വയർലെസ്സ് വൈദ്യുതി: ശാസ്ത്ര മേഖലയിലെ പുതിയ വിപ്ലവം.

രചന : വലിയശാല രാജു ✍️ നമ്മുടെ വീട്ടിലെ ഇലക്ട്രിക് വയറുകളും തെരുവുകളിലെ പോസ്റ്റുകളും അപ്രത്യക്ഷമായാൽ എങ്ങനെയുണ്ടാകും? വൈഫൈ (Wi-Fi) വഴി ഇന്റർനെറ്റ് ലഭിക്കുന്നതുപോലെ വായുവിലൂടെ വൈദ്യുതിയും ലഭ്യമാകുന്ന ഒരു കാലത്തെക്കുറിച്ചാണ് ശാസ്ത്രലോകം ഇപ്പോൾ സംസാരിക്കുന്നത്. സ്വിറ്റ്‌സർലൻഡിൽ കഴിഞ്ഞ ദിവസം നടന്ന…

ഊഷ്മളാനന്ദമാം ഗ്രാമവിദ്യാലയം

രചന : അൻവർ ഷാ ഉമയനല്ലൂർ ✍️ ഊടു വഴിയിലൂടോടിയെത്തീടുവാൻഊണുകാലത്തും തിരിച്ചോടിയെത്തുവാൻഊരകാനന്ദമാം ഗ്രാമവിദ്യാലയംഊനാതിരേകമില്ലാതേകി പിൻബലം. ഊർമിളാപതി, പണ്ടു ലക്ഷ്മണ രേഖയാൽഊരുവിലക്കുപോൽ കല്പിച്ച കഥകൾതൻഊനതരംഗിണീ വൃത്താർദ്ര കവിതകൾഊർജമധുരമായ് പകർന്നേകി ഗുരുവരർ. ഊഞ്ഞാലുപോലന്നുമാസ്വദിച്ചാ, ദിനംഊർന്നുവീണില്ല ,പി-ന്നാദിത്യനായ് മനംഊറ്റമേകുന്നതാണന്നാർദ്ര ഗ്രാമ്യകം;ഊഹിച്ചിടുന്നില്ലെ,യാ വർണ്ണ ബാല്യകം? ഊഷ്മളമായാ സ്വദിച്ചുപരി,യർഹമാംഊഷ്മകംപോൽ…

നാടൻ പാട്ട്…

രചന : ചന്ദ്രശേഖരൻ പ്ലാവളപ്പിൽ ✍️ (ഒരു പ്രണയപ്പാട്ട്….. പാടൂ……)എന്തിന്നു നീ വന്നൂ പ്രണയിക്കാനോ പെണ്ണേഇല്ലില്ലാ ഞാനില്ലാ പ്രണയിക്കാൻ പെണ്ണേഎന്തിന്നു നിൻകണ്ണിൽ പ്രണയപ്പൂ പൂത്തൂഇല്ലില്ല പ്രണയിക്കാൻ ഞാനില്ല പെണ്ണേ…. പ്രണയം ഒരു പുകിലാണേ ഞാനില്ലാ പെണ്ണേപ്രണയത്തിന് കണ്ണില്ലാ കാതില്ലാ പെണ്ണേ….ഒരുനേരം വേണ്ടെന്ന്…

കളിപ്പാട്ടം

രചന : ദിവാകരൻ പി.കെ. പൊന്മേരി ✍️ ​തിരക്കേറിയ പട്ടണത്തിൽ വച്ചായിരുന്നു അവർ കണ്ടുമുട്ടിയത്—വിവേകും നിത്യയും. ‘വിവേക്’ എന്നത് നിത്യ അവന് നൽകിയ പേരാണ്. നിത്യ പലതവണ അവന്റെ നാടും പേരും ജാതിയും മതവുമൊക്കെ ചോദിച്ചിരുന്നു. അപ്പോഴൊക്കെ ഒഴിഞ്ഞുമാറലാണ് അവന്റെ പതിവ്.…

അതിരുകൾ

രചന : കെ.ആർ.സുരേന്ദ്രൻ ✍️ ഓരോ നഗരവുംഓരോ ഗ്രാമമായിരുന്നെങ്കിൽസാവധാനംഉണർന്നെണീറ്റാൽ മതിയായിരുന്നു.ഓരോ നഗരവുംഓരോ ഗ്രാമമായിരുന്നെങ്കിൽദിനചര്യകളുടെ വാതിൽസാവധാനംതുറന്നകത്ത് കടന്നാൽമതിയായിരുന്നു.കിഴക്കേ ദിക്കിലെഅംശുമാന്റെഒരായിരം കൈകൾ നീട്ടിയുള്ളആലിംഗനങ്ങൾക്ക്നിന്ന് കൊടുക്കാമായിരുന്നു.കണ്ടൽക്കാടുകൾകവചം തീർത്ത പുഴയിലോ,കൈതക്കാടുകൾ അരഞ്ഞാണം തീർത്തതോടുകളിലോ,ആകാശം നോക്കുന്ന സ്ഫടികജലാശയങ്ങളിലോനീന്തിത്തുടിക്കാമായിരുന്നു,മുങ്ങി നിവരാമായിരുന്നു.ഓരോ നഗരത്തിലേയും പോലെനിമിഷങ്ങൾ കൊണ്ട്ഷവർ ബാത്തോ,റെയിൽവേ സ്റ്റേഷനിലെനിറഞ്ഞ് കവിയാൻ വെമ്പുന്നറിസർവോയറോ,കമ്പാർട്ട്‌മെന്റിന്റെഉരുണ്ട…

ഭൂമിയുടെ രൗദ്രസ്മരണം

രചന : യുനാസ് മണത്തല ✍️ അടിത്തട്ടിലെ അനന്താന്ധകാരത്തിൽആദിമ നിശ്വാസങ്ങൾ അടങ്ങിയിരുന്നുഅവയെ ആരോ ഉണർത്തിഇരുമ്പിന്റെ നാവുകൊണ്ട്വേരുകളുടെ നിശ്ശബ്ദസംഘംവിറച്ചുണർന്നുശിലകൾക്കുള്ളിലെ ശതാബ്ദങ്ങൾചിതറിപ്പോയ ശബ്ദങ്ങളായിമേഘങ്ങളെ താങ്ങിയ മലകൾമനുഷ്യന്റെ അളവുകോലിൽ ചുരുങ്ങിനദികൾക്ക് ശിരകളുണ്ടെന്ന്ആരും ഓർമ്മിച്ചില്ലമണ്ണിന്റെ ജഠരത്തിൽഅഗ്നി കിടന്നുറങ്ങുമ്പോൾഅതിന്റെ സ്വപ്നങ്ങൾ പോലുംഖനനയന്ത്രങ്ങളുടെ കരളിൽ കുടുങ്ങിസന്തുലിതത്തിന്റെ സൂക്ഷ്മരേഖഅദൃശ്യമായ ഒരു വേദപാഠംപോലെഅവഗണിക്കപ്പെട്ടപ്പോൾപ്രകൃതി…

ലളിതഗാനം

രചന : തങ്കം കല്ലങ്ങാട്ട് ✍️ പൂമരക്കൊമ്പിലിരിക്കും തത്തേഎൻ കളിത്തോഴിയായ് കൂടൂല്ലേകിങ്ങിണിക്കൂടൊന്നൊരുക്കാം ഞാൻകൺമണിക്കുട്ടിയും കൂടൂല്ലേതേൻമാവിൻ കൊമ്പിൽ പറന്നിരിക്കാംമാങ്കനിയേറെ പറിച്ചു തരാംതെങ്ങോല കൊണ്ടൊരു മെത്ത വക്കാംനങ്ങേലിപ്പയ്യിൻ പുറത്തിരിക്കാംകുഞ്ഞു തത്തേ,പൊന്നു തത്തേപൂമരത്തിൽ നിന്നിറങ്ങൂല്ലേകൂടുകില്ലേ, കൂടുകില്ലേനമ്മോട് ചങ്ങാത്തം കൂടുകില്ലേ ?പൂമരക്കൊമ്പിലിരിക്കും തത്തേ….മഞ്ഞണിപ്പാടത്ത് പോയി വരാംപൊന്നിൻ കതിർക്കുല…

ഉന്മാദികളുടെഇരവുകൾ

രചന : സിന്ധു എം ജി ✍️ ജനാലയിലൂടെ കാണുന്നഅരണ്ട വിജനതയിലേക്ക്കണ്ണുംനട്ട്കാത്തു നിന്ന ഉറക്കമില്ലാത്തഎത്രയോ രാത്രികൾ ……എന്റെ ഹൃദയമിടിപ്പിന്റെ ഒരു പിടച്ചിലിന്കാരണമാവാനെങ്കിലുംനിന്നെ മാത്രം തേടിയആ രാത്രികൾ കടന്നു പോയിരിക്കുന്നു….നിറങ്ങളടർന്നു വീണ ചുമരുകൾ പോലെപ്രതീക്ഷകൾ അസ്തമിച്ച പകലുകൾ..നമ്മുടെ പുനർസമാഗമത്തിന്റെതാളം പിടിക്കാൻ എത്തിയരാപ്പടികളെ ഞാൻ…

വൺസ് അപ്പോൺ എ ടൈം ഇൻ ഹെൽ ആൻഡ് ബാക്ക്.

രചന : ജോർജ് കക്കാട്ട് ✍️ രക്തത്തിന്റെയും വെടിമരുന്നിന്റെയും ഗന്ധം വായുവിൽ നിറഞ്ഞിരിക്കുന്നു. ഓടയിലെ വിസർജ്യത്തിന്റെ ഗന്ധം പോലും യുവാവായ വെൽവിന് കൂടുതൽ രുചികരമായി തോന്നുന്നു. ഈ ശപിക്കപ്പെട്ട യുദ്ധം. ജീവിതം ഇതിനകം തന്നെ ബുദ്ധിമുട്ടുള്ളത് തന്നെ , ശത്രുക്കൾ നിരന്തരം…

വിചാരണ

രചന : മംഗളൻ കുണ്ടറ ✍️ എന്തിനാണെന്നറിയില്ല വിചാരണഎന്തിനുമേതിനും നാട്ടുവിചാരണകാള പെറ്റെന്നറിയുമ്പോൾ വിചാരണകാര്യമില്ലാത്ത മാധ്യമ വിചാരണ!കോടതി മുറികളിലുണ്ട് വിചാരണകോലം കെട്ടിയുള്ള കുറ്റവിചാരണകുറ്റം തെളിയിക്കാനല്ല വിചാരണകുറ്റങ്ങളെല്ലാം മറയ്ക്കാൻ വിചാരണ!കള്ളം തെളിയിക്കാനില്ല വിചാരണകള്ളം മറയ്ക്കുവാനേറെ വിചാരണസത്യം തെളിയിക്കാനില്ല വിചാരണസത്യം മറയ്ക്കുവാനല്ലോ വിചാരണ!പാവപ്പെട്ടോന് പലതരം വിചാരണപണക്കാരന്…