താതബുദ്ധം
രചന : ബിജു കാരമൂട് ✍ മഹാസമുദ്രംതിരപ്പുറങ്ങൾപകുത്തു വായിപ്പൂനിതാന്ത സത്യംതുഷാരശുഭ്രംനിഗൂഢ ഗ്രന്ഥങ്ങൾസഹസ്രലക്ഷംഋതുക്കളാടിച്ചൊരിഞ്ഞ രേണുക്കൾഅടിഞ്ഞുകൂടിജലാധിവാസംവെടിഞ്ഞ മൺതിട്ട.ഇരിയ്ക്കെയച്ഛ൯-മടിത്തടത്തിൽഒരായിരം ചോദ്യംഉദിച്ചുനിൽക്കുംമഹസ്സുചൂണ്ടിത്തിരഞ്ഞു സന്ദേഹംഅതൊന്നുമൊന്നുംപറഞ്ഞതില്ലെ൯തണുത്ത മൂ൪ധാവിൽവിരൽത്തഴമ്പാലമ൪ത്തിയച്ഛ൯ പിള൪ന്നുലോകങ്ങൾശിരസ്സെരിച്ചുവപുസ്സെരിച്ചുരഹസ്യഭൂപാളം…..നിറഞ്ഞു തുള്ളിത്തുളുമ്പി നിന്നോരതീന്ദ്രിയാനന്ദംഅപാരശാന്തംനീലാകാശംഅനന്തസായൂജ്യംപ്രപഞ്ചവിസ്മയവേദാന്തത്തെപ്പൊതിഞ്ഞകാരുണ്യം…ഉദിച്ചതെല്ലാമൊടുങ്ങിയെത്തുംതമസ്സിനാഴത്തെവെളിച്ചമാക്കിത്തിരിച്ചയയ്ക്കും അനന്യസമവാക്യം….ചുരന്നവെട്ടംത്രിവ൪ണ്ണമായിത്തെളിച്ചുതാരങ്ങൾഅണുക്കളാലെ ചമയ്ച്ചെടുക്കുംവിരാടഗാംഭീര്യംവിരിഞ്ഞതാരാസരസ്സുനീന്തുംഅനാദിയാനങ്ങൾഅടുക്കിയെല്ലാം കൊരുത്തെടുക്കും ഗുരുത്വസാരള്യം…സമുദ്രകാലംതിളച്ചുവറ്റിക്കടന്നുപോകുമ്പോൾഅകംപുറംകൊണ്ടറിഞ്ഞതെല്ലാമിരുണ്ടദ്രവ്യത്തെ…നിരന്തരത്വംപിറന്നചേലിൽതിരഞ്ഞു സന്ദേഹംഇരിക്കയാണെ൯മടിത്തടത്തിൽഅതിന്നു ഞാനച്ഛ൯
