Month: March 2025

നൈഷധം-1

രചന : ബിനീഷ. ജി✍️ എഴുതിത്തുടങ്ങുകകവിതാദിനമിന്നുവനമാകട്ടെ കാവ്യംകാനനദിനമെന്നും!ഉദിച്ചൂ ദിനകരൻവചിപ്പൂ പിറാവുകൾഒഴുകീ യിളംതെന്നൽപോലെയിപ്പറവകൾ!മീനമാസമാണൂഷ്മാവുയർന്നൂ വിയത്തിലുംചിന്തയിൽപ്പോലുംനിലാവൂർജ്ജമായ്പടരട്ടേ..ആർദ്രത പേറും മനക്കാമ്പുകൾ മൗനം പൂണ്ടുനിൽക്കയാണന്തർധാരചിന്തയിലമർന്നേ പോയ്!ഭൈമിക്കു വന്നൂ ഹംസയോഗം തന്നനുഭവസീമയിൽ യോഗ്യൻ നളപാകനാം മറുപാതി!(2)നൈഷധമോർത്തതുകവനദിനത്തിൽഭൈമിയൊടൊത്തുനടന്നു ഹൃദന്തം;കൊട്ടാരത്തിലുണർന്നുജഗത്തിൽപ്രാണനുണർന്നതുഹംസസമക്ഷം.എന്തൊരുപൊൻപ്രഭ,ശുദ്ധത,വെണ്മ-കവർന്നതുമന,മകമനമേ കനവിൽ,പാറി നടന്നതുശുഭ്ര മരാളംതേരിലിറങ്ങുവതാരിഹ ചന്ദ്രൻ !ആരാണന്നുപറ-ഞ്ഞൂ കലിയുടെ ,ബാധയകറ്റാൻകാർക്കോടകകഥ,കേട്ടാൽ മതിയതിനാലൊ,ന്നെഴുതാംബാധകളെല്ലാംപമ്പ…

മുലപ്പാലിൻ്റെ മഹത്വം

രചന : ലാൽച്ചന്ദ് ഗാനെശ്രീ ✍️ റോമിൽ നടന്നോരു കഥ പറയട്ടെ ഞാൻമുലപ്പാലിൽ ചാലിച്ച സ്നേഹത്തിൻ കഥയൊന്ന്അച്ഛനും മകളും കഥാപാത്രമായുള്ളകഥയൊന്ന് കേൾക്കാം നമുക്കാർദ്രമായി ഭാര്യയും മകളും താനും ചേർന്നോരാഇമ്പമായുള്ള കുടുംബവുമായയാൾറോമെന്ന രാജ്യത്ത് സന്തോഷത്തോടെനല്ല കുടുംബമായ് ജീവിക്കും സമയത്ത് സ്നേഹനിധിയായ തന്നുടെ ഭാര്യയെകാമഭ്രാന്തനാം…

പുകയുന്ന ലഹരി🚬🚬🚬🫗💀💀💀

രചന : അൽഫോൻസ മാർഗരറ്റ്✍️ പുകയ്കുന്നലഹരിയിൽ മതിമറന്നിന്നു നീ..മരിക്കല്ലേ മനുജാ സമയമെത്തുംമുമ്പേ..ഈ വിഷപ്പുകകൊണ്ടു കൊല്ലുന്നു നിന്നെയും ,നിന്നടുത്തുള്ള സഹജരെത്തന്നെയും.. എന്തിനീയപരാധം ചെയ്യുന്നു മനുഷ്യാ…പുകയുന്ന മരണത്തെ ചാരാതെ , പുൽകാതെനവമായജീവിതം കൈവരിച്ചീടു നീ,നല്ലൊരന്ത്യത്തിനായ് ആശിച്ചിരിക്കൂ നീ… അമ്മതൻകണ്ണീരിൽ മുങ്ങുന്നുകേരളംസോദരിമാരുടെ സിന്ദൂരംമായുന്നുചോരപ്പുഴയാൽ നനയുന്നു നാടിതാലഹരിതൻ…

കവിതയോട്…

രചന : തോമസ് കാവാലം.✍️ എന്തേ, നീ വന്നെൻ മാനസത്തിലെമാന്ത്രിക വീണമീട്ടുന്നോ?ആലസ്യം വിട്ടുണർന്നു നീ യെന്നിൽആനന്ദാമൃതുപെയ്യുന്നോ? പൂന്തേൻ പൂക്കളിലെന്ന പോലെന്നിൽപാരം നിൻ പ്രഭയെത്തുന്നുപാരിനെ മാറ്റിപ്രേമമതൊന്നാൽപൂരിതമാക്കാൻ, നിർമ്മലം. മണ്ണിനെ മൃദു സൗഭാഗ്യങ്ങളാൽവിണ്ണെന്നപോലെയാക്കീടാൻകണ്ണിനും കരൾ ഹൃത്തിനും മുദാകാഴ്ചയാകുക,യുൽക്കടം. അമ്മിഞ്ഞയുണ്ണും ഉണ്ണിയെന്നപോൽഉൺമതേടുമെൻ മാനസംകണ്മണീ!നിന്നെ കാത്തു നിൽക്കുന്നുകണ്ണിലെണ്ണയുമായ്…

ആരോ ആയ മറ്റുചിലർ..

രചന : റിഷു ✍️ ചിലരുണ്ടാകും..അവ്യക്തതമായഒരു പാട്ടിന്റെ താളം പോലെ..ദൂരെ എവിടെയോ..അവരിലേക്ക് പോവുക എന്നത്നിലാവിലേക്ക് പോകും പോലെയാണ്…ഒപ്പം നടക്കും..കൂടെ വരും..എത്തി കൈ നീട്ടുമ്പോൾഎത്താ കൊമ്പത്തെവിടെയോ……..ചിലരുണ്ടാകും..പെരുമഴയത്ത്ഒരു ബസ്റ്റോപ്പിലേക്ക്ഓടി കയറി നിൽക്കും പോലെ…മഴയുടെ തണുപ്പുംകാറ്റിന്റെ ഈറനും ഉള്ളവർ…മഴ തുള്ളി തോരുമ്പോൾയാത്രക്കാരൊന്നും ഇല്ലാത്ത വണ്ടിയിൽ കയറി…

കല്ലടയാറിൻ

രചന : കാവ്യമഞ്ജുഷ.✍️ കല്ലടയാറിൻ മടിയിൽഅനുപമ ദിവ്യപ്രഭയിൽഒരു തേജോമയരൂപംപൊന്നുതേവരുടെ രൂപം……… സരസീരുഹ ദളനയനയുഗളംകാരുണ്യാമൃതവർഷരസംശംഖചക്രഗദാപങ്കജങ്ങളാൽനാലു തൃക്കൈകൾ തന്നഴകും… ചെറുപൊയ്കയിൽ നീ വാഴുമ്പോൾചെറുതാകുന്നെന്നഹം ഭാവംഅരയാലിൽ നീയരുളുമ്പോൾഅകതാരിൽ നിൻ തിരു രൂപം… നാരായണനാം നിന്നരികിൽനരനായ് ഞാൻ വന്നണയുമ്പോൾനിറപുഞ്ചിരിയാൽ നീയെന്നിൽനിറയുക വേണം ഭഗവാനേ…….,

2024-ലെ ന്യൂയോർക്ക് കർഷകശ്രീ – പുഷ്‌പശ്രീ ജേതാക്കൾക്ക് അവാർഡുകൾ മാർച്ച് 28 വെള്ളിയാഴ്ച വിതരണം ചെയ്യുന്നു.

മാത്യുകുട്ടി ഈശോ✍️ ന്യൂയോർക്ക്: കഴിഞ്ഞ ഒന്നര പതിറ്റാണ്ടിലധികമായി ന്യൂയോർക്കിൽ നടത്തി വരുന്ന കർഷകശ്രീ, പുഷ്‌പശ്രീ അവാർഡുകൾ 2024-ലെ ജേതാക്കൾക്ക് ഈ വെള്ളിയാഴ്ച വൈകിട്ട് 5-ന് എൽമോണ്ടിലുള്ള കേരളാ സെൻററിൽ (Kerala Center, 1824 Fairfax Street, Elmont, NY 11003) വച്ച്…

ദൈവമേനീയാരാ മോൻ

രചന : അശോകൻ പുത്തൂർ ✍️ കാലമേകടലോളംആകുലതകളുംസങ്കടങ്ങളും അപമാനങ്ങളുംനീ തന്നുകൊണ്ടേയിരിക്കുകശിരസു കുനിച്ച്ഞാൻ ഏറ്റു വാങ്ങാംപകരംകരൾകത്തും പോലെരണ്ടു വരി കവിത തരികഇന്നലെ ആരോഅയച്ചു കൊടുത്തയുദ്ധങ്ങളുടെ ആൽബം കണ്ട്ദൈവമിന്ന്വളരെ സന്തോഷത്തിലാണ്ആയതുകൊണ്ട്ദൈവത്തോട് സ്നേഹമുള്ളവർമനുഷ്യനെ കൊല്ലുന്നതിൽപുതുമകൾ പരീക്ഷിക്കൂദൈവത്തെ സന്തോഷവാനാക്കൂനിങ്ങൾക്ക് സ്വർഗരാജ്യം നിശ്ചയം

” മിഴിനീർത്തുള്ളികൾ “

രചന : അരുമാനൂർ മനോജ്✍️ മിഴിനീർത്തുള്ളികൾമഴയായിപ്പതിച്ചാൽഉലകം താങ്ങുവാനാകാതൊരുപ്രളയമായ് മാറീടും നിശ്ചയം. നിലാവിൻ ഹൃദ്യതഹൃദയത്തെ തലോടിയാൽനിശബ്ദമായ് നാമെല്ലാംമാറിടും പനിനീർ പൂക്കളായി. കാല പ്രയാണത്തിൽകളഞ്ഞോരു മുത്തുകൾകോർത്തൊരു മാലയിനിയും…തീർക്കുവാനാകുമോ ജീവിതത്തിൽ? കാലമെത്ര നാം കാത്തിരിക്കണംകൺകൾ തുറക്കുവാനായിനിയും?കാരിരുമ്പിൻ കാഠിന്യമൊന്നുംകരളിനില്ലെന്നിട്ടു പോലും ! ജീവിത നൗകയിൽ തുഴയുവാനിനികാലമൊട്ടില്ലെന്ന സത്യം!കാതങ്ങൾ…

ഋതുഭേദം

രചന : ബേബിസബിന✍️ ഇതളടർന്ന ചില്ലയിലവളൊരുനാളിൽകണ്ണീരുണങ്ങാതെയാകെ പരവശയായിനില്ക്കേ പുത്തൻ നിനവുപകർന്നീടാൻകരുതലിൻ ചുമടുവച്ചെത്തി കാലവും.ദൂരേയ്ക്കു മാഞ്ഞുപോയോരെന്നുടെസ്വപ്നങ്ങളോയിടയ്ക്കിടെ തലപൊക്കിആനന്ദത്തേൻ നുകർന്നനുരാഗമുരളി നാംമീട്ടിയഴകോലും കൊച്ചോടം നീന്തിപ്പോയി.നിനവിൻ്റെ ചുമരിലഴകായി നീയൊരുമാത്രവിരിഞ്ഞു പരിലസിക്കേ നിന്നുടെസുഗന്ധമെന്നെപ്പൊതിഞ്ഞിടുന്നുഈ വസന്തത്തിൻ പൊലിമയിൽകോരിത്തരിക്കുന്നു ഞാൻ.അറിയാത്ത ശ്രുതിയിലെൻ മുന്നിലൊരുതെന്നലാർദ്രയായി പാടിവന്നുകനവുകൾ പൂക്കുന്ന മേടുകളിൽമഴയൊന്നു ചാറിവന്നുമ്മവച്ചു.പതിവുപോൽ കാലത്തിന്നലസനോവിൽഞാൻ…