Category: ലോകം

ജാഗ്രതാ സന്ദേശങ്ങൾ

രചന : എം ബഷീർ ✍️ മൊബൈലിൽഇടിത്തീ പോലെ തെളിയുന്നുജാഗ്രതാ സന്ദേശംപുറത്തിറങ്ങരുത് പേടിക്കരുത്പാളംതെറ്റിയോടുന്നതീവണ്ടിപോൽ ഹൃദയംഭയത്തിന്റെ അതിരിൽ ചെന്ന്ഇടിച്ച് തകരുന്നുചില്ലുജാലകത്തിലെന്തോവന്നു വീണ് ചിതറുന്നുമിസൈലോ അതോ ഡ്രോണോഞെട്ടിവിറച്ചു നോക്കുമ്പോൾവിശന്ന് തളർന്നൊരുവെള്ളരിപ്രാവ്കണ്ണുകളിൽ ദൈന്യതയുടെമെഴുതിരിത്തിളക്കംഇത്തിരി വെള്ളത്തിൽഒരു പിടി ഗോതമ്പ് മണികളിൽതിരയടിച്ചു ശമിക്കുന്നുശാന്തി തൻ സമുദ്രംനാടിനെയോർത്തു കിടക്കവേപെട്ടെന്ന് കുടുങ്ങി…

ആരാണ് കേമൻ

രചന : യൂനസ് മണത്തല ✍️ മേളം തുടങ്ങിവെക്കൻ ചെണ്ട നെഞ്ച് പൊങ്ങി പറഞ്ഞുഒരു അടിയിൽ ഭൂമി കുലുങ്ങുംഎന്നെ കൂടാതെ ആരുണ്ട് ഇവിടെഉരുട്ട് ചെണ്ട നിശ്ശബ്ദം ചിരിച്ചുഎന്റെ ഉരുള്‍ ഇല്ലാതെ നീ എവിടെഅടിത്തറ ഞാൻ തീർക്കുന്നില്ലെങ്കിൽനിന്റെ മുഴക്കം നിലനിൽക്കുമോകൈയിലെ കോൽ ചെറുതായി…

അപൂർണ്ണം..

രചന : സന്തോഷ് മലയാറ്റിൽ ✍️ നമുക്ക്ആത്മഹത്യാമുനമ്പുവരെപോകണം,വെറുതെ..മരണം പതിയിരിക്കുന്നകാണാക്കയങ്ങളുടെആഴങ്ങളിലേക്ക്വെറുതെ എത്തിനോക്കണം.അപൂർണ്ണതയിൽപൊലിഞ്ഞ സ്വപ്നങ്ങളുടെദയനീയമായ നോട്ടങ്ങൾ കാണാം.പാതവക്കത്തെഅപൂർണ്ണമായകാത്തിരിപ്പുകളിലെചില പരിഭവങ്ങൾ കാണാം.കൈതപ്പൂവിന്റെ മണമുള്ളഓർമ്മകളിൽ പറഞ്ഞുതീരാത്തപ്രണയം പടിയിറങ്ങിപ്പോയകാല്പാടുകൾ കാണാം..നിറങ്ങളറ്റുപോയമരക്കൊമ്പിൽചേക്കേറിയ മൂടൽമഞ്ഞിന്റെനിശബ്ദമായ തേങ്ങൽ കേൾക്കാം.പറഞ്ഞുമുഴുവിക്കാത്തകഥകളുടെ നിഴലുകൾ..ഉത്തരമില്ലാത്തചോദ്യങ്ങളുടെ രൂപത്തിൽആടിയുലയുന്നത് കാണാം.പിന്നെ തിരിഞ്ഞുനടക്കണം.പേരറിയാത്ത ഒരു മരത്തിൽനമ്മുടെ പേരുകൾ വെറുതെചേർത്തെഴുതിവെയ്ക്കണം.

ലോഥൽ: ലോകത്തിലെ ആദ്യത്തെ കൃത്രിമ തുറമുഖം

രചന : ശ്രീകല പ്രസാദ് ✍️ ഗുജറാത്തിലെ അഹമ്മദാബാദിനടുത്ത് സ്ഥിതി ചെയ്യുന്ന ലോഥൽ (Lothal), ഭാരതീയ ചരിത്രത്തിലെ ഏറ്റവും തിളക്കമുള്ള അധ്യായങ്ങളിൽ ഒന്നാണ്. സിന്ധു നദീതട സംസ്കാരത്തിലെ (Indus Valley Civilization) ഏറ്റവും പ്രധാനപ്പെട്ട നഗരങ്ങളിൽ ഒന്നായിരുന്ന ലോഥൽ, ലോകത്തിലെ തന്നെ…

ലോക കവിതാദിനം🌹

രചന : ബാബുരാജ് കടുങ്ങല്ലൂർ ✍️ ഏകാന്തവാസത്തിനിടയിൽഎനിക്കും വേണം ഗ്രീഷ്മത്തിൽ വാടിപോകാത്ത നിൻ്റെ ചിരി? എൻ്റെ ഹൃദയത്തിൻ്റെ കോണിൽ ആരും കാണാതെകുറിയ്ക്കപ്പെട്ട സൈപ്രസ് വനങ്ങളുടെനിഴലിലാണ് നിയെന്ന വാക്ക് ഞാൻചേർത്ത് നിർത്തിയത്! കാലവർഷ –ത്തിൽ പുഴ നിറഞ്ഞു : വേരുകൾകൊള്ളിയാനെപ്പോലെ വെള്ളത്തിനിടയിലൂടെ പായുന്നത്…

ഓർമ്മയിൽ എന്റെ ഗ്രാമം

രചന : അൻവർ ഷാ ഉമയനല്ലൂർ✍️ പുതിയ കല്പടവുകൾക്കയറിയ ന്നൻപാർന്ന-യറിവുകളേറേ നുകർന്ന കാലംശ്രുതിമധുര സലില സംഗീതമായരുവികൾഹരികീർത്തനങ്ങളുരച്ച കാലംമതിലാലകം വേർപെടുത്താതെയൊരു നല്ല-സദ്യപോൽ ജന്മം രുചിച്ച കാലംകനിവിന്റെ നെൽപ്പാടമരികിലുണ്ടായിരു-ന്നഴകാർന്ന ഗ്രാമങ്ങളായിരുന്നുകതിരുകൾ മധുതൂകി നിന്നയക്കാലമെൻകനവുപോലതിരമ്യമായിരുന്നു.മിഴികളന്നാർദ്ര നിലാവു പോലൊരുമതൻപനിനീരു തൂകിത്തുടുത്തിരുന്നുസുമതോരണങ്ങളണിഞ്ഞ ദ്രുമങ്ങൾതൻശീതളച്ഛായയൊന്നാസ്വദിക്കാൻതെല്ലു വലുപ്പവും കാട്ടാതെ പതിവുപോൽകവിതകൾ പാടിനാ,മന്നഞ്ഞു;കുളിരേകിയെങ്ങുമുയർന്ന…

ശക്തികൊണ്ട് മാത്രമല്ല യുദ്ധം ജയിക്കുന്നത്, യുക്തികൊണ്ടു കൂടിയാണ്.

രചന : ബിബിത് കോഴിക്കളത്തിൽ ✍️ ശക്തികൊണ്ട് മാത്രമല്ല യുദ്ധം ജയിക്കുന്നത്, യുക്തികൊണ്ടു കൂടിയാണ്. ഇറാൻ തുറന്നിരിക്കുന്ന പുതിയ യുദ്ധമുഖം ലോക രാഷ്ട്രങ്ങളെ പ്രത്യേകിച്ചും അമേരിക്കയെ വലിയ പ്രതിസന്ധിയിലേക്കാണ് തള്ളിവിടുന്നത്.തൻറെ രണ്ടാമൂഴം എന്ന ക്ലാസിക് നോവലിൽ എം ടി, ഹസ്തിനപുരിയിൽപ്പോയി തിരിച്ചുവന്ന…

ചായക്കടയിലെ ചൂടാറാ പരദൂഷണങ്ങളിൽ നിന്ന് ഫേസ്ബുക്കിലെ പൊങ്കാലകളിലേക്ക്: കേരളത്തിന്റെ സോഷ്യൽ മീഡിയ സംഭാഷണങ്ങളുടെ കഥ!

രചന : കെ എം മുസ്‌തഫ ✍️ ചായക്കടയിലെ ചൂടാറാ പരദൂഷണങ്ങൾ കാരണം അറിഞ്ഞോ അറിയാതെയോ ജീവിതത്തിൽ കഷ്‌ടപ്പെടേണ്ടി വന്ന ചിലരെങ്കിലും ഇത് വായിക്കുന്നവരിലുണ്ടാകും.പ്രത്യേകിച്ചും നിങ്ങൾ 70 കൾ മുതൽ 90കൾ വരെ കൗമാര – യൗവനങ്ങൾ കടന്നുപോയവരാണെങ്കിൽ.കല്യാണം മുടങ്ങിയത് മുതൽ…

തിരക്കൊഴിഞ്ഞ നിമിഷങ്ങളിൽ മാത്രംഓർമ്മിക്കപ്പെടുന്നതല്ല സ്നേഹം

രചന : ആർ രാജ് ✍️ തിരക്കൊഴിഞ്ഞ നിമിഷങ്ങളിൽ മാത്രംഓർമ്മിക്കപ്പെടുന്നതല്ല സ്നേഹം…ജീവിതത്തിന്റെ തിരക്കുകൾമനസിനെ ചുറ്റിപ്പിടിച്ചുനിൽക്കുന്ന വേളയിലുംഒരു നിമിഷം മറ്റൊരാളുടെവേദനയെ ഓർക്കുന്നതാണ് സ്നേഹമെന്ന സത്യം..പ്രശ്നങ്ങളും പ്രയാസങ്ങളുംനിങ്ങളിലേയ്ക്ക് ഇറക്കി വെക്കുന്നത്നിങ്ങൾ അവയ്ക്കെല്ലാംപരിഹാരം കണ്ടെത്തുമെന്നഅന്ധവിശ്വാസം കൊണ്ടല്ല…..പങ്കു വെക്കുമ്പോൾ ആഴം കുറയ്ക്കുമെന്ന തോന്നൽ കൊണ്ട് മാത്രം...ഒരാൾ നിശബ്ദമായി…

ഉറപ്പ്

രചന : മോഹനൻ താഴത്തേതിൻ ✍️ ഞാൻ ഞാനായാൽ മതിയോഞാൻ ഞങ്ങളിൽ വേണ്ടേഞങ്ങളിൽ ഞാനില്ലെങ്കിൽഞായങ്ങൾ മതിയോ?ഞാനൊറ്റയ്ക്കു മതിയോഒരു കൂട്ടമാകേണ്ടേകൂട്ടായ്മയാകാതെകുറ്റങ്ങൾ മതിയോ?ഒറ്റയ്ക്കു ചിരിച്ചാൽചിരിയാകുമെന്നോആ ചിരി കണ്ടാൽഭ്രാന്തെന്ന് പറയുമോ?ഞാനെന്നു മാത്രംഭാവിച്ചിരുന്നാൽഞാനൊറ്റപ്പെടുമെന്നുംഞാനറിയുന്നുണ്ടോ?ഞാൻ നമ്മളിൽ വേണംകൂട്ടായ്മയാകേണംചിരി പങ്കിടേണംഞാൻ നമ്മളാവേണം ..ഞാൻ കൈ കോർക്കൂന്നുഞാനുമൊരു കണ്ണിയായികണ്ണികൾ ചേരുമ്പോൾഉറപ്പാണ് ഉറപ്പ്!