പുനർവിവാഹിതയുടെ ആദ്യരാത്രി
രചന : ദത്താത്രേയ ദത്തു ✍ ഉടുത്തുകെട്ടുകളഴിഞ്ഞൊരുവൾകങ്ങിയപാൽമണവുമായിഒരുവന്റെചൂടും ചൂരുമണയാത്തനെഞ്ചിൻകിടക്കയിൽനിന്ന്മറ്റൊരുവന്റെമേച്ചിൽക്കുന്നിലേക്ക്വീണ്ടുമൊരപകർഷതയുടെപടി ചവിട്ടുമ്പോൾഅദൃശ്യപിടിവലിയാൽ“അമ്മ പോകല്ലേന്ന് “ഒരു കുഞ്ഞു സൈറൺചെവിയടയ്ക്കുമൊരശനിപാതംപോൽകണ്ണീരുകൊണ്ടു കഴൽകെട്ടിപരീക്ഷിക്കും.എത്ര ഞരങ്ങിയിട്ടുംഉൾക്കിടിലത്തിന്റെഒച്ചയുറയ്ക്കാതെ,പിറുപിറുപ്പുകളുടെകങ്കൂസ് നൂലാൽചെകിടുമുറുകുന്നത്സ്വയം തൊട്ടുനുണഞ്ഞുകണ്ണുചുരുക്കും.വേട്ടപ്പട്ടിയുടെ ശൗര്യവുംതുടക്കക്കാരന്റെ ദയാവായ്പുംകൂട്ടിമുട്ടിഒരു മിന്നൽപ്പിണർഅനുവാദമില്ലാതെ ഉറപൊട്ടുന്നത്നെഞ്ചിൻചുഴികളിൽ തിമിർത്തവേർപ്പുമഴയാലവൾമാത്രംനനഞ്ഞലിഞ്ഞറിയും.തൊട്ടുകിടക്കുമ്പോൾഅവനൊരു മഞ്ഞുകാലവുംഅവളൊരു വേനലിന്റെഗതികെട്ട പൊള്ളൽ വരയുന്നചുടുമരുഭൂമിയുമാകും.“മാറ്റിവിളിച്ചേക്കരുതെന്ന്പേരുകൾ.പകുത്തു വയ്ക്കല്ലേന്നൊരു ശീൽക്കാരം.”ഉരുവിട്ട മന്ത്രംപോൽആവർത്തിക്കുമൊരമ്മവചനംതാരാട്ടിന്റെയീരടി പാടും.ആരറിവൂഒന്നുമൊന്നുമത്രമേൽഎളുതല്ലെന്ന്ആരറിവൂഒരു വിടവുമത്രമേൽചെറുതല്ലെന്ന്!■■■■■■■■വാക്കനൽ
ഗദ്യ കവിത-വിഷ സർപ്പങ്ങൾ
രചന : റഹീം പുഴയോരത്ത് ✍ എൻ്റെ സ്വപ്നത്തിൽഞാനൊരു കവിത രചിക്കുന്നു.മലയുടെ ഗർഭപാത്രത്തിൽ നിന്നും പുറന്തള്ളിയകൂർത്ത കല്ലുകൾ എൻ്റെ വരികളിലേക്ക്തെറിച്ചു വീഴുന്നു.എൻ്റെ സ്വപ്നത്തിൽഞാനൊരു കവിത രചിക്കുന്നു.കുത്തിപ്പായുന്ന മഴവെള്ള പാച്ചലിൽ നിന്നുംനാഭിമുറിഞ്ഞൊരു പെണ്ണ്എൻ്റെ വരികളിലേക്ക്അഭയം തേടുന്നു.എൻ്റെ സ്വപ്നത്തിൽഞാനൊരു കവിത രചിക്കുന്നു.വിരിപ്പുകൾക്ക് കാലപ്പഴക്കം ചെല്ലുമ്പോൾപീഢനത്തിന്…
വാമന വരവേൽപ്
രചന : വെങ്ങാനൂർ ഗോപകുമാർ ✍ പാടവരമ്പിൽ പൂവിളിയും പൂത്തുമ്പിയുംവാമനമൂർത്തി തൻ വരവിനായി കോലാഹലംഓണം വരുമെന്നോതിയിതാ.മുക്കുറ്റിയും തുമ്പയുംമുറ്റത്തൊരുങ്ങി നിൽക്കുന്നു,അത്തം പിറന്നൊരുങ്ങാൻപൂക്കളമൊരുക്കാൻ പൂത്തുമ്പികൾ.ഓണപ്പുടവയുടുത്തുഓണപ്പാട്ടുകൾ പാടി,കൈകൊട്ടിക്കളിയാടിനാടൊരുങ്ങുന്നു തിരുവോണത്തിന്.വാമനൻ വന്നൊരു നേരംവാഴയിലയിൽ വിഭവസമൃദ്ധംഓർമ്മകളിൽ തിരുവോണംഹൃദയങ്ങളിൽ നിറയുന്നു.പൂവിളി കേട്ട് ഉണരുന്നഓണക്കാലം വീണ്ടും,വാമനൻ ചവിട്ടിയപുരാണകാലം ഓർത്ത്,ഒരുമയോടെ ആഘോഷിക്കാംഈ തിരുവോണം.
ജീവിതാവസാനം – ഫിക്ഷൻ –
രചന : ജോര്ജ് കക്കാട്ട്✍ -1-ദയയില്ലാതെ ദുർബലാവസ്ഥയിലേക്ക് വിധിക്കപ്പെട്ട അദ്ദേഹം,മരണത്തെ സ്വീകരിക്കാൻ തയ്യാറാണ്.“ഒരുപക്ഷേ ഇതിനുശേഷം ജീവിതമുണ്ടാകുമോ,ഒരുപക്ഷേ സ്രഷ്ടാവ് പാപങ്ങൾ ക്ഷമിക്കുമോ?”ഈ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ അദ്ദേഹം സ്വയം നൽകണം.-2-പല വാക്കുകളും പറയപ്പെടാതെ കിടന്നുക്യാൻസർ വഞ്ചനാപരമായി പൊട്ടിപ്പുറപ്പെടുന്നതിന് മുമ്പ്,അന്ന് മുതൽ, ഒരിക്കൽ അദ്ദേഹത്തിന്വളരെ പ്രധാനപ്പെട്ടത്…
പ്രഭാത ദൃശ്യം
രചന : തോമസ് കാവാലം✍ പ്രാചിയിലംശുമാൻ വന്നുദിച്ചുപാരാകെ പൂക്കൾവിടർന്നുചേലിൽവാസന്തം വിണ്ണിൽ നിന്നോടിയെത്തിസുഗന്ധം മണ്ണിനെ പുൽകിനിന്നു. കാർമേഘത്തോണികൾ മാനമാകെകുഞ്ഞിളം തുള്ളികൾ പെയ്തുനിന്നുപുണ്യാഹംപോലതു ഭൂമിയാകെമണ്ണിനെ ഹർഷമോടുമ്മവെച്ചു. കാനന മേലാപ്പിൽ കാത്തിരുന്നകോകിലവൃന്ദങ്ങൾ കൂകിചേലിൽമാമല മേട്ടിലെ മന്ദാരങ്ങൾഓമനപ്പൂക്കൾ വിടർത്തിയെങ്ങും. പക്ഷികൾവാനിൽ പറന്നുമോദാൽപക്ഷമൊതുക്കി ഹ! ക്ഷീണിതരായ്വൃക്ഷങ്ങൾതോറുമേ കുക്ഷികളിൽഭക്ഷണം തിന്നുവാനക്ഷമരായ്.…
രണ്ട് ദിവസമായി സോഷ്യൽ മീഡിയ ചർച്ചചെയ്യുന്ന വാർത്തയാണിത്.
രചന : സഫി അലി താഹ.✍ ആൺ സുഹൃത്ത് മതം മാറാൻ നിർബന്ധിച്ചു, പെൺകുട്ടി ഈ ലോകത്ത് നിന്നും പോയി!!രണ്ട് ദിവസമായി സോഷ്യൽ മീഡിയ ചർച്ചചെയ്യുന്ന വാർത്തയാണിത്.പ്രണയമെന്നാൽ സ്വന്തത്തെ ഉപേക്ഷിക്കുക എന്നതാണെന്ന് ആരാണ് പറഞ്ഞത്?ഒരു ലോഡ്ജിൽ വച്ച് അനാശാസ്യപ്രവർത്തനത്തിന് ആ കുട്ടി…
ഒഴുകിപരന്നുകൊണ്ടു♣️
രചന : ഖുതുബ് ബത്തേരി ✍ പുഴപോലെയാണ്ചിലർപരന്നൊഴുകിയുംതഴുകിയുംനാമ്പുകളെനനയിച്ചുംവേരുകളെതലോടിയുംമൺതിട്ടകളെതൊട്ടുംഒടുവിലൊരുവിശാലതയിലേക്ക്.ഓരോ പുൽനാമ്പുംവേരുകളുംമൺതിട്ടകളുംഒഴുകിപരന്നനിമിഷങ്ങളെചേർത്തുപിടിച്ചാസ്വദിക്കും.എവിടെയുംപിടികൊടുക്കാതെനിഗൂഢതനിറഞ്ഞൊരാഴുക്കിൽഅവരോരായുസ്സിൽഓർമ്മകൾബാക്കിയാക്കികടന്നുപോകും.തൊട്ടുംതലോടിയും കടന്നുപോകുന്നവരപ്പോൾഓർമ്മകൾമാത്രമായി.പരന്നൊഴുകുന്നവരോട്അവരോഴുകട്ടെയെന്നുമാത്രംഅവരിൽനാംനനയുന്നുവെങ്കിലും,വിരഹമായിവിഷാദമായിപരിഭവങ്ങളായിനോവായിമുറിവായി മാറാതെ.നാം നമ്മളായിമാറട്ടെ.ഓരോപുഴയുംകടന്നുപോകുംതൊട്ടുംതലോടിയും.ഉള്ളാകെകവർന്നെടുത്തും.ഒടുവിലോരോപുൽനാമ്പുംമൺതിട്ടയുംവേരുകളുംകടപുഴകിപോകുംവരെ.🕳️
എങ്കിലും എന്റെ ദേവേട്ടാ….
രചന : ബിന്ദു വിജയൻ, കടവല്ലൂർ✍️ അന്ന് ഞാൻ നാലാം ക്ലാസ്സിലാണ് പഠിക്കുന്നത് എന്നാണ് ഓർമ്മ. ഞാനും അനിയൻ ബിജുവും കൂടി ചെയ്ത ഒരു മഹാ സംഭവത്തെ പറ്റി പറയുകയാണ്.അക്ഷരങ്ങൾ കൂട്ടിവായിക്കാൻ തുടങ്ങിയതു മുതൽ തന്നെ വായനയെന്ന ലഹരിക്ക് അടിമയായിരുന്നതുകൊണ്ട് അക്ഷരത്തെറ്റില്ലാതെ…
പുരുഷൻ ആരാണ്??
രചന : പ്രസീദ.എം.എൻ ദേവു ✍️ പുരുഷൻ കാട്ടു തീയാണെന്ന്ഞാൻ വെറുതെ പറഞ്ഞതല്ല,,എത്ര ആഴത്തിലേയ്ക്കാണവൻആളിപ്പടരുന്നത്,പെണ്ണൊരു ജലസ്പർശമായതിൽപിന്നെയാണ് ആ പൊള്ളലിന്സുഖമുള്ള ചൂടു വന്നത്..പുരുഷൻ്റെ ഹൃദയംകല്ലാണെന്ന്,പൂവു കൊണ്ടൊരുവൾപിച്ച വെയ്ക്കുമ്പോൾഎത്ര പെട്ടെന്നാണിവിടംപൂങ്കാവനമാകുന്നത്….പുരുഷന് സ്നേഹമില്ലെന്ന്,ആകെപ്പാടെ തളർന്നൊരുവൾതോളിൽ ചായുമ്പോൾഎത്ര ആശ്വാസത്തോടെയാണ്അയാൾ ചില്ലകൾ നീട്ടിവൻമരമാവുന്നത്,…പുരുഷൻ്റെ പ്രണയം പ്രകടമല്ലെന്ന്,ഒച്ചയിനക്കങ്ങൾ ഇല്ലാതെ, എത്ര…
പിൻ വിളികൾ
രചന : ഗീത മുന്നൂർക്കോട് ✍️ നടതള്ളപ്പെട്ട കണ്ണിണകൾഅവന്റെ കാലടികളെഅനുഗമിക്കുന്നുണ്ടായിരുന്നു…പണ്ട്ഊറ്റിക്കുടിച്ച മുലപ്പാൽ മധുരംഅവനിലെഓരോ ദിക്കുകളിൽ നിന്നും‘മോനേ’ എന്നു കിതച്ച്ഹൃദയകവാടം മുട്ടുന്നത്അറിയുന്നില്ലെന്നവൻ നടിക്കുകയാണ്…അവന്റെഒറ്റപ്പെട്ട തിരിച്ചു വരവിൽകവാടങ്ങൾ ഞരങ്ങിപ്രതിഷേധിച്ചിരുന്നു…കടം വീട്ടിയ എല്ലിൻവിഹിതങ്ങൾപുരയുടെ ചുമരുകളിൽ നിന്നുംഎഴുന്നു മുഴയ്ക്കുന്നുമുണ്ട്….ജീവിക്കുന്നവർക്കുള്ളബലിതർപ്പണം കൊത്താൻകാക്കകളിൽ കുടിയേറുവാൻആത്മാക്കളില്ലാത്തതിനാൽതപ്പും കൊട്ടി കാക്കവിളികൾഅവന്റെ വാർദ്ധകത്തിലേയ്ക്ക്കുടിയേറുന്നുണ്ടായിരുന്നു…എറിഞ്ഞുകളഞ്ഞസ്നേഹപാത്രത്തെയോർത്ത്കളഞ്ഞുപോയതിനു വേണ്ടിപേരക്കുട്ടിയുടെ…
