Month: September 2026

നരകം നിറഞ്ഞു..

രചന : സിദ്ദിഖ് പട്ട. ✍ നിക്സനെ നരകത്തിലേക്ക് കൊണ്ടുപോകുവാൻ ദൈവം മാലാഖയോട് കൽപ്പിച്ചു ..മനുഷ്യരുടെ മനസ്സ് വായിക്കാൻ മാലാഖമാർക്ക് കഴിയില്ലല്ലോ?..ദൈവത്തിന്റെ തീരുമാനങ്ങൾ നടപ്പാക്കാനല്ലേ കഴിയൂ?..“കൈയും കാലും ഇല്ലാതെ ജീവിതകാലം മുഴുവൻ സ്വയം ഒന്ന് ചലിക്കാൻ പോലും കഴിയാതെ ജീവിച്ച ഇവൻ…

അന്നും ഇന്നും

രചന : മോഹനൻ താഴത്തേതിൽഅകത്തേത്തറ. ✍ ചിരി പണ്ടുമുണ്ടായിരുന്നുഅന്നു ചതിയൊട്ടുമില്ലായിരുന്നുചിരിയിന്നു ചിറകറ്റുപോയിചതിയതിൽനിറഞ്ഞു നിൽപ്പൂ…വഴി പണ്ടുമുണ്ടായിരുന്നുആ വഴി നന്മനിറഞ്ഞതായിരുന്നുവഴിയിന്നു വഴിമാറിപ്പോയിവഴിയിൽ വഴിവിട്ടകളികളാണത്രേ !മൊഴിയന്നുമുണ്ടായിരുന്നുമൊഴിയിൽ വഴികൾ തുറന്നിരുന്നുമൊഴിയിന്നു മൊഴിയുന്നുവത്രേയാത്രാമൊഴി തന്റെയടയാളമായിപഴിയന്നും പറയുമായിരുന്നുപഴിച്ചാലും പരിഭവമില്ലായിരുന്നുപഴിയിന്നു കഴിവുകൾതേടിപഴിചൊല്ലാൻ കഴിവുകൾനേടിചതിയന്നുമുണ്ടായിരുന്നുചതിയിൽച്ചതിക്കുഴിയില്ലായിരുന്നുചതിയിന്നു ഭീഷണിയായിചതി കൊലച്ചതിയായിന്നു മാറികളി പണ്ടുമുണ്ടായിരുന്നുഅതിൽ കളിചിരിയുണ്ടായിരുന്നുകളിയിന്നു കളംമാറിയല്ലോകള്ളക്കളിമാത്രം…

നിഴലായവൾ******

രചന : സുമേഷ് കെ മനകുളം ✍ അന്തപ്പുരത്തിൽ തന്റെ കട്ടിലിൽ ശല്യർ തിരിഞ്ഞും മറിഞ്ഞും കിടന്നു. സമയം പാതിരാത്രി കഴിഞ്ഞിരിക്കുന്നു, എന്നീട്ടും നിദ്രാ ദേവി കാടാക്ഷിച്ചിട്ടില്ല.ഉറങ്ങിയില്ലേ ഇതുവരെ?? അവന്തിനി ചോദിച്ചു.ഇല്ല, ഉറക്കം വരുന്നില്ല, നാളെ ഭീഷ്മർക്ക് മറുപടി കൊടുക്കണം.അതിന് എന്താണിത്ര…

ഏറ്

രചന : യൂനസ് മണത്തല ✍ എറിയുന്നവൻ അറിയുന്നില്ലഏറുകൊള്ളുന്നതിൻ്റെ വേദനകല്ലിന്വർണ്ണമില്ലായിരുന്നുജാതിയില്ലായിരുന്നുപദവിയുമില്ലായിരുന്നുഎന്നിട്ടുംപതിച്ചത്ഒരു മനുഷ്യനിലായിരുന്നുഅറിവിൻ്റെ ഉയരത്തിൽ നിന്നൊരാൾഅറിവില്ലായ്മയിലേക്ക് കല്ലെറിഞ്ഞുസമ്പത്തിൻ്റെ മതിലിനുള്ളിൽ നിന്നൊരാൾവിശപ്പിലേക്കൊരു കല്ലെറിഞ്ഞുഅധികാരത്തിൻ്റെ നിഴലിലിരുന്നൊരാൾശബ്ദമില്ലാത്തവൻ്റെ വായിലേക്കൊരു കല്ലെറിഞ്ഞുഓരോ ഏറുംഒരു ശരീരത്തിലല്ലഒരു മനസ്സിലായിരുന്നുമുറിവുകൾക്ക്രക്തം പൊടിയണമെന്നില്ലചിലത്പുഞ്ചിരിയുടെ പിന്നിൽജീവിതകാലം മുഴുവൻനിശ്ശബ്ദമായി ചോരുന്നുഅവസാനംകല്ലുകൾ തീർന്നപ്പോൾമനുഷ്യൻ തിരിച്ചറിഞ്ഞുതാൻ എറിഞ്ഞതെല്ലാംഅന്യനിലേക്കല്ലതന്നിലേക്കായിരുന്നു

എൻട്രോപ്പി

രചന : ജോർജ് കക്കാട്ട് ✍️ (ഇതൊരു ഫിക്ഷൻ സ്റ്റോറി ആണ് .) ARI ഒരു ആർട്ടിഫിഷ്യൽ ഇന്റലിജന്റും നയാ എന്ന റോബർട്ട് വുമൺ കാമുകിയുടെയും …അവരുടെ ഭാവിയും ..ഓർമ്മപ്പെടുത്തൽ മാത്രം ..മനുഷ്യൻ പ്രക്യതിയോട് ചേർന്ന് നിൽക്കേണ്ടതും വരും തലമുറയ്ക്ക് ശ്വസിക്കാനെങ്കിലും…

‘എനിക്ക് പഠിക്കണം സാറെ,

രചന : ശ്രീജിത്ത് ഇരവിൽ ✍️ അച്ഛൻ ആരാണെന്ന് അറിയില്ല. മറഞ്ഞിരിക്കുന്ന ആ മനുഷ്യനും, പ്രസവത്തിൽ മരിച്ച അമ്മയ്ക്കും അല്ലാതെ ഈ വിഷയം ആർക്കുമൊട്ട് അറിയുകയുമില്ല. വീർത്ത വയറിന്റെ കാരണക്കാരൻ ആരായെന്ന് ആര് ചോദിച്ചിട്ടും അമ്മ പറഞ്ഞില്ലായെന്നാണ് അറിവ്. അതുകൊണ്ട് തന്നെ,…

ചിന്താകുസുമങ്ങൾ-ബഹുമാനം!

രചന : തോമസ് കാവാലം. ✍️ ബഹുമാനം തേടുന്നോരാംബഹുജനം സകലരുംഇഹത്തിലായുള്ള കാലംവഹിച്ചീടും സ്ഥാനമാനം.സ്ഥാനമാനം വഴിയെത്തുംബഹുമാനം ചിലർക്കെല്ലാംസ്ഥാനമില്ലേലവർക്കൊന്നുംമാനമാരും നൽകുകില്ല.അവഗണിച്ചീടുവോരെഅകറ്റി നാം നിർത്തിടേണം‘അർഹമായ’ ബഹുമാനംഅവർക്കും നാം നൽകിടേണം.പക്വമായ ചിന്തയാലെപ്രയത്നത്താൽ ലഭിക്കുന്നപെരുമയും ബഹുമാനോംപണം നൽകി നേടാനാമോ?ബഹുമാനം നൽകുവോനുംഅഭിമാനം ലഭിക്കുന്നുബഹുമാനം അതിനാലെഅമരത്വം നേടിടുന്നു.ബഹുമാനം പെരുമയുംഅഹന്തയാൽ നശിച്ചീടാംവിട്ടുപോയാൽ വിശ്വാസംപോൽവിളക്കീടാൻ…

ബെത്‌ലഹേം കുടുംബ യൂണിറ്റ്.

രചന : ജയരാജ്‌ പുതുമഠം. ✍️ സമാധാനത്തോടെ കാണാവുന്ന ഒരു അനുരാഗ കഥയുടെ തിരശ്ശീലയാണ് ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ എന്ന ചിത്രം കാണാൻ തിയറ്ററിൽ എത്തുന്നവർക്കുമുന്നിൽ തുറക്കപ്പെടുന്നത്.മനുഷ്യ ജീവിതത്തിന്റെ നിഷേധിക്കാനാകാത്ത അടിസ്ഥാന ഭാവമായ അനുരാഗത്തിന്റെ ഉദയവും തുടർന്നുള്ള വളർച്ചയും, വിവാഹത്തിലമരുമ്പോൾ അതിനുണ്ടാകുന്ന…

ജനാധിപത്യം

രചന : മോഹനൻ താഴത്തേതിൽ ✍️ എന്തിനീ തിരഞ്ഞെടുപ്പുകൾഎന്തിനീ വിധിയെഴുത്തുകൾ?ജനങ്ങൾക്കു ഗുണങ്ങളൊട്ടുംലഭിക്കില്ലയെങ്കിൽ..!എന്തിനീ ഭരണകർത്താക്കൾ?എന്തിനീ പരിഷ്കാരങ്ങൾ?ജനങ്ങളെ കൊല്ലാക്കൊലചെയ്യുന്നുവെങ്കിൽ?വോട്ടിനൂ മാത്രമായിനോട്ടമെറിയൂന്നവർനോട്ടം മുകൾത്തട്ടിൽഒതുക്കുകയോ?വോട്ടുകളെല്ലാം തന്നെകീശയിലാക്കുന്നവർവോട്ടു കഴിഞ്ഞാൽ പിന്നെവേട്ടയാടുന്നുവോ?ജാതിയും മതവും ചൊല്ലികള്ളക്കളി നടത്തിജാതകം മനൂഷ്യന്റെ മാറ്റിഎഴുതുന്നുവോ?നാട്ടിലെ രീതികളൊക്കെമാറ്റിമറച്ചു കൊണ്ട്നേട്ടങ്ങൾ ചിലർക്കു മാത്രംലഭിക്കുന്നുവോ ?വീട്ടിലെ അടുപ്പുകളിൽതീയില്ലാതാക്കി നിങ്ങൾതീയിട്ട് മനുഷ്യരെ…

വേനലിതളുകൾ..*

രചന : അൻവർ ഷാ ഉമയനല്ലൂർ* ✍️ കൊഴിയുന്ന മിഴിനീരിതളാണു ജീവിതംമൊഴിയുന്നയിരവിന്നഴകാണു നിൻ സ്മിതംമഴവില്ലുപോൽ മറയുന്ന സൗന്ദര്യമേ,മിഴിനീരുപോലിറ്റുവീഴുന്ന സ്നേഹമേ,കാവ്യമായൊഴുകുന്നുവെങ്കിലും കരളിലായ്വേനൽത്തിളയ്ക്കുന്നതറിയുന്നഴൽമനം.സഹനീയമോരോ, ശിശിരമെന്നോതുന്നുമഹനീയതേ,നീയുണർത്തുന്ന മലരുകൾമധുരമ്യമെന്നെഴുതുന്നുദയമെങ്കിലുംഇതളടർന്നകലുന്നു സാന്ധ്യമായ് സ്മരണകൾ.വിടരുവാനില്ലയിന്നൊരു സുഖദവാസരംകാവ്യമാകുന്നില്ലയരുവിതൻ നിസ്വനംകനകവർണ്ണത്തിലെഴുതുന്നു നിൻ വിസ്മയം;കണ്ണീർപൊഴിക്കുന്നതില്ലേയതിന്നകം ?കരളിൻ നെരിപ്പോടെരിയുന്ന രജനിയിൽകുമുദമായുണരുന്നു സ്വപ്ന സങ്കൽപ്പനം;പനിനീരുതൂകുന്ന കാവ്യമായെങ്കിലും,താനേ കൊഴിയുന്നയി…