Month: September 2025

ഓണ സൂര്യൻ

രചന : അജിത്ത് റാന്നി✍ പൊന്നോണമല്ലേ പൊന്നൊളിവീശിഭൂമിക്ക് ധന്യതയേകില്ലേപൊന്നരച്ചെത്താൻ വൈകരുതേമന്നനെത്തീടും ദിനമല്ലയോ .ഉത്രാട പൂനിലാവൊന്നൊഴിഞ്ഞാലുടൻഎത്തണം മറ്റൊരു പൂനിലാവായ്മുറ്റത്തൊരുക്കിയ പൂക്കളത്തിന്നിതൾവാടാതിരിയ്ക്കാൻ കനിയണമേ .ഊഞ്ഞാൽ കയറ് ശര വേഗേ പായവേമേഘ മറവിലൊളിക്കുമെങ്കിൽഓണപ്പുടവ മറുമണം പേറാതെമങ്കമാർ പാട്ടിൽ ലയിച്ചാടീടും.തൂശനിലയാണ് മാമല സദ്യയ്ക്ക്വാട്ടമേകാതെ നീ കാത്തീടണംമാവേലിയെത്തവേ കൂട്ടത്തിൽ…

ഓർമ്മപ്പൂവുകൾ.

രചന : അനീഷ് കൈരളി.✍ ഓർമ്മതൻ മുറിവുകളിലെന്നുംകനൽപ്പൂക്കൾ –നഷ്ടഗന്ധം നിറക്കുമ്പോൾ / സഖീ-നിന്റെ പേരെഴുതിവയ്ക്കുമ്പോൾ,മറവികളിണ ചേർത്തു –നാം നെയ്ത പൊയ്മുഖംഈ മഴത്തുമ്പിലഴിയുന്നു.ഓണമെന്നോർമ്മ പുഷ്പ്പങ്ങളാകുന്നു.ഇരുൾപറ്റിയാടുമൊരുയാലിനോരത്ത് –നിൻപാട്ട് കാതോർത്തിരുന്നു,പിന്നിലായെത്തി പുണർന്ന/ കിനാവുകൾനിൻ നിഴൽ മുത്തിയാടുന്നു.ഓണമിന്നോർമ്മപ്പൂക്കളാകുന്നു.വേലികളില്ലാത്ത ഗ്രാമത്തിലെത്ര നാം –പൂക്കളെ തേടി നടന്നു,തുമ്പയും, തുളസിയും, മുക്കുറ്റിയും…

കണ്ണികൾ മുറിയുമ്പോൾ

രചന : അനിൽ ബാബു✍ കണ്ണികൾ മുറിയുമ്പോൾ.മഴയോടൊപ്പംചന്തി പിഞ്ഞിയവള്ളി നിക്കറിട്ടസ്കൂൾ യാത്രകൾ…ഭാരമില്ലാത്ത തുണിസഞ്ചിയുംതേഞ്ഞു തീരുന്നചെരുപ്പുമായികള്ളിനും ബീഡിക്കുംകവിതയെഴുതിയകോളേജ് ദിനങ്ങൾ…പൂർത്തീകരിക്കാതെഒളിച്ചോടിയപ്രണയഭാരങ്ങളുടെസായന്തനങ്ങൾ…നട്ടെല്ല് പണയപ്പെടുത്തിയ‘കമ്പനി’ജോലിയിലെചോര കനച്ച മുറിവോർമ്മകൾ…കവിത കേട്ട്കൗതുകം വിരിയുന്നകൗമാരക്കണ്ണുകളുടെഅദ്ധ്യാപന കാലങ്ങൾ…ഇന്ന്ഇവിടെയീവായനാമൂലയിൽഅക്ഷരങ്ങളെയുംവാക്കുകളെയുമണച്ചുപിടിക്കുമ്പോൾഓർമ്മകളുടെ കണ്ണികൾമുറിഞ്ഞുപോകുന്നസമാധാനങ്ങൾ…പിന്നെകടമയുംകടവുമോർമ്മിപ്പിക്കാൻമറ്റൊരു പ്രഭാതംഇനിയൊരു ദിവസത്തിലേക്ക്ഉറക്കമുണരും.

മതമില്ലാത്ത സന്യാസിയും ഏകലോകദർശനവും

രചന : മംഗളാനന്ദൻ ✍ വന്ദനം ഗുരോ! ഞങ്ങൾ-ക്കേകി നീ, അജ്ഞാനമാംഅന്ധകാരത്തിൽ തിരി-ച്ചറിവിൻ വെളിച്ചത്തെ.ഈ ഭൂമിതന്നിൽ ജീവി-ച്ചിരുന്ന കാലത്തെല്ലാംആഭൂതിയഥസ്ഥിതർ-ക്കായി നീ സമർപ്പിച്ചു.ദേവ! നിൻ മഹാകർമ്മ-സിദ്ധികളീനാട്ടിലെകേവലജനതതൻമോചനമുറപ്പാക്കി.ഇവിടെയടിസ്ഥാന-വർഗ്ഗത്തെ, വർണ്ണാശ്രമംഅടിയാളരാക്കിയദുഷിച്ച കാലത്തിങ്കൽഗരുവിൻ പ്രായോഗികവേദാന്തം തുണയായിഅവരിലെല്ലാം സ്വത്വബോധത്തെയുണർത്തുവാൻ.മർത്ത്യരിൽ മനുഷ്യത്വ-മെന്നതുമാത്രം ജാതി,മറ്റുള്ളതെല്ലാം ചൂഷ-ണത്തിൻ്റെയുപാധികൾ.മനനം ചെയ്യും വ്യക്തി –ക്കുള്ളിലെ ബോധോദയംമതമാകുന്നു,…

വൺവേ ട്രാഫിക്

രചന : ഡോ. ബിജു കൈപ്പാറേടൻ ✍ അന്നൊക്കെക്യാമ്പസ്സിന്റെ ഇടനാഴികളിൽനിന്റെ കാലൊച്ച കേൾക്കാൻഞാൻ കാത്തു നിൽക്കുമായിരുന്നു.കാത്തിരുന്നു കാത്തിരുന്നൊ-ടുവിൽനീ മുന്നിലെത്തി-യൊരുചെറുകാറ്റുപോലെ-യെന്നെതഴുകിക്കടന്നുപോകവേശപിക്കപ്പെട്ടൊരു ഗദ്ഗദത്താൽമരവിച്ചുപോയൊ-രെൻപുരുഷ നിശ്വാസങ്ങളിൽഎന്റെ പ്രിയേ …..എനിക്ക് നിന്നോടുള്ളപറയാത്തപ്രണയമുണ്ടായിരുന്നു.പാതിചിരിയാൽ മുഖംമറച്ച്പൂത്തുല-ഞ്ഞൊഴുകി വന്ന്“എന്തേ”-യെന്നു നീകൺപുരികം കൊണ്ടുചോദ്യചിഹ്നം കാട്ടി-ലാസ്യമായ് കടന്നുപോകവേനിന്റെ കൂർത്ത മിഴിമുനയേറ്റുപിടഞ്ഞു പതറിപ്പോയഎന്റെ“ഊഹും…ഒന്നുമില്ല”-യെന്നഇടറിയ വാക്കുകളിലുംഎന്റെ പ്രിയേ…..എനിക്ക്…

‘ ശിലാഹൃദയം’

രചന : ഷാജി പേടികുളം ✍ അവൾ വെള്ളിയാഴ്ചകളിൽദേവീക്ഷേത്തിൽ പൊങ്കാലയിട്ടു പ്രാർഥിച്ചിരുന്നു.ദാരിദ്ര്യത്തിനിടയിലുംതന്നാൽക്കഴിയുന്നതൊക്കെഅവൾ ദേവിക്കു സമർപ്പിച്ചിരുന്നു.സമൂഹം വല്ലതും കഴിച്ചോഎന്നവളോട് ചോദിച്ചിരുന്നില്ല.അവളുടെ കഷ്ടപ്പാടുകളിൽആളുകൾ സഹതപിച്ചിരുന്നു.സഹായ ഹസ്തവുമായിആരും കടന്നു ചെന്നില്ല.പ്രാർഥനയുടെ ഫലമാകാംഅഡ്വൈസ് മെമ്മോഒപ്പിട്ടു വാങ്ങുമ്പോൾഅഹ്ലാദം കൊണ്ടവൾ തുള്ളിച്ചാടിഅവൾ ദേവീ സന്നിധിയിലേയ്ക്കോടിഅമ്മയുടെ മുന്നിൽ നിന്നു കരഞ്ഞുഒരു കുളിർ…

പെൺകുട്ടികൾ കല്യാണത്തോട് No പറഞ്ഞു തുടങ്ങി. കാരണം എന്താന്നറിയോ???

രചന : കണ്ണകി കണ്ണകി ✍ പെൺകുട്ടികൾ കല്യാണത്തോട് No പറഞ്ഞു തുടങ്ങി. കാരണം എന്താന്നറിയോ???ആരാണ് വിവാഹത്തോടുകൂടി ഒരു ലോഡ് ഉത്തരവാദിത്തം എടുത്ത് തലയിൽ വെക്കാൻ ഇഷ്ടപ്പെടുന്നത്??കെട്ടിയോനെ നോക്കണം,അവന്റെ മാതാപിതാക്കളെ പരിചരിക്കണം, ഉണ്ടാവുന്ന കുട്ടികളെ നോക്കണം ഇനി ജോലിയുണ്ടെങ്കിൽ ജോലിക്കും പോകണം..…

അവൻ വരുന്നു ……പിന്നെയും വാമനൻ

രചന : മേരിക്കുഞ്ഞ് ✍ പണ്ടു പണ്ടീ കേരനാടുംസുരലോകമാക്കിവാണതമ്പുരാൻപൊൻതേരിറങ്ങുംനേരമൊരു മണിപ്പൈതൽമാനസത്തിൽ താളമേള –മറ്റപോലെ വെറുങ്ങനെനനവൂറും മിഴിയോടെപാവമായി നോക്കി നിന്നു.രഥ്യയിലേകാകിയായിദുഃഖിതനായ്കാത്തു നില്ക്കുംകുഞ്ഞിനെക്കണ്ടുഴന്നോരുനൊമ്പരത്താൽ തമ്പുരാനുംമൂന്നടിവച്ചടു ത്തെത്തി മാറിടത്തിൽപൈതലിനെചേർത്തണച്ചു ..പുഞ്ചിരിച്ചു….മിഴിത്തുള്ളിതുടയ്ക്കാതെമണിക്കുഞ്ഞിൻ മൊഴിക്കണംപൊഴിയുന്നു ….“രാജരാജഅൻപിനാലെതിരിച്ചു നീ വരിയ്ക്കുകമൺ മഹത്വം :പകരമായേകിടുകമൂന്നടി തൻപരാഭവം.ഗൂഢ മന്ദസ്മിതം തൂകിഅന്നു നീ നിൻ…

ദൈവദശകം

രചന : രഘുകല്ലറയ്ക്കൽ.✍ ദൈവമേ കാത്തീടരികിലായാത്മ ബലമേകി,ധന്യരാമൊരുമയാൽ കൈവിടാതങ്ങു ഞങ്ങളെ,അബ്ധിയിൽ തോണിയായ് ജീവിത യാത്രയിൽ,അരുളേണം നാവിക സ്ഥാനമവിടുന്നു തന്നെയാവണം.!നിന്നിലെ സ്പന്ദനമായ് വന്നിടും ദൃക്കു പോലുള്ളം,നീ തന്നെ ഞങ്ങൾക്ക് തമ്പുരാൻ മറ്റാരുമില്ല.മായയും മഹിമയും നീയെന്നുമുള്ളിലുരുവാക്കിയു-മാഴിയും തിരയിലുമാഴങ്ങളിൽ ഞങ്ങളെക്കാത്തിടേണം!.സ്രാഷ്ടാവും സൃഷ്ടിജാലവും നിന്നിലല്ലോ,സൃഷ്ടിസമഗ്രമനുഗ്രഹം, നീയല്ലാതില്ല ഗുരു…

ഓണം സ്നേഹമാകുന്നു. ഓർമ്മയും സ്വപ്നവുമാകുന്നു.

രചന : സുധ തെക്കേമഠം ✍ ഒരുത്രാടത്തലേന്നാണ് അവന്റെ കത്തു വന്നത്. എന്നെ ഇഷ്ടമാണെന്നു കൂട്ടുകാരി വഴി അറിയിപ്പു തന്നു തല താഴ്ത്തി നടന്നു പോയ ഒരാളുടെ കത്ത്എനിക്കങ്ങനെ തോന്നാഞ്ഞിട്ടോ പേടി കാരണമോ ഞാൻ നിരസിച്ചിട്ടും അവന്റെ ഒരേയൊരു കത്ത് അന്നെന്നെത്തേടി…