ഗാസ
രചന : ജോയ് പാലക്കമൂല ✍ പലായനത്തിന്റെ ,കുഞ്ഞുമനസ്സിലെന്തായിരിക്കാം?അത് നോവായിരിക്കാം,പ്രതിഷേധമായിരിക്കാം,പ്രതികാരമായിരിക്കാം.പിറന്ന മണ്ണിലേക്ക്തിരിഞ്ഞുനോക്കുന്ന കണ്ണുകളിൽ,മരിച്ചൊരു മനസ്സിന്റെ നിശ്ശബ്ദതപൊക്കിള്‍ക്കൊടിയിൽ നിന്നു വേർപെട്ടുപോയകൈകളുടെ വിറയലിൽ,കാതിൽ എത്തുന്നത് —കളി വീടിൻ്റെ ചിരികളോ,കളിപ്പാവയുടെ വിതുമ്പലോ.മിസൈലുകൾ വീണ്ചിതറിയ കബന്ധങ്ങളും,കുഴിമാടങ്ങൾ ചികയുന്ന ദേഹങ്ങളുംകാഴ്ചകളായി മറഞ്ഞ് തീരുന്നു.കാണാതെ പോയപ്രിയപ്പെട്ടവരുടെ ഓർമ്മകൾനിറയുന്നുണ്ട് പൊടിക്കാറ്റിൽ.അറിവ് വിതറിയ…
