മരിച്ചവരുടെ നാട്ടിൽ
രചന : മറിയ ശബ്നം ✍️ മരിച്ചവരുടെ നാട്ടിൽഅതിർത്തികളില്ലായിരിക്കും.ഭൂപടങ്ങൾ പൂർണ്ണമാവുംമുൻപേ മണ്ണെടുത്തു പോകുന്നരാജ്യങ്ങളല്ലേ..ഓരോ പരേതനും.!ആത്മാക്കൾ കണ്ടു മുട്ടുമ്പോൾപരസ്പരം പുണർന്നിട്ടല്ലാതെകടന്നു പോവില്ല.മരിച്ചവരുടെ കൺകോണുകളിൽകാഴ്ചകളെ അളന്നെടുത്തുമുറിച്ചു വെച്ചുഓരോ നോട്ടങ്ങളിൽപതിച്ചു വെക്കുകഎന്നൊന്നില്ലായിരിക്കും.നിറങ്ങളെ വിവേചിച്ചുഹൃദയത്തിൽ മരുഭൂമിപണിയില്ലായിരിക്കും.മരിച്ചവർക്കൊക്കെഒരേ ഉയരമായിരിക്കുമല്ലേ..?മരിച്ചവരുടെകയ്യിൽ വെറുപ്പിന്റെവിഷക്കുപ്പികളുണ്ടാവില്ല.മരിച്ചവരുടെ നാട്ടിൽസ്നേഹത്തെതിരസ്കരിക്കപ്പെടുന്നപതിവുണ്ടാവില്ല.ഇരു തലയും കത്തിച്ചുകുലുങ്ങി ചിരിക്കുന്നവർഉണ്ടാവില്ല.ചരിത്രങ്ങളുടെപകപോക്കലുകൾക്ക്നേരമുണ്ടാവില്ല.എന്നാൽ ജീവിച്ചിരുന്നവർ കടന്നു…
