Month: August 2026

ആദിമൻ

രചന : അഡ്വ: അനൂപ് കുറ്റൂർ ✍️ ആദിയുഷസ്സണയും മുന്നേയന്ധകാരംആഭയിലാനന്ദിച്ചൂർജ്ജമാകുന്നണ്ടംആങ്കാരമോടെ തൃത്ത്വമായിപ്പിരിയെആഴമാർന്നൂറുന്ന നീർച്ചോലയായി. ആദിമസൃഷ്‌ടിയായതുമീനാഗരൂപംആതപമസഹ്യമാകെയങ്ങിറങ്ങുന്നുആശ്രയിച്ചാരണ്യകത്തിനുള്ളിലായിആകാരവംശാവലീച്ചരിതമാരംഭമായി. ആദികുലമതുയൊന്നായയനത്തിൽആമന്ദമതുപ്പലയിടവും പലതാകവേആനയനമൊന്നായഭിയാനത്തിനന്ത്യംആളുകളോരോദേശാവാസികളാകെ . ആമോദമതിശൈത്യമേഖലയിലെത്തിആസ്ഥാനമാക്കിയോർ വെളുത്തവർആസ്ഥാനിയിലത്ത്യുഷ്ണമേറ്റവരെല്ലാംആകൃതിയിലിരുളുന്നു പോകെ പോകെ. ആകരമീവണ്ണം വെളുത്തും കറുത്തുംആപാതമിരുവിധരൂപങ്ങളാകുമ്പോൾആയാസമലിഞ്ഞോരുസങ്കരയിനമായിആര്യരായവരുമിടയവംശാവലിയായാദ്യം. ആയത്തിലധിനിവേശനത്തിനൊരുങ്ങിആവിലമടരാടാനായി ആയുധമേന്തവേആശയപ്രതീകമനേക ദർശനങ്ങളായിആദരവില്ലാതായോരു തഥ്യയിലുന്നുന്നു. ആർക്കാരുമിത്രമെന്നതുമറിയാതവർആളുoപേരും ഇരുഭാഗത്തണിനിരന്നുആർത്തട്ടഹസിച്ചവരോയുദ്ധച്ചൂടിൽആരവമോടടർക്കളത്തിലറുതിയാകെ. ആദ്യമേയായുധമെടുത്തവരെല്ലാമേആഹാരത്തിനായിരുന്നെന്നാലിന്നോആഭാസമടരാടിയതധികാരത്തിന്നുംആർജ്ജനത്തിനായത്യാർത്തിയാൽ. ആസ്ഥയാലഹങ്കാരത്താലെയുറച്ചുംആസ്ഥിയിരട്ടിയാക്കാനൊരുങ്ങിയുംആരെയുമാക്ഷേപിച്ചൊരുവഴിക്കാക്കിആദ്യാന്താവലിയുൽക്കണ്ഠാകുലരായി .…

അകലം പാലിക്കേണ്ടവന്റെ യാത്രാമൊഴി.

രചന : ചന്ദ്രശേഖരൻ പ്ലാവളപ്പിൽ ✍️ അകലം പാലിക്കുവാൻഅറിയാതെയല്ലെന്റെഹൃദയമടച്ചൊരു താഴിട്ടു,പൂട്ടുവാനറിയാതെയല്ലെന്റെമനസ്സിന്റെ വാതിലുംകൊട്ടിയടക്കുവാൻഅറിയാതെയല്ലെന്റെചൊൽപ്പടിക്കെവിടെയുംനിൽക്കാത്ത മനസ്സല്ലെനിക്കെങ്കിലുംശരി,ക്ഷമയുടെ,നെല്ലിപ്പടികളടുക്കു-ബൊളെപ്പൊഴോ,ചെറുതായിവിങ്ങുന്നമനസ്സിൽനിന്നെപ്പൊഴോഒരു ചെറു പ്രതിഷേധം,ആർക്കുന്നതാണ് ഞാൻ…..കപട മനസ്സിനേ വിലയുള്ളൂ,എങ്കിലും,കപടമാവാനെനിക്കാവില്ല,കാപട്യ ചടുലതകൾക്ക്വഴങ്ങാനുമാവില്ല,വെറുതെ നാവിൻതുമ്പുകൊണ്ടൊരു സ്വപ്നവുംനടവഴിയിലാകെ വിതറുവാനാവില്ല,ഇല്ല,തിരക്കിൻ ഇടയിൽശ്വസിക്കുന്ന വായുവുണ്ടെന്നുമറക്കാനുമാവില്ല,സഹജീവികൾക്കുള്ളസഹനവും,സ്നേഹവുംചെറുജീവിതം വാണു തീർക്കുംപ്രപഞ്ചവുംമറവിയിലേക്കുവലിച്ചെറിഞ്ഞന്ധനായ്നിറമുള്ളശലഭത്തിനൊപ്പത്തിനൊപ്പമെൻഇരുകാലുകൊണ്ട്പറക്കാനുമാവില്ല,ശരികളും തെറ്റുംപിണഞ്ഞുകിടക്കുന്നഒരു ജീവിതത്തിന്റെമാത്രം ഉടമയായ്,വഴികൾ വളഞ്ഞുംപുളഞ്ഞും കിടക്കുന്നുവഴിപോക്കനാണ് ഞാൻ….യാത്രയാക്കീടുക….

മഹാമാരികളെ അതിജീവിച്ച ചുവരുകളിലെ ‘വൈൻ ജാലകങ്ങൾ’!Buchette del vino: The Wine Windows of Florence

രചന : ശ്രീകല പ്രസാദ് ✍️ ഒരു ഗ്ലാസ് വൈൻ വാങ്ങാൻ ചുവരിലെ ചെറിയൊരു കൽജാലകത്തിന് മുന്നിൽ ക്യൂ നിൽക്കുന്ന ആളുകൾ! ഇറ്റലിയിലെ ഫ്ലോറൻസിലൂടെ നടക്കുമ്പോൾ ഇങ്ങനെയൊരു കാഴ്ച കണ്ടാൽ അത്ഭുതപ്പെടേണ്ട…16-ാം നൂറ്റാണ്ടിലെ പ്രഭുക്കന്മാരുടെ കൊട്ടാരച്ചുവരുകളിൽ തുടങ്ങിയ ഈ ‘വൈൻ ജാലകങ്ങൾ’…

“എന്നെ സ്നേഹിച്ചവരേക്കാൾ…എന്നെ പഠിപ്പിച്ചത് എന്നെ വേദനിപ്പിച്ചവരാണ്…”

രചന : സുജിമോൾ മാരാരി ✍️ “എന്നെ സ്നേഹിച്ചവരേക്കാൾ…എന്നെ പഠിപ്പിച്ചത് എന്നെ വേദനിപ്പിച്ചവരാണ്…”ചിലർ പറയുന്നു…“ജീവിതം മുന്നോട്ടു പോകണമെങ്കിൽ എല്ലാം മറക്കണം…”എനിക്ക് അങ്ങനെ ചിരിക്കാനാവില്ല.കാരണം ഞാൻ മറവി എന്ന വരം കിട്ടിയ സ്ത്രീയല്ല…ഓർമ്മകളെ നെഞ്ചോട് ചേർത്ത് ജീവിക്കാൻ വിധിക്കപ്പെട്ട ഒരു സാധാരണ പെണ്ണാണ്.എന്റെ…

മഴയൊരുത്തി.

രചന : ബിന്ദു കുറ്റിപ്പാല ✍️ നീലാകാശത്താഴ്‌വരയിൽകരിമുകിൽക്കൂടാരത്തിന്നുള്ളിൽനീരാട്ടും കഴിഞ്ഞൊരുത്തിയീറൻമുടി വീശിക്കുടഞ്ഞിറങ്ങുന്നേആ വഴിവന്നൊരുകുറുമ്പൻ കാറ്റങ്ങാനീർത്തുള്ളി തട്ടിയെറിഞ്ഞേകതിരോൻ മുങ്ങിയകടലിൻ്റെ വക്കത്ത്നീർമണി വീണുപൊലിഞ്ഞേതിരമാലക്കയ്യോണ്ടങ്ങമ്മാനമാടീട്ട്മാമലമേലേയ്ക്കെറിഞ്ഞേതുള്ളിയ്ക്കൊരുകുടംപേമാരിയായിട്ട്താഴ്‌വാരത്തിൽ ചൊരിഞ്ഞേചേറു ചെകഞ്ഞവൾഊരു പകുത്തവൾകാടുമേടു കുലുക്കിവരുന്നേതോരാക്കണ്ണീരുംതീരാനോവും തന്ന്തുള്ളിത്തെറിച്ചു തിമിർത്തേഎന്നിട്ടുമെന്തൊരുചന്തമിപ്പെണ്ണിന്ചങ്കുകലങ്ങുന്ന് കണ്ണേനിൻ കുളിർ കുറുകലിലെല്ലാമൊതുക്കീട്ട്കൊഞ്ചുന്ന താളത്തിലെല്ലാം മറന്നിട്ട്നിന്നെയും കാത്തിരിപ്പുണ്ടേനിന്നോളം മണ്ണിന്നുയിരേറ്റിപോറ്റുവാൻഇല്ലൊരാൾ മറ്റാരും പൊന്നേ….

പൂക്കൾ പോലെ ആണ്.മനുഷ്യൻ..

രചന : പ്രസാദ് ടി എൻ ✍️ ഒരിയ്ക്കൽ തളിർത്തു..മൊട്ടിടുമ്പോഴും പൂവായിവിരിഞ്ഞു സുഗന്ധം പരത്തുമ്പോഴുംഅത് കാണാനും ആസ്വദിക്കാനുംചുറ്റും ഒരുപാട് ആളുകൾ ഉണ്ടാവും..ഒന്ന് വടുകയോ കോഴിയുകയോചെയ്തു കഴിഞ്ഞാൽ പിന്നെതനിച്ചാകും..ഇതുപോലെ ആണ് നമ്മൾമനുഷ്യന്റെ ജിവിതവും..നമ്മൾ ഒരാളെ സ്നേഹിക്കുന്നത്ഹൃദയത്തിൽ നിന്നായിരിക്കണംഅല്ലാതെ നമ്മുടെ അവസ്ഥകൾക്ക്അനുസരിച്ചു ആയിരിക്കരുത്..പണം വരും…

ഫൊക്കാന സാഹിത്യ അവാർഡുകൾ – 2026 പ്രഖ്യാപിച്ചു.

കോരസൺ വർഗീസ് (സാഹിത്യസമ്മേളന ചെയർമാൻ) ✍️ ‘അതിരുകൾ കടന്ന് മലയാളം – പ്രവാസ സാഹിത്യത്തിന്റെ വർത്തമാനവും ഭാവിയും’ മുഖ്യ പ്രമേയമാക്കി ഫൊക്കാന സാഹിത്യസമ്മേളനം. ന്യൂയോർക്ക്: ഇന്ത്യയ്ക്ക് പുറത്തുള്ള മലയാളികളുടെ ഏറ്റവും വലിയ കുടക്കീഴിലുള്ള സംഘടനയായ ഫെഡറേഷൻ ഓഫ് കേരള അസോസിയേഷൻസ് ഇൻ…

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എത്രത്തോളം അപകടകരമാണ്?

രചന : ജോർജ് കക്കാട്ട് ✍️ ഓപ്പൺഎഐയിൽ നിന്നുള്ള ഏറ്റവും പുതിയ എഐ മോഡലുകളും ആന്ത്രോപിക് ഹാക്കും “സ്വന്തമായി” ഓഗസ്റ്റ് 2 മുതൽ എഐയെക്കുറിച്ചുള്ള പുതിയ യൂറോപ്യൻ യൂണിയൻ നിയമങ്ങൾ ബാധകമാണ്. ഇതൊരു എഐ ത്രില്ലറാണ്. ഒരു മോശം സയൻസ് ഫിക്ഷൻ…

സന്തോഷ നിമിഷങ്ങൾ

രചന : സുമേഷ് കെ മനക്കുളം ✍️ മാസാവസാനം കയ്യിൽ ബാക്കിയുള്ള കാശ് ഒരു മികച്ച സാമ്പത്തിക ശാസ്ത്രഞ്ജന്റെ കൈയ്യടക്കത്തോടെ കണക്ക് കൂട്ടി. രണ്ടു ദിവസത്തെ ചിലവിനുള്ള കാശ് കണിശമായി കണക്കാക്കി. ചിലവിനുള്ള കാശ് കണക്കിലും, നീക്കിയിരുപ്പ് പോക്കറ്റിലും എന്ന് പറയുന്നതാണ്…

കുലത്തൊഴിൽ

രചന : സി. മുരളീധരൻ ✍️ അമ്പിളിപോലെ തിളങ്ങും കാച്ചിയപപ്പടമില്ലാതെന്തുണ്നല്ലകുടിൽവ്യവസായംവിട്ടി-ട്ടെങ്ങോപോയി പണ്ടാരൻഇന്നത് തൊഴിൽ ശാലകളിലാക്കിഎന്തോ മായം ചേർത്തായിചട്ടി കലങ്ങൾ കുടങ്ങൾ അഴകിൻമട്ടിൽ പണിതു മിനുക്കിയവർആലയിലൂതി കത്തികൾ അരിവാൾചേലിൽ പണിതൊരു കരുവാനുംകൊട്ട പനമ്പ് മുറങ്ങൾ തൊട്ടികഷ്ടപ്പെട്ട് പണിഞ്ഞോരുംഉരലിൽ നെല്ലും അവിലുമിടിക്കാൻഅറിവുതികഞ്ഞ സോദരിമാർബീഡി തെറുക്കാറുള്ളവർ…