വൃത്തം
രചന : ഷിഹാബ് സെഹ്റാൻ ✍ മുഷിഞ്ഞുനാറിയ വസ്ത്രങ്ങളോടെതേഞ്ഞുതീരാറായ ചെരിപ്പുകളണിഞ്ഞ്നീണ്ടുവളർന്ന താടിരോമങ്ങളും തടവികൈയിലൊരു നിറഞ്ഞമദ്യക്കുപ്പിയുമായ്ഇരുണ്ടുവിളർത്തൊരു രാത്രിയിൽലോഡ്ജിലെ പതിനാറാം നമ്പർമുറിയിൽ നീയെന്നെക്കാണാൻ വരും.മാർക്സും, ഈഗിൾടണുംഅയ്യപ്പനും, കടമ്മനിട്ടയുംദസ്തയെവ്സ്കിയും, യോസയുംകാക്കനാടനും, ആനന്ദുംഎം.എൻ.വിജയനും, എം.പി.അപ്പനുംനമ്മുടെ മണിക്കൂറുകളെനിസ്സാരമായി കൊന്നുതള്ളും.വിലകുറഞ്ഞ റമ്മിൻ്റെദംശനമേറ്റ് നീ തളർന്നുറങ്ങുമ്പോൾകഴുത്ത് ഞെരിച്ചു നിന്നെകൊലപ്പെടുത്തും!ഉടുമുണ്ടഴിച്ച് മേൽക്കൂരയിൽകുരുക്കി വാത്സല്യപൂർവ്വംനിന്നെയതിൽ…