എമ്പുരാൻ(കവിത)
രചന : കാക✍ എമ്പുരാൻ തമ്പുരാനായതോ,തമ്പുരാനെമ്പുരാനായതോ?അറിയില്ല….. പറയുവാനാവില്ലയെങ്കിലും!വൃണിതമാനസത്തേങ്ങലുംവിങ്ങലും പ്രതികാരരൂപമായ്…..സ്ഫോടനമായ് …തിളങ്ങുന്ന വാളിൻ്റെ…കോടാലിയുടെ … വീശലായ് ……ആക്രോശമായ്…..ചോരപ്പകയായ് …ചോര പകരമായ്…!നരോദയുംഗുൽബർഗയും..നൊമ്പരത്തീയായ്പ്രതീകാരത്തുടിപ്പായ്അബ്രാം ഖുറൈഷിയുംസൈദുംപ്രതികാര പ്രതീകൈക്യത്തുടർച്ചകൾസംഘമായ്സംഘാടനമായ്……മർദ്ദിത നിശ്വാസമൊരുപ്രളയ പ്രവാഹം,നാശനച്ചൂടിൻ്റെച്ചുഴലിക്കൊടുങ്കാറ്റ്,ബജ്റംഗി കോദ്നാനിമാരുടെഅട്ടഹാസങ്ങൾക്കൊരു പ്രതികാര നാളം…!അക്രമവാഹക സംഘത്തലകളുടെ നേർക്കൊരുകത്തിച്ചുഴറ്റലായ്സ്ഫോടനക്കതിനയായ് …ഹൃദയച്ചുടുചോര ചീറ്റി ത്തെറിക്കലായ്..!പ്രതികാര മെന്നതൊരുതുടർച്ചയായ്…കാവ്യനീതിയായ്വൃണിതമന നോവുകൾക്കൊരുപരിഹാരച്ചികിത്സൗഷധക്കുളിരായ് ……മർദിതർക്കൊരാശ്വാസമായത്താണിയായ്,വിമോചന മുദ്രാഗീതമായ്…