അയ്യപ്പതിന്തകത്തോം
രചന : അഡ്വ: അനൂപ് കുമാർ കുറ്റൂർ. ✍️ അയ്യനാരായാത്മബലനൂഴിയിൽഅകായനായാദിയുഗധ്വനിയായിഅംഗാരമായിയഗ്രജനങ്കനമാകെഅന്തമില്ലാതെയമരപ്രഭപ്പരക്കുന്നു.അവനിയിലഴലൊഴിക്കുവാനായിഅവതരിച്ചോരു കലിയുഗവരദൻഅലിയുവതുയചലാചലങ്ങളിൽഅപദാനമാകിയഉപകുവാർണൻ.അടവീനിർമ്മലക്കാന്തിസ്വരൂപൻഅവനീകല്പനായക്ഷദർശകനായിഅധികാരവുമായധിക്ഷിപ്തർക്കുഅവലംബമായോരാശ്രയഭാവമായി.അഹംഭാവമില്ലാതത്ത്വമസീദർശനംഅജ്ഞാതമേറിയയവതാരരഹസ്യംഅറിയാനെളുതല്ലദേഹാഭിമാനിക്കുഅതിരില്ലാത്തൊരുയദ്ധ്വാന്തതയായി.അന്വയപരാശക്തീവിധേയനായയ്യൻഅതിവിനയാന്വീതഗുണാതീതനായിഅമൃതഭാവമായിയൂഴിലവതാരമായിഅമരപഥദീപ്തിയായിയംബരാന്തം.അഭാവമാമഭിജനായല്ലലകറ്റീടുവാൻഅഭിജ്ഞനാനന്ദച്ചിത്തനാരണ്യത്തിൽഅമംഗളമൊഴിക്കാനഭിവാഞ്ഛയാൽഅഖിലേശനായി അഭയാദ്രിഗിരിയിൽ.അഘമകറ്റാനായിയുത്തമോത്തമൻഅതിതീവ്രവൃതനിഷ്ഠയിലാരുഢൻഅന്തണകർമ്മത്തിലനുഭാവനാകേഅദ്വൈതാമൃതദർശനാവേശമായി.അഭിധാനമയ്യപ്പനായിയനാദിമന്ത്രംഅന്നദാനപ്രഭുവാമാത്മജ്യോതിസ്സ്അനുഭാവമോടനുഗ്രഹമേകുവാൻഅറിവിന്നദ്രിയിലായിയിരിക്കുന്നു.അലങ്കാരമില്ലാത്തസത്താവബോധംഅഖിലതാപസനായിയന്യാക്ഷേമംഅതിബുദ്ധീവിരാടപ്രഭാവിതനാകേഅപമിതിദ്യുതിയായിയഹർമുഖത്ത്.അർച്ചാമന്ത്രായാവാഹനാമൂർത്തീഅഭിഹിതരൗരവമഹർഷീമന്ത്രലയംഅനുഗ്രഹനിദാനമാശബരീഗിരിയിൽഅഞ്ചിതഭദ്രാദീപമാമുജ്ജ്വലകാന്തി.അലർവാടിയിലേയേകാന്തസത്യമാംഅതിന്ദ്രിയമേധാശക്തിരൂപമാകവേഅചലദേവവ്രതനാമഘോരാരുണൻഅധോമുഖസമാധീസ്വസ് സ്ഥനായി.അദ്രീശാന്തതാപ്രതിപത്തിയിലായിഅകക്കാമ്പിലടക്കാമാർന്നറിവാലെഅതിക്ഷമാശീലസാരോപദേശകൻഅന്യായമൊഴിക്കാനൂഴിയിലിരിക്കുന്നു.അനുഭവവേദാർത്ഥസാരമറിഞ്ഞിതാഅജ്ഞതയോഴിഞ്ഞോരതീന്ദ്രിയൻഅതിമാനനീയമായമഹാശയരൂപൻഅർഥനായഴലകറ്റുവാനാരുഢനായി.അഭിമാനദർശനനിദർശകനായിതാഅജ്ഞാതമവർണ്ണിയഗുണശീലൻഅതിതീവ്രയോഗനിഷ്ഠാരൂഢനാകേഅയനമില്ലാതാവസിച്ചാഗ്നേയനായി.അക്ഷോഭമംശുമതിയിലലിയുവാൻഅദ്ധമധിശ്രയമനന്തചൈതന്യത്തിൽഅന്തരംഗമന്വയമലിവുമായലിയവേഅദ്വൈതവേദാന്തസാരാംശബോധം.അഖിലമെല്ലാമാനന്ദാതിരേകമാകേഅനാദിധർമ്മാധികാരപ്രയുത്സുവാൻഅമരചൈതന്യഅപാവൃതത്താലെഅചിന്ത്യശക്തിപ്രഭാകേന്ദ്രമാകുന്നു.അനുഭാവത്താലുപാസനാശാലയിൽഅതിസ്വസ്തതാസുഷുപ്തിയിലായിഅർഹമാകിയശാന്തീവനദ്യുതിയിൽഅശാന്തനാകാതൊന്നിരുന്നെങ്കിൽ.അപാരയുപാസനാച്ചിത്തത്തിലായിഅദ്വൈതസാരാംശമാവേശിച്ചാലയംഅന്തഃകരണത്തിലേലവബോധമാകേഅതിലൊന്നായിമുപാസകനുമയ്യനും.
