“പാട്ടുരായ്‌ക്കൽ “കലാമണ്ഡലം ഹൈദരാലി സ്മരണ.

രചന : സതീഷ്‌ ഗോപി✍ രാമുടിത്തുമ്പിൽ മഞ്ഞിൻപൂവുകൾ, ചേതോഹര–-താരങ്ങളണിയിക്കും മാല്യങ്ങൾ, ധനുക്കുളിർ.നീയുമുണ്ടൊപ്പം, നമ്മൾ തേടിയഗാനാകുലൻ ദൂരയായ്‌ പാടുന്നുണ്ടാം.ഭാരതപ്പുഴച്ചാലിൽ ഖേദത്തിൻ മഹാസൂര്യൻകാരമുൾക്കാട്ടിൽപ്പീലി വിടർത്തും മയിൽക്കൂട്ടം.പാലത്തെക്കുലുക്കുന്നു; തീവണ്ടിപ്പടയോട്ടം.ആലസ്യം തീണ്ടാതുഗ്രം വള്ളത്തോൾ പ്രതിമയും.ഹൈദർമാഷില്ലാ, ഹരിപ്പാടൊരു ക്ഷേത്രത്തിലെകർണജീവിതക്കളിയരങ്ങിൽ പാടുന്നുണ്ടാം.ഏഴിനും മീതെ പൊന്തുമാസക്തമനസ്‌കരായ്‌നമ്മളോ പുറപ്പെട്ടു, കതിവന്നൂരോൻ സാക്ഷി.നാടകസ്‌കൂളിൻ മുറ്റം,…

പണത്തോടുള്ള ആർത്തിയും ആഡംബര ഭ്രമവും മനുഷ്യനെ എത്രത്തോളം ക്രൂരനാക്കുമെന്നതിന്റെ ഞെട്ടിക്കുന്ന ഉദാഹരണമാണ്.

രചന : ഡോ .ദിവ്യ നാരായണൻ ✍ പണത്തോടുള്ള ആർത്തിയും ആഡംബര ഭ്രമവും മനുഷ്യനെ എത്രത്തോളം ക്രൂരനാക്കുമെന്നതിന്റെ ഞെട്ടിക്കുന്ന ഉദാഹരണമാണ് തിരുപ്പതിയിൽ നിന്നും പുറത്തുവരുന്ന ഈ വാർത്ത. നിയമവിദ്യാർത്ഥികളായ ഒരു ദമ്പതികൾ സ്വന്തം സഹപാഠിയെ ചതിയിൽപ്പെടുത്തി ജീവിതം തകർക്കാൻ ശ്രമിച്ച കഥ…

കവിത വേണ്ടേ

രചന : ജോർജ് കക്കാട്ട് ✍ കവിത വേണ്ടേ, വേണ്ടേന്ന് വെക്കാം,വാക്കുകൾ കൂട്ടാതെ നോക്കാം.മനസ്സിലെന്തോ മിണ്ടുന്നു മെല്ലെ,അതിനെ മൂടിവെക്കാം നല്ലെ. കടലിലെ തിരകൾ പോലെ,ഓരോ വാക്കും വന്നുവരുന്നു.അതിനെ പിടിച്ചു കെട്ടാമെങ്കിൽ,കവിതയില്ലാ ലോകം തീർക്കാം. നിറയെ നിറയെ ചിന്തകളുണ്ട്,എല്ലാം ഒതുക്കി വെച്ചാലോ?പുഞ്ചിരി മാത്രം…

ഞങ്ങൾ ഷുഗർ സ്റ്റേഷനിലെ കുട്ടികൾ

രചന : ജോർജ് കക്കാട്ട് ✍ “എന്റെ പേര് ആർട്ടിയോം, ഞാൻ ഒരു പഞ്ചസാര അടിമയാണ്,” 200 പൗണ്ടിൽ താഴെ ഭാരമുള്ള ആ മനുഷ്യൻ കസേരകൾക്ക് ചുറ്റും കൂടിയിരുന്ന കൂട്ടത്തോട് താഴ്ന്ന ശബ്ദത്തിൽ പറഞ്ഞു.“വളരെ നന്ദി, ആർട്ടിയോം. നിങ്ങൾ ഞങ്ങളുടെ അടുത്തേക്ക്…

ചോര മണക്കും ദിനങ്ങൾ.

രചന : ദിവാകരൻ പികെ ✍ പടിഞ്ഞാറ് ചെഞ്ചായം വിതറിഇരുട്ട് പതുക്കെ കള്ളനെ പോലെ പതുങ്ങി വരുമ്പോൾഅന്തരീക്ഷംശോകമൂകമായിക്കൊണ്ടിരിക്കുന്നു.രാവിലെ മുതൽവീട്ടു പണിയെടുത്തു തളർന്നഅയൽക്കാരായസുഹറയും സാവിത്രി യുംമിണ്ടി പറഞ്ഞിരിക്കാൻ പതുക്കെ അര മതിലിനോട് ചേർന്നു നിൽക്കാൻ തുടങ്ങി.പതിവ് പോലെ സുഹറ ചർച്ച ക്ക് തുടക്കം…

🌝തിരുവാതിര🌝

രചന : ചന്ദ്രിക രാമൻ പാത്രമംഗലം ✍ വാനിൻ കിഴക്കായ് തെളിഞ്ഞ പ്രഭാകരൻപശ്ചിമതീരമണഞ്ഞിന്നു സന്ധ്യയായ്!തീറ്റയും തേടിപ്പറന്ന പറവകൾതിരികെ തൻ കൂടണയുന്നൊരു വേളയായ് ! വെൺമേഘജാലങ്ങൾ, തീജ്വാലയേറ്റപോൽചെമ്മാനമാറിലൂടോടിമറകയായ്സന്ധ്യതൻ മാറിലെ വെൺസൂനജാലവുംഅന്തിപ്പരിമളവാതിൽ തുറക്കയായ് ! പാതിരാപൂക്കളും വാനിൽ വിതറിയാസൂര്യനും സാഗരച്ചോപ്പിൽ മറഞ്ഞിതാ ,ആയിരമായിരം പൊൻതാരകപ്പൂക്കളാ-കാശവാടിയിൽ…

ചതിയുടെ ഒളിയമ്പുകൾ

രചന : ഉണ്ണി കിടങ്ങൂർ ✍ പ്രണയത്തിൻ ഭ്രാന്തമായ് പൂത്തുനിൽക്കേ,നീയെന്റെ ലോകമായ് ചുരുങ്ങിടവേ-ഒരു ബിന്ദുവിൽ സർവ്വവും അർപ്പിച്ചു ഞാൻ,നിൻ നിഴലിലായി തളച്ചിട്ടു ജീവിതം.പകലിൻ്റെ വെളിച്ചം കവർന്നെടുത്ത്,സന്ധ്യതൻ ചുവപ്പിൽ വിപണനം ചെയ്ത്,ഇരുളിൻ്റെ ചൂടിലെ വെറും ഭോഗമായ്-നീയെന്നെ മാറ്റിയതറിഞ്ഞില്ല ഞാൻ.മടുപ്പിൻ്റെ കൈപ്പേറിയ പാനപാത്രം,ഒടുവിലായ് ചുണ്ടോടടുപ്പിച്ച…

പുറപ്പെട്ടു പോകുന്നവർ..

രചന : സിന്ദുകൃഷ്ണ ✍ പുറപ്പെട്ടു പോകുന്നവർ….ഒരു സൂചന പോലുംനൽകാതെ,പെട്ടന്നൊരു ദിവസമങ്ങോട്ടെന്നില്ലാതെവീടുവിട്ടിറങ്ങി പോയവർക്കറിയില്ലലോ,ചോദ്യങ്ങളുടെകുത്തൊഴുക്കിൽഅവരുടെ വീടു രണ്ടായി പിളർന്നതിനെ കുറിച്ച് …ഒരു വിളിയൊച്ച ,പടിവാതിലിലൊരുനിഴലനക്കം,ഒന്നുമില്ലെന്നതിരിച്ചറിവിൽപ്രതീക്ഷയുടെതലകുടഞ്ഞ്,ഓരോ സന്ധ്യയുംനിരാശയുടെഇരുട്ടിലേക്കിറങ്ങും !ദിവസങ്ങൾആഴ്ച്ചകൾക്കുംമാസങ്ങൾക്കുംവഴിമാറിയപ്പോഴുംവഴിക്കണ്ണുമായികാത്തിരിക്കുന്നചിലരിപ്പോഴുമാ വീട്ടിലുണ്ടെന്ന ചിന്തകൾക്കവരിൽസ്ഥാനമില്ലല്ലോ..?ശരവേഗത്തിൽഋതുക്കളോടിമറയുമ്പോൾ,ഏതു മഴക്കാലവുമവർക്ക്പൊള്ളുന്ന വേനൽത്തീയാകും !എല്ലാം മറന്നെന്ന് ബോധിപ്പിക്കാൻ ശ്രമിക്കുമ്പോഴാകുംവിവരം വല്ലതുണ്ടോയെന്നഅന്വോഷണ കുതുകികളുടെചോദ്യങ്ങൾ,കരിങ്കൽ ചീളുകളായിഹൃദയത്തിൽ…

ഇരുട്ട്…..കവിത..

രചന : സുരേഷ് S ബാബു ശബരിഗിരി ലക്ഷ്മി മഠം.✍ എറിയുവാനൊരുകല്ലുണ്ട് കൈയ്യിൽലക്ഷ്യമെന്റെ കണ്ണിൽതെളിയുന്നില്ല, കണ്ണി-ലിരുട്ടു പടരുന്ന,രുമയാ –കിളികൾ കൊക്കുരുമ്മുന്നു.ആഞ്ഞുപിടിക്കുന്നചൂണ്ടു വിരലിൽ നിന്നുംഹൃദയത്തിലേയ്ക്കേറു –കൊള്ളുവാനെത്ര ദൂരംസ്നേഹ പരവശതയിൽചിറകുകൾ പങ്കുവെയ്ക്കുന്നകിളികളിനിന്നാര് പിരിയു-മമ്പുകൊണ്ടാരു പിടയും..രക്തം കണ്ടാർത്തു ചിരിക്കാൻഎന്നുള്ളിലെ കാട്ടാളൻഉണർന്നുഴറുന്നു, ചിതൽപൂറ്റുകലടർന്നു വീഴാതെഇന്നുമിരുട്ട് പടർന്നരാമായണങ്ങൾ വാ…

ആതിരനിലാവ്

രചന : എം പി ശ്രീകുമാർ✍ മഞ്ഞണിഞ്ഞ മലയാളമണ്ണിലായ്ധനുനിലാവിൻ്റെയാതിരനൃത്തം !തരളപാദങ്ങൾ താളത്തിൽ വച്ചുതരിവളക്കൈകൾ താളത്തിൽ കൊട്ടിസരളസുന്ദരയീണത്തിൽ പാടികവിതവിരിയും ഭാവത്തിലാടിചടുലകോമള ശിഞ്ജിതമോടെവദനലാവണ്യ സുസ്മിതം തൂകിപൊൻകസവിന്നുടയാടകൾ ചാർത്തിചാരുചന്ദനതിലകമണിഞ്ഞ്മെല്ലെ തുള്ളുന്ന മുല്ലപ്പൂമാലകൾനീലക്കാർവേണിയിൽ ചേലോടെ ചൂടിസഞ്ചിതമായ മലയാളപുണ്യമഞ്ജുമനോഹരയീരടി പാടിനീലരാവിൻ്റെ താരിളംമേനിയെകോരിത്തരിപ്പിച്ചു പീലികൾ നീർത്തിലാസ്യനൃത്തങ്ങളാടിവരും തിരു-വാതിരെ നിനക്കായിരം സ്വാഗതം.