വിഷുപ്പക്ഷി ..പാടുന്നു..*
രചന : അൻവർ ഷാ ഉമയനല്ലൂർ✍ 🌾🌾🌾🌾🌾കണിമലരുണർന്നുന്മേഷമായ്,ഗ്രാമീണ യരുണോദയങ്ങളതി രമ്യമായിവിഷുപ്പക്ഷിതൻ ഗ്രാമ്യ ഗീതംകണക്കെന്റെ-യുള്ളിലാമോദമുണർന്നുപാടി.കണ്ണനീ വർണ്ണാഭ കാലത്തിനോടൊത്തുകർണ്ണികാരങ്ങൾക്കൊരീണമേ കേ,ഓടക്കുഴലിനോടൊത്തുപാടാനെന്റെ,ഗ്രാമമൊന്നാകെ ക്കൊതിച്ചുനിൽക്കേ,നിത്യമീ,പുലരികൾ ഭക്ത്യാദരങ്ങളാൽഗ്രാമ്യഹൃദയങ്ങൾക്കു ശക്തിനൽകേ,സ്നേഹാർദ്ര മുരളികയാമെന്റെ കാവ്യവുംകൈരളി തന്ന കൈനീട്ടമാകേ,ചലനാത്മ ചിന്തയാൽ ഹൃദയത്തിലിന്നു മാ,മഹനീയശക്തിയെ വാഴ്ത്തിനിൽക്കേ,കമനീയ ഗീതമാ,മെന്റെ ഗ്രാമത്തെയുംകർണ്ണികാരങ്ങൾ വർണ്ണാഭമാക്കേ,അമ്മതൻ ശാലീന സാമീപ്യ മധുരമോ-ടകതാരിൽ…