മാറ്റൊലി
രചന : പ്രഭാകരൻ പയ്യാടക്കൻ ✍️ ശാലീനമാമെന്റെ ഗ്രാമത്തിൻ ഭംഗിയിൽ,ആടിത്തിമിർത്തു നടന്ന, ബാല്യകാലം.ശാശ്വതമാണീ തോടും പാടവുമെല്ലാം,വ്യാമോഹക്കോട്ടകൾ കെട്ടിയ കാലം.നല്ലവരാണെന്നും ഗ്രാമീണവാസികൾ,സ്നേഹത്തിൻ സേതുക്കൾ നിർമ്മിച്ചവർ.ഒത്തില്ല ഇത്രയും നാളായെന്റെയീ,ഗ്രാമീണഭംഗി ആസ്വദിപ്പതിന്നായ് .ജോലിയും കുടുംബവും കെട്ടിപ്പടുക്കെ,ഓർത്തില്ല ഞാനെന്റെ ഗ്രാമത്തെ പോലും.ഒത്തിരി ന്യായമാം വാദങ്ങൾ ഉണ്ടെന്നിൽ;കാലപ്രവാഹത്തിൻ കുത്തൊഴുക്കിലതു…
