മദ്യപാനിയുടെ മുറിവുകൾ ….. Jisha K
മദ്യപാനിയുടെ മുറിവുകൾസ്ഥാനം തെറ്റിയഅസ്ഥിമടക്കുകളിലിരുന്നുശബ്ബ്ദമില്ലാത്ത വേദനകളെഉറുമ്പരിക്കാനിടുന്നു.. വരി തെറ്റിയ ഉറുമ്പുകൾഅലർച്ചകൾതലയിലേറിവഴുതി നടക്കുന്നു. വരണ്ട ചുണ്ടുകൾക്കിടയിൽവാറ്റികുറുക്കിയഒരു ചിരി കറ പിടിച്ചിരുപ്പുണ്ട്. ചിരി ആർത്തലയ്ക്കുന്നപൊട്ടിക്കരച്ചിലുകളിലേക്ക്ആടിയാടി നടന്നു പോകും മുഷിഞ്ഞു കീറിയ കുപ്പായത്തിലുണ്ട്അലക്കി നിവരാത്തതോൽവിത്തഴമ്പുകൾ.. തലയറ്റ തോൽവികൾമണ്ണിലേക്കിഴഞ്ഞു വീഴുന്നു നിവർന്നു നിൽക്കുന്നഉറച്ച കാലുകൾ ഉള്ളപകലുകൾ മദ്യപാനിയുടെഇരുണ്ട നേരുകളിൽനിഴലുകൾ…
