Month: September 2025

വന്നിതാ വീണ്ടും

രചന : കലാകൃഷ്ണൻ പൂഞ്ഞാർ✍ ഒരിക്കലെന്നോ, യെന്നിലുണ്ടായിരുന്നാഞാനതിലേ നടന്നുപോയിരുന്നൊരാമാനസമെന്നിൽ നിറഞ്ഞുകവിഞ്ഞതാംനീലഹരിതപ്പടവും സുഗന്ധവുംഞാനറിയാതേ കാടുകയറുന്നേരംഎന്നെവിട്ടെങ്ങോ എങ്ങിനെയെങ്ങോ പോയിഇന്നിതാഞാ,നൊരുപകൽക്കിനാവിലുപായലുപൂത്ത പടവിൽക്കയറവേവലംചുറ്റിയ പഴയപരിസരംഹൃദയംനീരാടിയ ക്ഷേത്രക്കുളവുംഅന്നെൻ്റെ ലോകത്തിലുണ്ടായിരുന്നവർഇന്നെൻ്റെ ഹൃദയത്തിൽ പായലുപോലെനിങ്ങളും നിങ്ങടെ ലോകങ്ങളും പോയിഞാനെൻ്റെലോകങ്ങൾ മാറിമാറിപ്പോകെഒന്നും മനപ്പൂർവ്വമായിരുന്നതല്ലമാറിമറിയുന്നെൻമാനസമേ സാക്ഷിഹൃദയപടവിലെ പായലു മാറ്റിഹരിതലോകത്തിലേക്കാണ്ടിറങ്ങുവാൻഹൃദയകോവിലിലെ,യെന്മഹാമായേപായൽക്കുളത്തിൽ മുങ്ങിനീർന്നിട്ടിന്നു ഞാൻഅവിടുത്തെ മുന്നിൽ കൂപ്പു,ന്നഞ്ജലികൾപരതിക്കൊണ്ടൊരു…

യാഗാശ്വം

രചന : പട്ടം ശ്രീദേവിനായര്‍.✍ പറയാന്‍ മറന്ന കാര്യങ്ങള്‍,പകരാന്‍ മടിച്ച വികാരങ്ങള്‍,പരിചയംപുതുക്കാന്‍പണിപ്പെട്ടഭാരങ്ങള്‍,പതിവായീപലവട്ടമെന്നെപരവശയാക്കീ….!അന്തിമവിശ്രമത്തിന്അലിയാന്‍,തീരുമാനിച്ചഅഭിലാഷങ്ങള്‍,അണയാതെ,അകലാതെ എന്നെഅറിയുമ്പോള്‍,പകരമെന്തുനല്‍കണമെന്നറിയാതെ ഞാന്‍പരിഭ്രമിയ്ക്കുന്നു!ചെറുപ്പത്തിന്റെ,ചുറുചുറുക്കുനഷ്ടപ്പെട്ട,പ്രണയം കത്തിയമര്‍ന്ന,ബന്ധങ്ങള്‍ ചിതലരിച്ച,മജ്ജയും മാംസവും വിറങ്ങലിച്ച,ഇന്നലെയുടെ രോമാഞ്ചമൊക്കെഇന്നെന്റെ സ്വന്തമോ?പ്രണയമോ?വിടര്‍ന്ന കണ്ണുകളില്‍ വിടരാത്തസങ്കല്പവും,വിരിയാത്തചുണ്ടില്‍ വിരിഞ്ഞമന്ദഹാസവും,അര്‍ത്ഥഗര്‍ഭമായമൌനവും,പിന്നെഅലസമായ ആ,നടപ്പും,എന്നുമെന്നെ പിന്തുടര്‍ന്നിരുന്ന ആസ്നേഹവായ്പും,പ്രതീക്ഷയും,ഇന്നും ഞാന്‍ തിരിച്ചറിയുന്നു!എന്നാല്‍,നീ അശക്തനാണ്….എന്നെ ചുബിക്കുവാന്‍,എന്നെ സ്പര്‍ശിക്കുവാന്‍,നീ വിതുമ്പുന്നതും,വിറയ്ക്കുന്നതും,ഞാന്‍ കാണുന്നു!അല്ലയോ,യാഗാശ്വമേ;ഈയാഗ…

അവൾ നിനക്ക് വേണ്ടി

രചന : ജിഷ കെ ✍ അവൾ നിനക്ക് വേണ്ടി എഴുതി വെച്ചആ ആത്മ ഹത്യ കുറിപ്പ് പോലെയൊന്നൊരിക്കലുംഎനിക്ക് എഴുതുവാൻ കഴിയില്ല…എനിക്കറിയാം മരണത്തിന്റെ ഓരോ പഴുതിലുംകണ്ടെത്തപ്പെടുന്നതൊണ്ടി മുതലുകൾഅതെന്നെഏറ്റവും നഗ്‌നമായവിധംഒറ്റു കൊടുത്ത് കളയുംഅവളെ നീ ചേർത്ത് പിടിക്കുമ്പോൾഅടഞ്ഞു പോകുന്നലോകം പോലെഎനിക്ക് ഒരു ലോകമേ…

താടി മുടി നരച്ച പുരുഷുസ് ആണിപ്പോ ക്രഷ്🫣

രചന : അച്ചു ഹെലൻ ✍ പുരുഷുസ് ഏറ്റവും സുന്ദരനാകുന്നത്, പക്വത കൈവരിക്കുന്നത് അവന്റെ പ്രണയത്തിന് ശേഷമാണ്. 40 കഴിഞ്ഞ പെണ്ണിന്റെ പ്രണയത്തെ വാഴ്ത്തുന്നവർ ആരും 40 കഴിഞ്ഞ പുരുഷനെ പറ്റി പറഞ്ഞ് കേട്ടില്ല.പുരുഷുസ് പൊതുവെ പബ്ലിക്കിൽ വലിയ മംഗലശ്ശേരി നീലകണ്ഠൻ…

അശ്വത്ഥാമാവ് (എന്റെ ചിന്ത)

രചന : ശബ്‌ന നിച്ചു ✍ നീചനായ ചിരഞ്ജീവിമുദ്രയാൽ നിങ്ങൾ അദ്ദേഹത്തെനോക്കി കാണുന്നുണ്ടോഅധർമ്മിയെന്ന് വിളിക്കുന്നുണ്ടോ..എനിക്കയാൾ നീതിമാനായസുഹൃത്താണ്..അവഗണനയുടെ പ്രതിരൂപമാണ്..തഴയപ്പെടലുകളുടെനേർചിത്രമാണ്…ദ്രോണ പുത്രനെന്ന്പേരിൽ ഒതുങ്ങിപ്പോയവനാണ്പിതൃസ്നേഹമത്രയുംഅർജുനനിൽ ചൊരിയുന്നത്കണ്ട് മുറിപ്പെട്ടുപോയവനാണ്..അല്ലെങ്കിലും ചേർത്തു പിടിക്കലുകളാണ്നമ്മെ സ്നേഹിക്കാൻ പഠിപ്പിക്കുന്നത് ..ദുഷ്ട്ടനെന്ന് മുദ്രചെയ്യപ്പെട്ടസുയോധനനിൽ മാത്രമേചേർത്തുപിടിക്കലുംപകുത്തുനൽകലും ഞാൻ കണ്ടിട്ടുള്ളു…അതെങ്ങനെയാണ്കുരുക്ഷേത്രം ധർമ്മ യുദ്ധമാകുന്നത് …പാണ്ഡവർ ചെയ്ത…

യുക്മ കേരളപ്പൂരം വള്ളംകളിക്ക് ഫൊക്കാന പ്രസിഡന്റ് സജിമോൻ ആന്റണി വിശിഷ്ടാതിഥിയായി പങ്കെടുത്തു.

ശ്രീകുമാർ ഉണ്ണിത്താൻ ✍ ഇംഗ്ലണ്ടിലെ മലയാളീ അസോസിയേഷനുകളുടെ കേന്ദ്ര സംഘടനായ യുക്മയുടെ ഏഴാമത് കേരള പൂരവും ഓണാഘാഷവും ,വള്ളം കളിയും വളരെ പ്രൗഡഗംഭീരമായി നടന്നു. ഫൊക്കാന പ്രസിഡന്റ് സജിമോൻ ആന്റണി ചീഫ് ഗസ്റ്റ് ആയി പങ്കെടുത്ത പരിപാടി കേരള തനിമ നിറഞ്ഞു…

ഓർമ്മപ്പൂക്കൾ❤❤

രചന : ജോസഫ് മഞ്ഞപ്ര ✍ (1)ഓർക്കുന്നു ഞാനെന്റെ ബാല്യം.ആശാൻ പള്ളിക്കൂടത്തിലെ മണലും,അതിൽ “അ “എന്നെഴുതുമ്പോൾ നോവുന്ന വിരലും,തെറ്റുമ്പോൾ ചെവിയിൽ പിടിച്ചുലക്കുന്നഗുരുനാഥനെയും,നിലത്തെഴുതു പഠിച്ചു കഴിഞ്ഞുഅമ്മയുണ്ടാക്കിയ പാച്ചോറുമുണ്ട് (അരിയും, തേങ്ങയും, ശർക്കരയും ചേർത്തുണ്ടാക്കുന്നത്ത് )ഗുരുനാഥനു ദക്ഷിണയും കൊടുത്താ കാൽക്കൽ പ്രണാമം ചെയതതുമോർക്കുന്നു ഞാൻ…

ചെരിപ്പു പങ്കിട്ട കൗമാരം

രചന : ബിന്ദു വിജയൻ, കടവല്ലൂർ. ✍ ഭക്ഷണം പങ്കിട്ടു എന്നൊക്കെ കേട്ടിട്ടുണ്ട്. പക്ഷെ ഒറ്റജോഡി ചെരിപ്പ് പങ്കിട്ട കഥ എനിക്ക് മാത്രമേ പറയാനുണ്ടാവുകയുള്ളൂ എന്നാണ് തോന്നുന്നത്.പ്രീ ഡിഗ്രി പരീക്ഷയെഴുതി, റിസൾട്ടിനു കാത്തിരിക്കുന്ന സമയത്ത് ഞാനും എന്റെ പ്രിയ കൂട്ടുകാരിയും കൂടി…

വെക്കേഷൻ.

രചന : അഹ്‌മദ് മുഈനുദ്ദീൻ. ✍ ഇത് നിങ്ങളെ സ്കൂളല്ലപാർക്കുമല്ല.ബഹളങ്ങളിൽതോറ്റുപോകുന്നസൈനുവിൻ്റെ ശബ്ദം.ഇത് വീടല്ലേഞങ്ങളുടെ വീടല്ലേന്യായമായ ചോദ്യങ്ങളൊന്നുംചോദ്യം ചെയ്യേണ്ടതില്ലഉള്ളിൽ വരച്ചിട്ട ചിത്രങ്ങളാണവർപലപ്പോഴായി പുറത്തിറക്കുന്നത്.ചുമരുകൾ സ്വന്തമെന്ന ബോധ്യത്തിലാണ്കുട്ടികൾ ആകാശമായിവലിച്ചുകെട്ടുന്നത്ക്യാൻവാസായി മുറിച്ചു വെക്കുന്നത്ബ്ലാക്ക് ബോർഡാക്കുന്നത്പാടവും പൂന്തോട്ടവുമാക്കുന്നത്ചുമരിൽ വിമാനം പറക്കുംചിലപ്പോൾനക്ഷത്രങ്ങൾ തൂങ്ങും.വാടകവീട്ടിലെ ചുമരുകൾഎപ്പോഴും വൃത്തിയുള്ളതായിരിക്കുംചില്ലലമാരയിൽഅഥിതികളെ കാത്തിരിക്കുംപാത്രങ്ങൾ പോലെഒരധികാരവുമില്ലാതെഅനങ്ങാതിരിക്കുംവീട്,…

“മണ്ണീർ”

രചന : രാജു വിജയൻ ✍ (തിരിച്ചു വരില്ലെന്നു കരുതി, തിരിച്ചിടലുകളിൽ നിന്നൊഴിവാക്കിയ ഒരുവന്റെ തിരിച്ചു വരവ് അവനിൽ തന്നെ തിരിച്ചറിവുണ്ടാക്കിയപ്പോൾ രൂപപ്പെട്ടതാണീ കവിത… മണ്ണീർ) നിനക്കു ചേർന്നൊരീകറുത്ത മണ്ണിനെപകുത്തെടുക്കുവാൻവരില്ലുറയ്ക്ക നീ..തപിച്ച മാനസംപുറത്തെടുക്കുവാൻതുനിയയില്ലിനിതിരിക്കയാണു ഞാൻ..അടർന്നു വീണൊരെൻചകിത നാളുകൾനിനക്കെടുക്കുവാൻത്യജിച്ചിടുന്നു ഞാൻ..നിറഞ്ഞ കൺകളിൽനിശീഥമില്ലിനിനനഞ്ഞ നാൾകൾ…