ചിറക് ….. Shaju K Katameri
തുടുപ്പാർന്ന വിരലാൽ നെറ്റിയിൽതലോടി ഉമ്മ വച്ച് പിന്നിലേക്ക്ചിറകിട്ടടിക്കാറുണ്ട് ചില വഴികൾ.പഠനകാലം പല വഴികളിലേക്കടർന്ന്പിരിയുമ്പോഴും കൂടെ കൂട്ടാറുണ്ട്നമ്മൾ നമ്മളറിയാതെചില മരുപ്പച്ചകൾ.വരികൾക്കിടയിൽ കയറിയിരുന്ന്കുത്തിയൊലിച്ച് പുളഞ്ഞ്ചിതലരിക്കും കാലത്തിന്റെമിടിപ്പുകളിൽ കൊക്കുരുമ്മിമനതാരിൻ തുമ്പത്ത്ആടിയുലഞ്ഞ് തിളങ്ങാറുണ്ട്ചില വാക്കുകൾ.തുന്നിച്ചേർത്ത ദുരിതജീവിതത്തിന്റെതീമരക്കാടുകളിൽ ഒറ്റയ്ക്ക്പിടഞ്ഞ് കത്തിയനോവുകൾക്കിടയിൽ ശലഭങ്ങളായ്പാറിപറന്ന് സ്വപ്നങ്ങൾക്ക്ചിറക് മുളപ്പിച്ച്, പുതുമഴയായ്പുണർന്ന ചില നന്മമനസ്സുകളുണ്ട്.വറുതിയുടെ…
