുന്നുഎന്റെ മച്ചകത്തിരുളിൻനിഴലുകൾ പയ്യെ വന്നുചേക്കേറി നിൽക്കുന്നുഎന്നെ മരണം മണക്കുന്നു……..പൂത്ത നെൽക്കതിർപാടത്തിനപ്പുറംകോതാമൂരികൾഉറഞ്ഞു തുള്ളുന്നുനെഞ്ചകംപൊട്ടുമുച്ചത്തിലാരോവിറകു കീറിഅടുക്കി വെക്കുന്നുഎന്റെ കണ്ണിൽഇരുട്ടു…

നിദ്രയെ പ്രണയിച്ചവൾ

രചന : യൂനസ് മണത്തല ✍️ പ്രതി ദിവസം അവൾ വാർത്തകൾ തുറക്കുമ്പോൾഒരു പെൺകുട്ടിയുടെ കഥ അവിടെ കിടക്കുന്നുഒരാളുടെ നിലവിളിഒരാളുടെ അവസാന ശ്രമംഅത് വായിച്ചുകഴിഞ്ഞാൽഅവൾ ഒരു നിമിഷം നിശ്ശബ്ദമാകുംനാളെ അത് ഞാൻ ആകുമോഎന്ന ചിന്ത അവളെ പിന്തുടരുംപൊതു യാത്രയുടെ തിരക്കിൽഅനുമതിയില്ലാത്ത ഒരു…

ഞാനെന്നത് വെറുമാരു മിഥ്യയാണ്…!!

രചന : റുക്‌സാന ഷമീർ ✍️ ഞാനെന്നത് വെറുമാരു മിഥ്യയാണ്…!!സദാനേരവുമുള്ള എൻ്റെ ചുണ്ടിലെപുഞ്ചിരി കണ്ട് നിഷ്ക്കളങ്കയെന്ന്ആരും വിളിച്ചേക്കരുതേ…….!!ആ ചിരി ഒരു കളവാണ്………ഉള്ളിലൊരു അഗ്നിപർവ്വതംപുകയുമ്പോഴും നിങ്ങളെ കബളിപ്പിക്കാൻചുണ്ടിൽ ഞാനൊരു പുഞ്ചിരിഒട്ടിച്ചു വെക്കും ….!!എൻ്റെ പുഞ്ചിരിയിൽ നൈർമ്മല്യമുണ്ടെന്ന് പുകഴ്ത്തികരുണയുള്ളവളെന്നു കരുതി നിങ്ങളാരും സാന്ത്വനം തേടിഎൻ്റെ…

സൂദ്രയെന്നു വിളിക്കുന്ന സുഭദ്ര,

രചന : രാജേശ്വരി ടി കെ ✍️ വെറും പാവമായിരുന്നവൾ.ഓറഞ്ചു സിന്ദൂരം നെറ്റിമുതൽ നെറുകവരെ ചാർത്തി,കൈനിറയെ ചുവന്ന കുപ്പിവളകളണിഞ്ഞുകാലിൽ നിറയെ മുത്തുകളുള്ള കൊലുസണിഞ്ഞു,കാൽവിരലുകളിൽ മിഞ്ചിയണിഞ്ഞു,സാരിയുടെ മുന്താണി കൊണ്ടു തലവഴി മൂടി,വാതിൽപടിക്കപ്പുറം മറഞ്ഞെ നിന്നവൾ.ലോകം ഭർത്താവിലും ആണ്ടു തോറും പെറ്റിട്ട നാലു മക്കളിലും…

നാടൻ പാട്ട്…

രചന : ചന്ദ്രശേഖരൻ പ്ലാവളപ്പിൽ ✍️ (ഒരു പ്രണയപ്പാട്ട്….. പാടൂ……)എന്തിന്നു നീ വന്നൂ പ്രണയിക്കാനോ പെണ്ണേഇല്ലില്ലാ ഞാനില്ലാ പ്രണയിക്കാൻ പെണ്ണേഎന്തിന്നു നിൻകണ്ണിൽ പ്രണയപ്പൂ പൂത്തൂഇല്ലില്ല പ്രണയിക്കാൻ ഞാനില്ല പെണ്ണേ…. പ്രണയം ഒരു പുകിലാണേ ഞാനില്ലാ പെണ്ണേപ്രണയത്തിന് കണ്ണില്ലാ കാതില്ലാ പെണ്ണേ….ഒരുനേരം വേണ്ടെന്ന്…

സ്വാതന്ത്ര്യം

രചന : എം പി ശ്രീകുമാർ✍️ മികച്ചത് ആഗ്രഹിയ്ക്കാംമികച്ചത് നേടുവാനായ് ശ്രമിയ്ക്കാംഎങ്കിലുംഅതിന് അടിമപ്പെടാതിരിയ്ക്കുന്നതാകുംനല്ലത്.ഓളമടിയ്ക്കുന്ന ജലോപരിതലത്തിൽഎവിടെയാണുയർച്ചഎവിടെയാണ് താഴ്ച !ഇളങ്കാറ്റ് വീശിക്കൊണ്ടിരിയ്ക്കുമ്പോൾഎവിടെയാണ്സുഗന്ധം തങ്ങിനിൽക്കുന്നത് .പ്രകാശസ്രോതസ്സുകൾചലിച്ചു കൊണ്ടിരിയ്ക്കുമ്പോൾഎവിടെയാണ്‌ വെളിച്ചംഎപ്പോഴുമുണ്ടാകുന്നത് !മികവിലേയ്ക്കുളള പ്രയാണം ഒരു നിയോഗംപോലയാണ്.നേടുന്നവ കൈമാറ്റം ചെയ്യുവാനുളളതായിരിയ്ക്കുകയുംകൈപ്പറ്റുന്നവർഅതുമായ്മുന്നോട്ടു പോകുകയും ചെയ്യുന്നു.അതിലൂടെ പ്രകൃതി, സമ്പുഷ്ടമാകുകയും പുതുക്കപ്പെടുകയും ചെയ്യുന്നു.അതിനായുള്ള…

തിരുത്തലുകളുടെ നാളെ

രചന : അഡ്വ. നളിനാക്ഷൻ ഇരട്ടപ്പുഴ ✍️ ഇന്നലകളിലും ഇന്നുംനമ്മൾ വിശ്വസിച്ചതും,വിശ്വാസമർപ്പിച്ചതുംനാളെ തിരുത്തേണ്ടിവരും.കാലത്തിന്റെ പേജുകളിൽനമ്മുടെ വാക്കുകൾ പൊടിയായി വീഴും,വിരിഞ്ഞ ഓരോ അക്ഷരത്തിലുംമാറിമാറുന്ന ആത്മാവിന്റെ നിഴൽ.സത്യത്തിന്റെ ശില്പം കൊത്തിയവർ,മിഥ്യയുടെ മണ്ണിൽ നിന്നെണീറ്റവർ,ഒരുദിവസം കണ്ടറിയുംതങ്ങളുടെ കൊത്തുപണികൾ പൊടിയാകുന്നുണ്ടെന്ന്.അന്നത്തെ സത്യങ്ങൾ ഇന്നില്ല,ഇന്നത്തെ സത്യങ്ങൾ നാളെയുമില്ല,നാളെയുടെ വെളിച്ചത്തിൽഇന്നത്തെ…

ചിലപ്പോൾ

രചന : N. K ചാരു ✍️ ചിലപ്പോൾനിലാവിനെ കാണുമ്പോൾനക്ഷത്രങ്ങളെ പരതുമ്പോൾചെറുതായിവളരെ ചെറുതായിപകർത്താറുണ്ട് ചില വരികൾ.അങ്ങനെ തോന്നാറുണ്ടെനിക്ക്,എന്നിലലിയാൻ മാത്രം കൊതിച്ചുവരുന്നമഴത്തുള്ളികളുണ്ടിവിടെയെന്ന് !എന്നെ മാത്രം തഴുകാനായിഅലയുന്ന കാറ്റുമുണ്ടിവിടെയെന്ന് !ചെറുതാണ് എഴുതുന്നത്.വളരെ കുറഞ്ഞത്.എങ്കിലുംഎഴുതിയെഴുതി ഒരുനക്ഷത്രമാകാൻ ആശയുണ്ട്.അപ്പോഴാകാശത്തെ നക്ഷത്രംഎന്നെ നോക്കി ചിരിക്കും.എന്നിട്ട് ……?ഒരു തണുത്ത കാറ്റ്…

മോക്ഷം തിരയുന്ന നാട്ടുകൊമ്പൻ

രചന : രമേഷ് എരണേഴുത്ത്✍️ കാട്ടുപൂക്കളിൽ വണ്ടുകൾ തേൻ തേടി അണയും നേരംമകരമഞ്ഞിൽ കുളിർ കോരിയെത്തിയമാരുതൻനിശയുടെ കാതിൽ നാവൂറ് പാടിയുറക്കവെനാഴികയറിയാതൊരു കാട്ടു കോഴി കൂവി ഉണർന്നു മെല്ലെമാമുനിമാർ തപംചെയ്ത തപോവന പുളിനങ്ങളിൽമദിച്ച് ഉല്ലസിച്ച് മദോന്മത്തനായൊരു കാട്ടു കൊമ്പൻനാസികയിൽ പടർന്നൊരു മധുവൂറും കരിമ്പിൻമണം…

ഓർമ്മയും ആദരവും – സഖാവ് വി. എസ്. അച്യുതാനന്ദൻ.

രചന : മുരളി രാഘവൻ ✍️ വി. എസ്. അച്യുതാനന്ദൻ എന്ന പേര്ഒരു വ്യക്തിയുടെ പേരിലൊതുങ്ങുന്നതല്ല.അത് ഒരു സമരചരിത്രമാണ്,ഒരു ജനകീയ രാഷ്ട്രീയ പാഠപുസ്തകമാണ്,അധികാരത്തോട് ചോദ്യം ചോദിക്കാൻധൈര്യം നൽകിയ ഒരു കാലഘട്ടമാണ്.പുന്നപ്ര–വയലാർ സമരത്തിന്റെ തീയിൽതന്നെ തന്നെ ഉരുക്കിയെടുത്തആ ധീര വിപ്ലവകാരിയുടെ ജീവിതംഅധഃസ്ഥിതരുടെ പക്ഷത്ത്നിലകൊള്ളുന്നതിന്റെഅർത്ഥം…