രചന : കെ.ആർ.സുരേന്ദ്രൻ ✍️ മഹാനഗരംഅശാന്തമായ കടലാണ്.പറക്കും ട്രെയിനുകൾ,ആൾക്കൂട്ടത്തിന്റെ *ടീസ്റ്റാനദി,കറുത്ത പുഴകളിലൂടൊഴുകും വാഹനങ്ങൾ,നിൽക്കാതെ,നിലയ്ക്കാതെ,അലയടിയ്ക്കും ഓളങ്ങൾ.മഹാനഗരം കാലിൽചിലങ്കചാർത്തിയ,ഭ്രാന്തിയും, സുന്ദരിയുമായനർത്തകിയാണ്.അവൾ മുടിയഴിച്ചലറുന്നൂ,ചടുലമായ ചുവടുകൾ വെയ്ക്കുന്നൂ,അരങ്ങ് നിറഞ്ഞാടുന്നൂ,ഇരവും പകലും,വിശ്രമമറിയാതെ,തളരാതെ, തകരാതെ.മഹാനഗരം,അരുളപ്പാടായുറഞ്ഞ് തുള്ളുന്നൂ,വെളിപാടുകൾ നടത്തുന്നൂ,തിളങ്ങും വാളാൽതലവെട്ടിപ്പിളർക്കുന്നൂ,ചോരയൊലിപ്പിക്കുന്നു.മഹാനഗരം,ഒരു വലിയൊരുമുഴക്കമാകുന്നൂ,ഇടിമുഴക്കം പോലെ,ഭൂകമ്പം പോലെ,അവൾകർണ്ണപുടങ്ങൾ തുളക്കുന്നൂ.മഹാനഗരംഅശാന്തമായ കടലാണ്,ഭ്രാന്തിയും സുന്ദരിയുമായനർത്തകിയാണ്,ഒരു വെളിച്ചപ്പാടാണ്…..മഹാനഗരം ഒരു…