നടന്നുതീർത്ത വഴികൾ
രചന : റുക്സാന ഷമീർ ✍️ ജീവിതയാത്രയിലെനടന്നുതീർത്ത വഴികളിൽആനന്ദിപ്പിച്ച വഴിയോരങ്ങളെനെഞ്ചോടു ചേർത്തതുപോലെ…..നൊമ്പരപ്പെടുത്തിയവഴിയോരങ്ങളെയുംനെഞ്ചോടു ചേർത്തുതാലോലിക്കാറുണ്ട്ആ വഴിയോരങ്ങളാണല്ലോ…..ജീവിതത്തിന് കരുത്തുറ്റഅടിത്തറ നിർമ്മിച്ചു തന്നത്….!!സ്നേഹവും പരിഗണനയുംനൽകിയ മനുഷ്യരെഹൃദയത്തിൽ സൂക്ഷിച്ചു വെച്ചതുപോലെ…..അവഗണനയും വേദനകളുംനൽകിയ മനുഷ്യരെയുംഹൃദയത്തിൽ സൂക്ഷിച്ചു വെച്ചിട്ടുണ്ട്…..ആത്മാർത്ഥ സ്നേഹത്തിന് മൂല്യംകൽപ്പിക്കാത്ത അവരാണല്ലോജീവിതം ഗർത്തങ്ങൾ നിറഞ്ഞതാണെന്ന്പഠിപ്പിച്ചു തന്നത്….!!അപ്പോൾ അവരെയും എങ്ങനെയാണ്മറക്കാൻ…
