കരയുവാൻ ഒരാളെയെങ്കിലും ബാക്കിവെയ്ക്കുക🧩🧩
രചന : ഖുതുബ് ബത്തേരി ✍ നിങ്ങൾ മരിക്കുമ്പോൾ ആരൊക്കെകരയുമെന്നെപ്പോഴെങ്കിലുംഓർത്തുനോക്കിയിട്ടുണ്ടോ.!വേർപ്പാടിന്റെ നോവത്രമേൽഉള്ളകങ്ങളിൽ മുറിവുകൾ കോറിയിടുംവിധം വിതുമ്പലുകൾഅടക്കിപിടിക്കുവാൻ ആയാസപ്പെടുന്നഒരു മുഖമെങ്കിലും,ജീവിക്കുമ്പോൾ ഓർമിക്കാതെപങ്കപ്പാടുകളിൽധൃതിപ്രാപിച്ച നാംഒരു നിമിഷദൈർഘ്യത്തിൽഅപഹരിച്ചുമിന്നായം കണക്കെവന്നുപോകുന്നമൃത്യുവിനു മുൻപിലൊരുഉത്തരമില്ലാത്ത ചോദ്യചിഹ്നമാവും.ജീവിതമെന്നത്ജീവിക്കുമ്പോളുള്ളപൂർണ്ണത മാത്രമല്ലമരണത്തിലുംമരിക്കാത്തഓർമ്മകളായി നാംഅപരന്റെ ഉള്ളിൽജീവിക്കുകയെന്നതുംകൂടിയാണ്.മരിക്കാത്ത ഓർമ്മകളിൽജീവിക്കുവാൻ പ്രാപ്തിനേടുമ്പോൾകരച്ചിലുകൾ കൈകോർത്ത നയനങ്ങൾവേർപ്പാടിന്റെ വേദനയിൽമുറിവേറ്റ് നീറുന്നത് കാണാം.🎋🎋
