🌳ജൂൺ-5-♦️ലോക പരിസ്ഥിതി ദിനം🌳🌿🌳
രചന : അൻവർ ഷാ ഉമയനല്ലൂർ ✍ ഹരിതഗ്രാമീണ സ്മരണകൾ നിറയുമാ,ശാലീനബാല്യമൊന്നോർത്തുണർന്നീടുക,ഉന്മേഷപുലരികളേകിയ ഗ്രാമാർദ്ര-കളകൂജനങ്ങൾ സ്മരിച്ചുവന്ദിക്കുക.സുഖരമ്യകാലങ്ങളേകിയ പ്രകൃതിതൻസുകൃതോർമ്മകൾ സ്ഥിരം, കരളാൽ നനയ്ക്കുക;ഹരിതഗ്രാമങ്ങൾതൻ ലാവണ്യമനുദിനംതഴുകിയുണർത്തുമരുവിപോലാവുക.പാരിന്റെയനുപമാനന്ദമാം പുഴകൾതൻഹൃദയസംഗീതം നുകർന്നുവസിച്ചനാംഗ്രാമീണതയ്ക്കുയിരേകുമുഷസ്സു പോ-ലാസ്വദിച്ചഴകാർന്നയെത്ര തൃസന്ധ്യകൾ ?മർത്യതേ,ഹൃത്തുണർത്തീടുക; ലളിതാർദ്രപ്രകൃതിയിലേക്കു മടങ്ങാനൊരുങ്ങുകസൗന്ദര്യശാസ്ത്ര മുഖവുരയാംഹരിത-ഗ്രാമ്യപരിസ്ഥിതീസൗഹൃദം തുടരുക!ഈ നവലാവണ്യബോധത്തെയിനിയുമീ-മാനവഹൃദയങ്ങളിൽത്തളിർപ്പിക്കുക;പാരിസ്ഥിതിക ദുരന്തങ്ങൾക്കിരകളായ്മാറുന്നതിൻഹേതു; മൊഴിയാതറിയുക.സുഖരമ്യ, സൂര്യോദയങ്ങളാൽ കൈരളി,തളിരണിഞ്ഞുന്മേഷപൂർവ്വമുണർന്നിടാൻഹരിതാഭഹൃത്തുലയ്ക്കാതെയാ,നന്മകം;കരുണാർദ്രമായി…
