Month: August 2025

ഇനിയെങ്കിലും…

രചന : സിന്ദുകൃഷ്ണ ✍️ ഇനിയെങ്കിലും…ഇനിയെൻ്റെവദനത്തിലൊന്ന്സമാധാനത്തിൻ്റെപ്രാവുകളെപച്ചകുത്താമോ ?എൻ്റെ കണ്ണിൽനല്ലകാലത്തിൻ്റെകാഴ്ച്ചകളെ മാത്രമായിതുറന്നു വെയ്ക്കാമോ?എനിക്കെൻ്റെ കരളിൽസ്നേഹത്തിൻ്റെതേനരുവികളെഅനർഗ്ഗളമായിചുരത്തി വിടണം…എൻ്റെ കരങ്ങളിൽകാരുണ്യത്തിൻ്റെകയ്പ്പറ്റ കടലുകൾ തീർക്കണം…എൻ്റെ കാലടികൾക്ക്നിർഭയമായസഞ്ചാര വേഗതയുമിരിക്കട്ടെ !എനിക്കിനിനിഴലുകൾ വേണ്ട !അനീതിക്കെതിരെഞാനൊരുസൂര്യനാവട്ടെ!എനിക്കാരേയുംചുമക്കാനും വയ്യ!ഞാനിനിസ്വതന്ത്രമാകട്ടെ !എനിക്കിനിവയറൊട്ടിവിശന്നുകരയുന്നകുഞ്ഞുമുഖങ്ങൾ കാണണ്ട !ഉടുപ്പു കീറിയദാരിദ്ര്യത്തിൻ്റെദയനീയതയുംപീഡനങ്ങളുംകാണണ്ട !ഭീകരതയുടെതേർവാഴ്ച്ചകളുംനിലതെറ്റിയവേഴ്ച്ചകളുംവേണ്ട !എനിക്കിനിസ്നേഹത്തിൻ്റെപൂങ്കാവനങ്ങളുംസൗഹൃദത്തിൻ്റെവാടാമലരുകളുംസമാധാനത്തിൻ്റെലില്ലിപ്പൂക്കളും മതി!അതെചന്തമുള്ളപുഞ്ചിരികൾ മതി !പ്രകാശമുള്ളകണ്ണുകൾ മതി…

ദുഷിച്ചമനുഷ്യരെ കണ്ടാൽ

രചന : ശാന്തി സുന്ദർ ✍️ ദുഷിച്ചമനുഷ്യരെ കണ്ടാൽമാറ്റങ്ങളൊന്നുമില്ലാതെഞാനാ..ദിനങ്ങളെ അക്ഷരങ്ങൾ കൊണ്ട്ആവർത്തിച്ചെഴുതും.എത്ര പാഴ് നിഴലുകളാണ്ആ ദിനങ്ങളിൽമറഞ്ഞുനിൽക്കുന്നത്.വാക്കുകൾ കൊണ്ട്നോവിച്ചവർ,പരിഹസിച്ചവർ,എത്ര വല്യദുഷിച്ചകണ്ണുകളോടെയാണവർതുറിച്ചനോട്ടമെറിഞ്ഞത്.സ്നേഹം കൊണ്ട്മൗനം കൊണ്ട്എത്ര ശക്തമായാണ്ഉയിരിന്റെ ചുറ്റികകൊണ്ട്അവർക്ക് മേലെഞാൻ ആഞ്ഞടിച്ചത്.ചിന്തകളുടെ പെരുമരത്തടിയിൽപാഴ് വാക്കുകളെ ബന്ധിച്ചത്.എന്നിൽ വരിഞ്ഞുമുറുകിയനോവിനെ മിഴിയാകുന്ന കടലിലേക്ക്ഒഴുക്കിയത്.ഇന്ന് അവരിലൊരാൾഎനിക്ക്മുന്നിൽ അപ്രതീക്ഷിതമായിഎത്തിപ്പെട്ടാൽചുണ്ടിൽ നിറച്ചൊരുചിരികൊണ്ട് പകത്തീർക്കും.ദുഷിച്ച…

ഞാനും മാവും

രചന : ലാൽച്ചന്ദ് മക്രേരി ✍️ ഞാൻ പെറ്റുവീണോരാ ദിവസത്തിനന്ന് …അച്ഛന്നു കിട്ടിപോൽ ഒരു മൂവാണ്ടൻമാന്തൈ .എൻ്റെയാ വീട്ടിൻ്റെ തൊടിയിലായിട്ടായി ….എന്നെ വളർത്തുന്ന പോലെൻ്റെയച്ഛൻവളർത്തിവലുതാക്കി ആയോരുമാവിനേം…എൻ്റെയാ ജീവിതം വളരുന്നതുപോലെബാല്യകൗമാരവും യൗവ്വനവും താണ്ടിയാ…മാവു വളർന്നല്ലോ ഹരിതാഭയോടെ.പുത്തൻതലമുറ എൻ്റെയാ ചുമലിൽ –വളർന്നു വരുന്നതു പോലെയായങ്ങിനേ…

കർഷകൻ💐

രചന : സജീവൻ. പി.തട്ടയ്ക്കാട്ട്✍️ ചിങ്ങമാസ പൊൻപുലരിപിറക്കവെചിത്തത്തിലോർമ്മകൾചിരാതായ്കത്തിനില്ക്കുമീചിതലരിക്കാത്ത ചിന്തുകൾ!പകലന്തിയോളംപണിചെയ്തകാലത്ത്കതിരിന്റെനേരിനായ്പകുത്തേകിയവിയർപ്പിന്റെക്ഷാരഗുണത്തിലുംഉറവായ്തീർന്നൊരാനൻമകൾ നാളേക്ക്കരുതിയവൻകർഷകൻ……കൂലിക്ക് വേണ്ടിയിരക്കവെപൊലിതൂറ്റിബാക്കിശിഷ്ടങ്ങളെകണിശമാംവാക്കുകളുരക്കാതെപൊലിമയായ്കണ്ടവൻകർഷകൻ !ഉടമയിലടിയനായ് ജീവിച്ച്അഴലുകളഴകായ് തീർത്തതുംഅതിരിന്റെയതിരുകളവിരാമംപടുത്തതും ഇവൻ കർഷകൻ!തുടിപ്പാട്ടുപാടിയുംതുടിതാളംതീർത്തതും,തുയിലുണർത്തിതുടിപ്പുകളുയർത്തതുംചെളിപൂണ്ടവേഷലത്തിന്തിയുറങ്ങിയുംചിരമായ്ത്തീർന്നവൻകർഷകൻ !കാലങ്ങൾമാറികോലങ്ങൾമാറികാഴ്ചയും,വേഴ്ചയുംമാറിപ്പോയിപാടവുമില്ലപച്ചപ്പുമില്ല പാരിലിന്നാകെപേരായി നിൽക്കുമീപാവമെന്നപ്പോഴുംചേർത്തവിളിപ്പേര് മാത്രമായുളളവൻഇവൻ പാവം “കർഷകൻ”!

ചിങ്ങപ്പുലരിയിൽ

രചന : എം പി ശ്രീകുമാർ✍️ ഇന്നു തിരുനാളീ മലയാളമണ്ണിൽചിങ്ങം പുലരുന്നു സിന്ദൂര ശോഭയിൽ !!ഇളനീർക്കുടങ്ങളേന്തി നൽ ചാമരമെങ്ങും നിറഞ്ഞാടും നാടുണരുന്നിതാ !.ഒരു വയൽപക്ഷി പാടുന്നു പിന്നെയുംതുമ്പപ്പൂ പുഞ്ചിരി തൂകുന്നു പിന്നെയുംപാണന്റെ പാട്ടുകൾ കേൾക്കുന്നു പിന്നെയുംപാരിജാതപ്പൂക്കൾ ചൂടി മലയാളംവയൽപ്പൂക്കൾ പൂത്തുലഞ്ഞീടുന്നു നീളെവാർതിങ്കൾ…

നിലാവഴകുള്ളപെണ്ണ്

രചന : ബി സുരേഷ്കുറിച്ചിമുട്ടം✍️ കണ്ടുഞാൻനിന്നെ നിലാവഴകുളളപെണ്ണേമാത്രകളെൻ ഹൃദയംതുടിച്ചുവല്ലോമൊഴിയുവാൻ മോഹമുദിച്ചുള്ളിലേറെകനവുകൾ കണ്ടെന്നുള്ളംകുളിർത്തു! വദനമഴകിൻ വിസ്മയം തീർത്തുനിൻനയനമതെത്രയോ ചേതോഹരംഅധരം പൊഴിക്കും മൊഴിയും മധുകണംനിറയും കുറുനിര ചുരുളുമധിസുന്ദരം! പ്രണയമെന്നിൽ തളിരിട്ടുവല്ലോഅറിയുമോ നീയെന്നകതാരിൻ നൊമ്പരംനിൻ ചിരികൾക്കു മറുചിരിയേകി ഞാൻപിന്നെയും നിൻവഴിത്താരയിൽ കാത്തുനിന്നു! നീയെൻ്റരികത്തണഞ്ഞിരുന്നെങ്കിൻഎന്നിലെമോഹങ്ങൾ പൂത്തു വിരിഞ്ഞേനേവന്നതില്ലവസന്തവും…

ശിശുക്കള്‍ക്കൊരു “കിളിക്കൂട്‌ “ സേവനം

ഡോ: തോമസ്‌ ഏബ്രഹാം ✍️ വളരെപ്പെട്ടെന്ന് കൂണുപോലെ ധാരാളമായി ഉണ്ടായിക്കൊണ്ടിരിക്കുന്ന ഭിന്നശേഷിയുള്ള കുട്ടികള്‍ക്കായുള്ള തെറാപ്പി സ്ഥാപനങ്ങളും അതില്‍ നിറയുന്ന ഓട്ടിസം, സെറിബ്രല്‍ പാള്‍സി, സംസാര തടസ്സം, പഠനവൈകല്ല്യം, ADHD, SPRD പോലുള്ള പ്രശ്നങ്ങള്‍ ഉള്ള രണ്ടോ മൂന്നോ വയസ്സില്‍ കൂടുതലുള്ള കുട്ടികളെയും…

🌱പുതുവർഷം,പുഞ്ചിരിയോടെ🌱

രചന : കൃഷ്ണമോഹൻ കെ പി ✍️ വത്സരം തുടങ്ങുന്നൂ, കൈതപ്പൂ മണമോടെ,വാസരം തുടിയ്ക്കുന്നൂ, പ്രാർത്ഥനാ ഭരിതമായ് …….വന്നെത്തും വർഷത്തെ നാം ഹർഷത്തോടെ കാണാം,വർണ്ണിക്കാൻ സന്തോഷങ്ങൾ ഒരുപാടു നല്കീടട്ടേ……..രാമായണമാസം പിന്നിട്ട നേരത്തെത്തി,രമണീയതയേകും, ചിങ്ങമേ നമസ്ക്കാരംരാവുകൾ മറഞ്ഞല്ലോ, പുതു പുതു വെളിച്ചത്തിൻരാഗവിസ്മയം തീർത്തങ്ങോണവുമണയുന്നുജന്മജന്മാന്തരങ്ങൾ…

പ്രതീക്ഷിക്കാത്ത മഴ

രചന : ബിന്ദു വിജയൻ കടവല്ലൂർ. ✍ മോളൂട്ടിക്ക് മഴയെ പേടിയായിരുന്നു. മൂന്നുവയസ്സുള്ള അവളെ നോക്കാൻ അച്ഛമ്മയെ ഏൽപ്പിച്ച് അച്ഛനും അമ്മയും പണിക്കുപോയൊരു ദിവസം.അച്ഛമ്മേടെ കഥകേൾക്കാൻ അവൾക്കു വലിയ ഇഷ്ട്ടമാണ്. അന്നും പതിവുപോലെ, അച്ഛമ്മ അവളെ മാറോടുചേർത്തുകിടത്തി, മുക്കുവൻ കുടത്തിലാക്കിയ ഭൂതത്തിന്റെ…

പിണക്കം

രചന : സഫൂ വയനാട് ✍ എന്നത്തെയുംപോലെ സൂസമ്മയ്ക്കന്നുംസാധാരണയിൽ സാധാരണയായഓരീസം തന്നാർന്നു.പൂപിഞ്ഞാണത്തിൽ വിളമ്പിവച്ചആവി പറക്കണ പോത്തുകൂട്ടാന്എരികൂടിയെന്ന് പറഞ്ഞു കൊച്ചു വറീത്ഒരു ഇടിയപ്പം മാത്രം കഴിച്ചേച്ചുംഎണീറ്റുപോയ ഒരൂസത്തിൽ ഒരൂസം.അപ്പീസിലേക്കയാള് ചവിട്ടിത്തുള്ളിഇറങ്ങിപ്പോയേ പിന്നെശൂന്യതയ്ക്കൊപ്പം ചെയ്യണ ജോലിയിലൊക്കെയുംസൂസമ്മയ്ക്ക് പോരായ്മ തോന്നി.അങ്ങോട്ട് മിണ്ടുകേലെന്നുംവേണോങ്കിൽ ഇങ്ങട് മിണ്ടട്ടേന്നുംമര അലമാരേടെ…