സ്വർണ്ണപ്പാടം

രചന : പി.കെ.രവി (P. K. R) കൂടരഞ്ഞി . ✍️ ചിങ്ങപ്പുലരിയിൽപൂക്കൾ വിരിയും നേരത്ത്പുഞ്ചപ്പാടത്തെ നട്ടു നനച്ചൊരുനെൽ മണി കാണാൻപുഞ്ചിരി തൂകി സൂര്യനുമെത്തി.വിളഞ്ഞ കതിരുകളെല്ലാം കൊയ്യാറായ്.കൊട്ടും കുരവയുംതപ്പും തകിലുമായ്കുഞ്ഞാറ്റക്കിളികൾക്കിന്ന്ഉത്സവമായ്.ഈറൻ മഞ്ഞു തുള്ളികൾകതിരുകൾ തോറുംപുത്തനുടുപ്പിച്ചു.തുമ്പിതുള്ളും തുമ്പികൾ ചൊല്ലിതുമ്പപ്പൂവേ…തുമ്പപ്പൂവേ…തംബുരു ശ്രുതി മീട്ടാൻനീയും പോരുന്നോ…?പാലരുവിക്കരയിലെപാലമരക്കൊമ്പിലിരുന്നുപഞ്ചവർണ്ണകിളികൾ…

പെൺകോമരം

രചന : ബാബു ഡാനിയേൽ ✍️ ​ചോപ്പന്നുടയാട ചുറ്റിയുടുത്തിതാ-കാപ്പിട്ടു നിൽക്കുന്നു പെൺകോമരം!വെള്ളോട്ടുകാപ്പിട്ടു നിൽക്കുന്ന നേരത്തോ-ഉള്ളം തുടിക്കുന്ന പെൺകോമരം. ​പാറിപ്പറക്കുന്ന നീളൻമുടിയിലാ-വാരിവിതറിയ ഭസ്മക്കുറി!മാറിലണിഞ്ഞൊരു മാലകളാടുമ്പോ-കാറ്റിലുലയുന്ന ചോന്നപട്ടും. ​പാരമ്പര്യത്തിൻ മഹിമയും നേർച്ചയും-ഭാരമായ് മാറുന്ന പെൺകൊടിയാൾ-ഇഷ്ടമില്ലാത്തൊരു കോലമേന്താനിന്നു-കഷ്ടമാ പെൺകൊടി എത്തി നിൽപ്പൂ! ​സ്വേദംപടര്‍ന്നൊരു നെറ്റിയില്‍ സിന്ദൂരംഖേദം…

ഒറ്റമരച്ചില്ലകൾ

രചന : ഗിരിജാവാര്യർ ✍️ ബെഡ്‌റൂമിൽ നിന്ന് കലമ്പിയ ചുമ കേട്ടാണ് നോക്കിയത്. ഇല്ലാ, ഉണർന്നിട്ടില്ലാ,ഉറക്കത്തിലാണ്.. ഈയിടെയായി കഫക്കെട്ട് ശല്യപ്പെടുത്തുന്നുണ്ടെന്നു തോന്നുന്നു. മാറിമാറി വരുന്ന ചൂടും മഴയുമൊന്നും താങ്ങാനുള്ള കരുത്ത് ദേഹത്തിനില്ലാത്തതും ഒരു കാരണമാകാം.ഏ. സി. 26 ല് സെറ്റ് ചെയ്ത്,…

മലബാറിലെക്കുരുതികൾ

രചന : അഡ്വ: അനൂപ് കുറ്റൂർ ✍️ മായുന്നില്ലിന്നും മനസ്സിൽ നിന്നാമൃതിമുറിക്കുന്നുണ്ടിപ്പോഴുമാവർത്തിച്ച്മതത്തേക്കാളേറെയുത്സാഹത്താൽമനുഷ്യരേസ്‌നേഹിച്ചനന്തശ്രുതികളെ. മുഖമില്ലാത്ത മുരടഹസ്തത്താലെമൂർച്ഛിതമായ ഗളച്ഛേദനാകൃതിയാൽമാർഗണദീപ്തീസ്വദേശികളെയെല്ലാംമയമില്ലാതെയോടിക്കുന്നഴലുമായി. മാനം നശിച്ചോരു അബലകളെല്ലാംമോഹമറ്റൊരു മനോരഥവുമായിമഥനക്ലേശത്താലലറിയറുതിയായിമാറിടം മറയ്ക്കാതെമണ്ണിലലിയുന്നു. മാംഗല്യത്താലിപ്പൊട്ടിവീണൊപ്പമായിമുന്തിയവംശത്തെയൊടുക്കുന്നധമർമണ്ഡിതമെല്ലാം കവർന്നുമാഹ്ലാദിച്ചുമൃഗയാവിനോദത്താലുല്ലാസത്തിൽ. മൃതുവായമരുത്തൊഴുകും പോലെമൃദുലമാനസമേന്മയാർന്നുത്തമർമാനസമന്യഹിതസേവയാലെന്നുംമത്തരായോരാതഞ്ചനത്തുടിപ്പിൽ. മോദമോടന്യരെന്നില്ലാതിന്നുമന്നുംമനസ്സോടെന്തുമേകുവാനുദകുന്നുമനുഷ്യാനുചരരായിസിദ്ധമാർഗ്ഗംമോക്ഷം പ്രാപിക്കാനുറച്ചരെല്ലാം. മന്നിടമാകെ ശ്രേയസ്സാർന്നുജ്ജ്വലംമുഖ്യമാർന്നൊരു പ്രതിശ്രുതിയാലെമാറ്റുക്കൂട്ടുന്നൊരു ശ്രീവിലാസത്താൽമംഗളമേകാനൊരുങ്ങുമലിവിനാൽ. മിത്രമാണെന്നഭിനയിച്ചവരെല്ലാoമോഹിച്ചോരു വിത്തത്തിനാഗ്രഹഠമേടിക്കാനായിയാദ്യമിരക്കുന്നഭിനയംമാരണമായന്ത്യമതിശക്തരാകുന്നു. മൂക്കുച്ഛേദിച്ചുമുലച്ഛേദിച്ചാസ്വദിച്ചുംമെത്തയാക്കിയഅടിമത്തരുണികളെമുതലയേപ്പോലെകടിച്ചുക്കുടയുന്നുമുത്തുപ്പോലുള്ളമേനിയുടച്ചറുതിയാക്കി.…

ഇനി കല്ലുകളപ്പമാവട്ടെ

രചന : നസ്രേത്തിൽ ജോസ്‌ വർഗ്ഗീസ്‌ ✍️ സദാ ഉള്ളിൽകവിതയുണ്ടായിരിക്കുകയെന്നാൽനിങ്ങൾ പ്രകൃതിയുടെതുടിപ്പായിരിക്കുന്നെവെന്നാണ്!നിങ്ങളൊരുസംഗീതമായിരിക്കുകയെന്നാൽനിങ്ങൾ പ്രകൃതിയുടെപ്രണയിനിയായിയെന്നാണ്!നിങ്ങൾ ക്ഷോഭിക്കുകയെന്നാൽനിങ്ങൾ തിരമാലയോകൊടുങ്കാറ്റോയായിയെന്നാണ്!നിങ്ങളൊരുമരണമായിയെന്നാൽനിങ്ങൾ നരകത്തിന്റെപ്രേയസിയായിയെന്നാണ്!നിങ്ങളിൽസഹജസ്നേഹമുണ്ടായിയെന്നാൽനിങ്ങൾ ഭൂമിയുടെ ഉപ്പായിയെന്നാണ്!നിങ്ങളിലാരെങ്കിലും വളരുന്നുണ്ടോഎങ്കിൽ നിങ്ങളൊരു ജലികമായിയെന്നാണ്!നിങ്ങളീക്കവിതയെ പ്രാപിക്കുകയെന്നാൽനിങ്ങൾ കാലം ചെയ്തുവെന്നാണ്!നിങ്ങൾ കാലം ചെയ്തുവെന്നാൽനിങ്ങൾ ഭൂമിക്കും ആകാശത്തിനുംമീതെയായിയെന്നാണ്!മീതെയായിയെന്നാൽനിങ്ങൾ വിഹായസ്സിലങ്ങനെവെണ്മുകിൽപോലെഒരിക്കൽക്കൂടിയീ ഭൂമിയെപരിഗ്രഹിക്കാൻ കൊതിച്ചുകൊണ്ട്പ്രണയിച്ചുകൊണ്ട്അങ്ങനെ പറന്നു പറന്ന്.…

മുറിവ്

രചന : കെ.ആർ.സുരേന്ദ്രൻ ✍️ നിങ്ങൾക്കറിയാംഗാസ ഇന്നുംഅശാന്തമാണെന്ന്.നിങ്ങൾക്കറിയാംഗാസ ഇന്നുംതിളക്കുന്ന കടലാണെന്ന്.നിങ്ങൾക്കറിയാംഗാസ ഇന്നുംവിശപ്പിന്റെ തീച്ചൂളയയാണെന്ന്.നിങ്ങൾക്കറിയാംഗാസയിൽ ഇന്നുംനിരപരാധികൾ ദിവസേനമരണത്തിന്റെ ഇരകളാണെന്ന്.ഗാസയിൽ ഇന്നുംസുരക്ഷിതമായൊരുതാവളം പൊലുമില്ലെന്ന്.ലക്ഷങ്ങൾവാഗ്ദത്ത ഭൂമിയിൽ നിന്ന്കുടിയൊഴിപ്പിക്കപ്പെടുന്നു എന്ന്.നിങ്ങൾക്കറിയാംകൊക്കുകളിൽഒലീവിൻ ചില്ലകളുമായിസമാധാന പ്രാവുകൾഗാസയിലേക്കെത്തി നോക്കാൻമടിക്കുന്നു എന്ന്.നിങ്ങൾക്കറിയാംനിങ്ങൾ പോലുംഅവിടെ ഇരകളാക്കപ്പെടുന്നു എന്ന്.നിങ്ങൾക്കറിയാംമരണത്തിന്റെ ശത്രുക്കളായഭിഷഗ്വരരും,ഫ്ളോറൻസ് നൈറ്റിംഗേലുകളുംശത്രുവിന്റെ അഗ്നിവർഷങ്ങളിൽചാരമാക്കപ്പെടുന്നുണ്ടെന്ന്.ആതുരാലയങ്ങൾകത്തിയമരുന്നു എന്ന്.വാട്ടർ ടാപ്പുകൾ…

ആരാധന മുതല്‍ ആയുധം വരെ

രചന : ഹരിത സാവിത്രി ✍️ 1954-ൽ സോഷ്യല്‍ സൈക്കോളജിസ്റ്റായ മുസാഫർ ഷെറിഫ് ഒരു പരീക്ഷണം നടത്തി. അദ്ദേഹം 22 പേരെ രണ്ട് ഗ്രൂപ്പുകളായി തിരിച്ചു: ‘റോബർസ് കേവ്’ എന്നായിരുന്നു ആ പരീക്ഷണത്തിന്റെ പേര്.ആദ്യം, രണ്ട് ഗ്രൂപ്പുകളും തമ്മിൽ യാതൊരു വിരോധവുമില്ലായിരുന്നു.…

നീ സാക്ഷിയല്ലെങ്കിൽ കൂടി..

രചന : സന്തോഷ് മലയാറ്റിൽ ✍️ ഓർമ്മകൊണ്ട്വിശുദ്ധപ്പെടാൻഞാൻ ദൈവപുത്രനല്ല.ജീവിതം കൊണ്ട്തിരിച്ചറിയാൻഎന്നിലൊരുസന്ദേശമില്ല.പ്രണയത്തിന്റെചുംബനച്ചുവപ്പുകളിൽഅടയാളം വെക്കാൻഎന്റെ കൈയ്യിലൊരുഓർമ്മയുടെമയിൽപ്പീലിയില്ല.ദുരിതങ്ങളിൽതുടച്ചുമാറ്റാൻ പോലുംബാക്കിയില്ലാത്തകണ്ണീരിന് ദൈവത്തിനോട്വിലപേശാൻവിശ്വാസമെന്നമുഖം മൂടിയില്ല.എങ്കിലും ഇന്നലെയെനിക്ക്സ്വന്തമായുണ്ടായിരുന്നപുഞ്ചിരിയും,ഇന്നിന്റെ കണ്ണീരുംഅപ്രത്യക്ഷമാകുമ്പോൾമൗനമെന്ന് ഞാൻസ്വയം അടയാളപ്പെടും.വാക്കുകളറ്റുപോകുമ്പോൾ“മരണമെന്നും”നീ സാക്ഷിയല്ലെങ്കിൽ കൂടി.

“വേനലവധിയും പകൽക്കിനാക്കളും “

രചന : കൃഷ്ണമോഹൻ കെ പി ✍ ആഞ്ഞിലിപ്പഴം വീഴും കാവിന്റെയരികത്താആലില മെത്തമേലേ ഞാനൊന്നു ശയിക്കവേമാനസ മുകുരത്തിൽ ഓടി വന്നെത്തീടുന്നൂമാറ്റെഴും ബാല്യത്തിന്റെ ദിവാസ്വപ്നങ്ങളാകേപരീക്ഷ കഴിഞ്ഞല്ലോ, പാഠങ്ങളൊഴിഞ്ഞല്ലോപാഠശാലകൾ തന്റെ വാതിലുമടഞ്ഞല്ലോവേനലിൻ അവധിയായ് വീഥിയിൽ ബഹളമായ്വേഗമാ ചങ്ങാതിമാർ കളിക്കാൻ തുടങ്ങയായ്മാവിന്മേലെറിഞ്ഞൊരു മാമ്പഴം വീഴ്ത്തീടുമ്പോൾമാറി നിന്നൊരു…

കാൽവരി കുന്നിലെ മൗനം

രചന : ജീ ആർ കവിയൂർ ✍ ത്യാഗത്തിൻ്റെയും സ്നേഹത്തിൻ്റെയും സ്മരണകൾ പുതുക്കുന്ന ഈ പുണ്യദിനത്തിൽ, കാൽവരി കുന്നിലെ ആ ശാന്തമായ മൗനത്തെ വരികളിലൂടെയും സംഗീതത്തിലൂടെയും അവതരിപ്പിക്കുന്നു. മനുഷ്യകുലത്തിൻ്റെ പാപഭാരം പേറി കുരിശിലേറ്റപ്പെട്ട ആ സ്നേഹരൂപത്തിൻ്റെ ഓർമ്മയ്ക്കായി സമർപ്പിക്കുന്ന ഒരു കൊച്ചു…