അമ്മ വരണം
രചന : സഫൂ വയനാട്✍ അമ്മ വരണം,മഴമാറി ഇളവെയിലെത്തുന്നതിരുവോണ തലേന്ന് കാടുപൂക്കണത് കാണുവാൻ പോകണം,ഞാവല്‍ കായ്ക്കണ ഊട് വഴിയിലൂടെ.ആൽമരത്തിനുംആഞ്ഞിലി ഗ്രാമത്തിനുംകൂമൻ കാവിനുമപ്പുറം,കുഞ്ഞാനകൾ കുറുമ്പ് കാട്ടണവെണ്ടേക്കിൻകൂട്ടങ്ങളും കടന്ന്,പുള്ളി മാനുകൾതുള്ളിയോടണകാഴ്ച കണ്ടു,കണ്ട്തൈലപുല്ലു വകഞ്ഞു മാറ്റി,സൂര്യനസ്തമിച്ചമുണ്ടകൈയ്യുടെചൊടിയിൽ ജീവൻകതിരിടുന്നത് കാണണം.വെള്ളാർമലമീട്ടുന്നനെടുവീർപ്പുകളെ ഊതിയാറ്റികോടമഞ്ഞിനുള്ളിലൂടെ,ഇരുണ്ടു വെളുക്കുവോളംനിലാവിന്റെ മടിയിലിരുന്ന്തോരാകിനാവുകൾ നെയ്ത്,കാട്ടു ചെമ്പകത്തിന്റെ…
