ആലിലബുദ്ധന്മാർ
രചന : കെ.ആർ.സുരേന്ദ്രൻ ✍️ കുലശേഖരത്തൊന്ന്പോണം.വലിയ വട്ടത്തിൽഉയർത്തിക്കെട്ടിയആൽത്തറയിലിരിക്കണം.അരയാലോ,പേരാലോ?തായ്ത്തടീന്ന്കെട്ട് പിണഞ്ഞ്ഭൂമിയെ ഖനിക്കുന്നവേരുകൾ കണ്ട്അതിശയിക്കണം.കൊമ്പുകളീന്ന്കാട്ടുവള്ളികളെപ്പോലെതൂങ്ങിയാടണവേരുകളൊന്ന്കാണണം.കാറ്റേല്ക്കണം.തണലറിയണം.തണുപ്പറിയണം.ആലിലബുദ്ധന്മാരുടെസല്ലാപം ആസ്വദിക്കണം.കിളിപ്പാട്ടുകൾകേൾക്കണം.ആൽത്തറേല്പൊറം ലോകത്തേക്ക്കണ്ണുകൾ കൊണ്ട്ടോർച്ചടിക്കണം.ഒപ്പമിരിക്കണഅഭിനവബുദ്ധരിൽഒരു ബുദ്ധനായിക്കൂടണം.അവരോടൊപ്പംപരദൂഷണത്തിന്കൂടണം.നാട്ടുവാർത്തകൾവായിക്കണം.ദേശവാർത്തകൾവായിക്കണം.അന്തർദേശീയംവായിക്കണം.ചർച്ച നടത്തണം.ട്രംപിനെക്കുറിച്ച്തമ്മിൽത്തമ്മിൽ പറഞ്ഞ്തലതല്ലിച്ചിരിക്കണം.സായിപ്പിന്റെകച്ചവടക്കണ്ണ്കഴുകൻകണ്ണെന്ന്പറഞ്ഞ്തലയറഞ്ഞ് ചിരിക്കണം.ഗാസയെ എടുക്കുമോ,ഒരു ഗതിയുമില്ലാത്തപാവങ്ങളെപടികടത്തി വിട്വോ,അല്ലെങ്കി ചുട്ടുകൊല്ല്വോ,റിസോർട്ട്പണിയ്വോന്നൊക്കെവിസ്മയിക്കണം.യുക്രൈനിൽ സായിപ്പ്സമാധാനത്തെകൊണ്ട് വര്വോ,നോബൽ സമ്മാനംചോദിച്ച് വാങ്ങ്വോഅങ്ങനെയങ്ങനെഓരോന്ന്ചോദിച്ചും ചിന്തിച്ചുംചിരിച്ചുംഉച്ചയാക്കണം.വയറ്റിൽഎരിയുന്ന അടുപ്പിന്ഇന്ധനമടിക്കാൻവീടണയണം.വൈന്നേരായാപിന്നേംകുലശേഖരത്തേക്ക് വെച്ചടിക്കണം.ആൽത്തറ ബുദ്ധരിലൊരുവനായലിയണം.പരദൂഷണം നടത്തണം.നാട്ടുവാർത്തകൾ വായിക്കണം.ദേശവാർത്തകൾവായിക്കണം.അന്തർദേശീയംവായിക്കണംബുദ്ധരിലൊരുവനാകണം.സന്ധ്യയണയുമ്പ്വീടണയണം.ആലിലബുദ്ധന്മാരെസ്വപ്നം…
