Category: ലോകം

നന്മോദയമാം ദീപാവലി

രചന : അൻവർ ഷാ ഉമയനല്ലൂർ✍ ഇരുൾനീക്കി പൊരുളിൻ വെളിച്ചമായ് നിറയുവാൻകരളിൽനാം നന്മാർദ്ര തിരിതെളിക്കുംവിധംതുലാമാസമാവാസി നാളിൽ നാം നന്മതൻദീപോത്സവം നുകരുന്നു ഹൃദയങ്ങളിൽ. അന്ധകാരത്തിൽനിന്നുള്ള വിമോചനം;ബന്ധുര ചിന്താചെരാതായ് തെളിച്ചു നാം,തിന്മയ്ക്കുമേൽ നന്മ വിജയിച്ച സുദിനത്തെ-യോർത്തു വന്ദിക്കുന്നു, നന്മാർദ്രമാക്കുന്നു. സ്മരണാമരന്ദമായ് നിറയുന്ന ചിന്തകൾഉണരട്ടെയോരോ മനസ്സുകൾക്കുള്ളിലുംമധുരാർദ്രമാകട്ടെയോരോ…

ഭൂമിയെത്ര വലുതായിരുന്നു !

രചന : ഗഫൂർകൊടിഞ്ഞി ✍. പണ്ട്,ഭൂമി കടലോളംവലുതായിരുന്നു.താണ്ടാനാവാത്തവഴിദൂരങ്ങളായിരുന്നു.എത്തിപ്പിടിക്കാനാവാത്തഎത്രയെത്ര കൊമ്പുകളായിരുന്നു.ചിറകടിക്കുന്ന പറവകളുടെഅതിരുകളില്ലാത്ത ആകാശമായിരുന്നു.പിന്നെയാണ് ,ദിഗ്വിജയികളുടെകാൽക്കീഴിലേക്ക്ലോകം ചുരുങ്ങിച്ചുളുങ്ങിത്തുടങ്ങിയത്.വാൾമുനകളാൽ വെട്ടിപ്പിടിച്ച മണ്ണിൽസ്വാർത്ഥതയുടെ ധ്വജങ്ങളുയർന്നത് .അതിർത്തികളിൽ മുൾമരങ്ങൾ വളർന്നത്.വാഴുന്നിടം വിഷ്ണുലോകമായത്.അപദാനങ്ങളുടെ വാഴ്ത്തുപാട്ടുകൾഇതിഹാസങ്ങളും ഐതിഹ്യങ്ങളുമായത്.വിജിഗീഷുമാരുടെ തേർതട്ടുകളുംയാഗാശ്വങ്ങളുടെ കുതിപ്പും കിതപ്പുംപിന്നേയും എത്രയോ കഴിഞ്ഞാണ്ചരിത്രത്തിന്റെ ചിതൽ പുറ്റുകളായത്.മുമ്പ്,ലോകത്തിനെത്രവലുപ്പമായിരുന്നു.മിന്നാമിനുങ്ങുകൾവെളിച്ചം കാണിച്ച വഴികളിൽവേലികളും കഴലുകളുമില്ലാത്ത,അതിരുകളും…

” അച്ഛനില്ലാത്ത പ്രഭാതം”

രചന : ഗിരീഷ് പെരുവയൽ ✍ കുഞ്ഞുമനസ്സിനറിയില്ലജീവിതപൊൻ പ്രഭാതമകന്ന കാലംഅമ്മതൻ കൈപിടിച്ചന്നുഞാനച്ഛന്റെപൊൻ സ്മരണയിലുണർന്നിടുമ്പോൾകണ്ണു കലങ്ങി സദസ്സിലിരുന്നമ്മതൻമനം വിങ്ങി വിതുമ്പിടുമ്പോൾപ്രിയമുള്ളവർ കണ്ഠമിടറി പറഞ്ഞതൊക്കെയുംഅച്ഛന്റെനന്മകളായിരുന്നുഅന്നെനിക്കൊട്ടും നൊമ്പരമില്ലായിരുന്നുഉണ്ണിയെന്നാരോ വിളിച്ചന്നാവേദിയിൽഉമ്മതന്നതെനിക്കോർമ്മയുണ്ട്അന്നവർവേദിയിൽ തന്നസമ്മാനംനന്മതൻ പൂമരമായിരുന്നുപുഞ്ചിരി തൂകി ഞാൻ വാങ്ങിയോരുപഹാരംഉല്ലസിച്ചോടിവന്നമ്മതൻ കയ്യിൽ കൊടുത്ത നേരംകോരിയെടുത്തമ്മ വാരിപ്പുണർന്നിട്ട്അച്ഛന് പകരമാകില്ലെന്നു ചൊല്ലിപൊട്ടിക്കരഞ്ഞതോർമ്മയുണ്ട്കരളലിയിക്കുന്ന കഥയിൽ…

നഗരംമുഖത്തെഴുതിവച്ചയാൾ .

രചന : സുമോദ് പരുമല ✍ ഒരു നഗരത്തിന്റെയശ്ലീലം മുഴുവൻമുഖത്തെഴുതിവച്ചയൊരാൾതിടുക്കപ്പെട്ട് ഗ്രാമത്തിലേയ്ക്ക് നടക്കുന്നു .ഓർമ്മകൾ തുടങ്ങുംമുമ്പ് അറ്റുപോയഒരു പൊക്കിൾക്കൊടിച്ചൂരിലേയ്ക്ക്അകാലത്തിലൊരു സ്വപ്നാടനം .ഇടുങ്ങിയ ചെമ്മൺനിരത്തുകൾകനത്തുമിനുത്ത ടാർറോഡുകളായിഅയാളെ അത്ഭുതപ്പെടുത്തി .മധുരം വാരിക്കൂട്ടിയ മാന്തോപ്പുകൾ,കണ്ണഞ്ചിപ്പോകുന്ന പ്രാസാദങ്ങൾ .പുഴയിലേക്കിറങ്ങുന്ന വഴിയോരത്ത്ചായപ്പീടികകൾ നിന്നയിടത്ത്അലങ്കാരച്ചെടികളുടെനഴ്സറിയോട്ചേർന്ന്ബ്രോയിലർക്കോഴികളുടെമരണപ്പിടച്ചിൽ ..ഇറച്ചിക്കടയ്ക്കുമുന്നിൽചാവാലിപ്പട്ടികൾ ..അലഞ്ഞെത്തിച്ചേർന്നിടത്ത്ദേശീയബാങ്കിന്റെ ബ്രാഞ്ച്,ആകാശംതൊട്ട് മൊബൈൽ…

ഇല്ല…ഇല്ല

രചന : മോഹനൻ താഴത്തേതിൽ അകത്തേത്തറ. ✍ ഇല്ല…ഇല്ലലക്ഷ്യമില്ല…മാർഗ്ഗമില്ലദിവാസ്വപ്നം മാത്രമുണ്ട്കോലമുണ്ട്…കാലവുമുണ്ട്ലക്ഷ്യബോധം മാത്രമില്ലഒച്ചയുണ്ട്…ബഹളമുണ്ട്,ഒന്നിലും സത്യമില്ലഓട്ടമുണ്ട്…വെപ്രാളമുണ്ട്ഒട്ടും പ്രസക്തിയില്ലരാഗമുണ്ട്…താളമുണ്ട്പാടാനറിയുകില്ലമോഹമുണ്ട്…പ്രാർത്ഥനയുണ്ട്ത്യാഗം ചെയ്യുകില്ലചോദ്യമുണ്ട്…അറിവുമുണ്ട്ഉത്തരം തിരയുകില്ലശ്വാസമുണ്ട്…നിശ്വാസവുമുണ്ട്മരണം പേടിയില്ലഞാനുമുണ്ട്…നീയുമുണ്ട്നമ്മൾ മാത്രമില്ലനമ്മളുണ്ട്…നിങ്ങളുമുണ്ട്സത്യം തിരയുകില്ലമാർഗ്ഗമുണ്ട്…വേദിയുണ്ട്സ്വപ്നം മാത്രമില്ലമാനമുണ്ട്…അഭിമാനമുണ്ട്ബഹുമാനം മാത്രമില്ലഇല്ല….ഇല്ല….ഇല്ല.

ഒന്നാം സർഗ്ഗം കേരളശ്രീ

രചന : പിറവം തോംസൺ ✍ അദ്രിയുമൂഴിയൂമാഴിയുമഴിയുംആദ്യ പ്രണയത്തിന്നാവേശംഅണുവിട പോലും കുറയാതിന്നുംആലിംഗനമാർന്നു ശയിച്ചങ്ങനെ-യതി മോഹിതരായ് രമിച്ചീടുംമതിഹര സുന്ദര കേരള രാജ്യം!പാരാവാരം മഴു കൊണ്ടു കടഞ്ഞുപാർശവ രാമൻ പൊക്കിയതാം നാട്!പുലരൊളി കണ്ടുണരും സഹ്യമലമുടി മാറിൽ ചേരുമസംഖ്യകുളിർ ചന്ദന സുരഭില മേടുകളുംകരുവീട്ടികൾ കിളരും കാടുകളുംഏല…

മാതാ

രചന : ഷിഹാബുദീൻ പുത്തൻകട അസീസ് ✍ നിൻ ചെന്താമര ചുണ്ടിൻമധുനുകർന്നു ഓമനേ…നീയെന്നെ മടിയിരുത്തിമതിയാവോളം വെണ്ണ –നീയേകിയതും …..മനസ്സിൽ നീനന്മയാം തേൻമഴപോൽ ചെരിഞ്ഞുംനാളിന്നിലുമോർമ്മയായ്മാനസ്സസുന്ദരമനോഹരി ….നീ ലക്ഷമിയായ്മമ ഏഴുസ്വരമണിയുംനീ മണിക്യമുത്തായ്മാതയായ് അന്നമൂട്ടിനീ നക്ഷത്ര ചാരുമുഖി….മമ മറിയയായുംനീ ആമിനയായുംമനസ്സിൽ പീലി വിടർത്തിനീയേകിയ പാൽമതിമറന്നുണ്ടു …..നീ…

ഇരുണ്ട കുളം

രചന : സെഹ്റാൻ ✍ തുടർച്ചകളുടെ തീരാ ഇടനാഴികൾക്കുംഅപ്പുറത്ത് അലസതയുടെവളർത്തുമീനുകളുടെ ഇരുണ്ട കുളം.ഏകാന്തതയുടെഭിത്തികൾക്കിടയിലെവിള്ളലുകളിലൂടെക്രമരഹിതം സഞ്ചരിക്കുന്നവാലൻമൂട്ടകൾ.അടച്ചിട്ട ഗേറ്റിൻ്റെ ഓടാമ്പലിൽകുന്നിൻചെരിവിലെ കാട്ടരുവിയുടെകാലടിപ്പാടുകൾ.കെട്ടുപോയ മിഴികളിൽമുറിഞ്ഞുപോയ തിരകളുടെഗിരിപ്രഭാഷണം.സ്റ്റേഷനിൽ ഇനി എത്തിച്ചേരാനുള്ളത്*ട്രാൻക്വിലൈസർ എന്ന്രേഖപ്പെടുത്തിയ തീവണ്ടി.അതിനും മുൻപേ ഒരുമഴപെയ്തേക്കാം.മണ്ണിൽ നിന്നും മാനത്തേക്ക്!പാതയിലാകെ അന്നേരംമേഘക്കെട്ടുകൾ വന്നുനിറഞ്ഞേക്കാം.ശ്രമകരവും, അലോസരമാർന്നതുമായഒരു പ്രവർത്തിയാണ് അവയെവകഞ്ഞുമാറ്റി നീങ്ങുകയെന്നത്.ആയതിനാൽ…

പ്രതികരിച്ചഭയമാകുക*

രചന : അൻവർ ഷാ ഉമയനല്ലൂർ ✍ പതിയെ,യീ മഹിത മലയാളവും കദനമാംപതനത്തിലേക്കുപോയ് മറയാതെ കാത്തിടാംപറഞ്ഞുണർത്തേണ്ടതാ,ണിവിടെയും യുവതകൾപതഞ്ഞുപൊങ്ങുന്നൂ; തകർക്കുന്ന ലഹരിയാൽ. പുതിയ ദിശാബോധമേകണം കരളിലായ്പുത്തൻ പ്രതീക്ഷതൻ പ്രഭാതമേകീടണം.പരമ നാശം വിതയ്ക്കുന്നതാണോർക്ക,നാം;പഴയ കാലത്തിന്റെ ചരമ കോളങ്ങളും പ്രിയതര സ്മരണകൾ സാക്ഷാത്കരിക്കുവാൻപ്രയത്നിച്ചുദയമായ് മാറേണ്ട ജീവിതം;പടികടന്നെത്തുന്ന…

തെളിയട്ടെ പുലരികൾ

രചന : അൻവർ ഷാ ഉമയനല്ലൂർ.✍ ഇരുൾ പരത്തീടും മനസ്സായിടാതെ,നാംനിത്യമൊരു കരുണാർദ്ര താരമായ്ത്തുടരുക;സംസ്കാര സമ്പന്നരാക; സ്തുത്യർഹമാംകരളിലായുദയനാളത്തെ ദർശിക്കുക. വഞ്ചനാ,വൈകൃത ചിന്തകൾ പെരുകുകിൽനെഞ്ചിലായെങ്ങും പരന്നുപോം കരിനിഴൽഞാനെന്ന ഭാവമ,ല്ലതി ഹൃദ്യമുണരുവാൻകഴിയുന്നതാം സ്നേഹദീപമായ് മാറണം. ഉള്ളിലന്നാർദ്രത നശിച്ച യൂദാസിനാൽതള്ളിവീഴ്ത്തിക്കെടുത്തീടാൻ ശ്രമിച്ചതിൻവെള്ളിക്കിലുക്കം, വെറുത്ത സ്വപ്നങ്ങളായ്തീക്കനൽത്തുള്ളിപോൽ പൊള്ളിച്ചിടുന്നകം. ചേർത്തെഴുതീടുക,…