അക്ഷരമലർ
രചന : ശ്രീകുമാർ പെരിങ്ങാല.✍ മയിലുകളാടി, കുയിലുകൾ പാടി,പുലരിക്കിരോൻ കതിർനീട്ടിമലകളുണർന്നു, പുഴകളുണർന്നു,മഹിതലമറിവിൻപ്രഭതൂകി. ഉണരുകയുണരുക മലയാളത്തിൻ-മഹിമയുയർത്താനണിചേരൂമഴികൾ തുറക്കൂ, ചിറകുവിടർത്തൂ,വിജ്ഞാനക്കടൽ തേടിവരാം. സിരകളിലൂർജ്ജം പകരും പകലോൻപതിയെപ്പൊങ്ങിത്താഴുമ്പോൾചന്ദനലേപമണിഞ്ഞൊരു ശോഭയിൽസുന്ദരഗാനവുമായി വരാം. അക്ഷരമലരിൻസൗരഭ്യം ചെറുകാറ്റിൽപ്പാറി നടക്കുമ്പോൾവിരലുകൾ തൂലികയേന്തിയൊരറിവിൻ-കവിതകളിനിയും വിരിയെട്ടേ.