ചെമ്പകപ്പൂവും ആ അസ്ഥിത്തറയും…
രചന : ബദറുദീൻ പികെ ✍️ ഈ വീടിന്റെ ഉമ്മറത്ത് വന്നിരുന്നാൽ, പണ്ട് നന്ദിനി ഇരുന്നിരുന്നതിന്റെ മണം എനിക്ക് ഇപ്പോഴും കിട്ടുന്നുണ്ട്. പാലക്കാടൻ വെയിൽ കത്തുന്ന ഉച്ചനേരങ്ങളിൽ, അവൾ മുറ്റത്തിറങ്ങി ആ ചെമ്പകമരത്തിന്റെ ചുവട്ടിൽ പോയി നിൽക്കും. ആ മരം ഞങ്ങൾ…
ഭരതൻ
രചന : കല്ലങ്ങാട്ട് പരമേശ്വരൻ നായർ. ✍️ 1.ശ്രീരാമദേവപദഭക്തരിലഗ്രഗണ്യ –നാരാജപുത്രനനുജൻ ഭരതൻ കുമാരൻഹാ! രാജമാനതര സദ്ഗുണസദ്യശസ്സാർ-ന്നാരാമമായി വിലസുന്നിതയോദ്ധ്യ തന്നിൽ 2 ദംഭോളിധാരിയുടെ വീരപരാക്രമങ്ങൾഅൻപോട് ചേർന്ന് വിലസും കരയുഗ്മകങ്ങൾഅമ്പോ! ശരാസി മുസലാദിയണിഞ്ഞിടുമ്പോ –ളംബോധി പോലുമൊരല്പമിളക്കമാളും. 10.ദുഗ്ദ്ധോദധിയിലുപ്പുകണക്ക് വാമാ –മുഗ്ദ്ധാംഗിയാം ജനനി തൻ വിപരീതശീലംചിത്തേ…
ലേഖനം:-“പൊള്ളുന്ന വീടുകൾ”
രചന : കുട്ടി., മണ്ണാർക്കാട്. ✍️ നോവകമ്പടിയോടെ നനവാർന്ന ചില ചിന്താശകലങ്ങൾകേൾക്കുന്നതൊക്കെയും സംഘർഷങ്ങളുടെ കഥയാണ് അല്ല ജീവിതമാണ്.പറയുന്നവരൊക്കെയും ഖിന്നരാണ്.എല്ലായിടത്തും ഇങ്ങിനെയൊക്കെയാണോ എന്നെനിക്കറിയില്ല. ഞാൻ പറയുന്നത് മലയാളികുടുംബങ്ങളിലെ അകത്തള അസന്തുഷ്ട കാലുഷ്യത്തിന്റെ കാര്യങ്ങളാണ്.കുറേയേറെ സ്നേഹിതന്മാരും, തലമുതിർന്ന മറ്റു പലരും നിത്യേന പറഞ്ഞു കേൾക്കുന്ന…
ഫൊക്കാന 2026 കൺവെൻഷനിൽ ‘മിസ് ഫൊക്കാന’ മത്സരം; വിജയിക്ക് മലയാള സിനിമയിൽ അവസരം.
ശ്രീകുമാർ ഉണ്ണിത്താൻ ✍️ ന്യൂയോർക്ക്: ഫൊക്കാന വനിതാ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ ഫൊക്കാന 2026 കൺവെൻഷനോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന ‘മിസ് ഫൊക്കാന’ സൗന്ദര്യ-പ്രതിഭാ മത്സരത്തിന്റെ രജിസ്ട്രേഷൻ ആരംഭിച്ചു. കേരളത്തിന്റെ സൗന്ദര്യവും പാരമ്പര്യവും ആഘോഷിക്കുന്ന പരിപാടിയായാണ് മത്സരം സംഘടിപ്പിക്കുന്നത്. 15 മുതൽ 25 വയസ് വരെയുള്ള…
ചങ്ങലകളില്ലാത്ത സൗഹൃദം എവിടെ ?
രചന : ജോർജ് കക്കാട്ട് ✍️ വിശ്വസ്തതയുടെ ഇറുകിയ ബന്ധനത്തിന്റെ ആവശ്യമില്ല,തുറന്ന ഹൃദയങ്ങളും കൈകളും യോജിപ്പിച്ചാൽ മതി.ഒരു സുഹൃത്ത് അവരുടെ സഹായം നൽകാൻ ഉണ്ട്,കടങ്ങളില്ല, ചരടുകളില്ല, മുഖംമൂടിയില്ല.നിഴലുകൾ വീഴുകയും പാതകൾ വ്യക്തമാകാതിരിക്കുകയും ചെയ്യുമ്പോൾ,ഒരു സഹായഹസ്തം നിങ്ങളെ അടുപ്പിക്കും.ഒരു വാഗ്ദാനവും നൽകില്ല, പാലിക്കാൻ…
തേനീച്ചകളെ ഞാൻ സ്നേഹിച്ചതിന്
രചന : ലീലാമ്മതോമസ്, ബോട്സ്വാന ✍️ തേനീച്ചകളെ ഞാൻ സ്നേഹിച്ചതിനാണ്എന്റെ വീട്ടിൽ എനിക്ക് ഒരുപാടു വഴക്കുകേൾക്കേണ്ടിവന്നത്.അവർക്ക് അത് മനസ്സിലായില്ല.വാക്കുകൾ ഉയർന്നു, മനസ്സുകൾ അകന്നു.ഞാൻപിണങ്ങി ഞാൻ കാടിലേക്കു നടന്നു.അവിടെ, Zumb കുടുംബംഒരു കിണ്ണത്തിൽ തേൻ തന്നുഎന്നെ സ്വീകരിച്ചു.വാക്കുകൾ കുറവായിരുന്നു,പക്ഷേ സ്നേഹം നിറഞ്ഞിരുന്നു.കാട്ടുതേനീച്ചകളുടെ നടുവിൽനിൽക്കുമ്പോഴുംഎനിക്ക്…
ഒരു പ്രണയകാലത്തിന്റെ ഓർമ്മയ്ക്ക്…
രചന : പ്രിയബിജു ശിവകൃപ ✍️ “ഗൗരി ചേച്ചി…. ചേച്ചി കല്യാണത്തിന് മുൻപ് ആരെയെങ്കിലും ലവ് ചെയ്തിട്ടുണ്ടോ ചേച്ചി?”ഉച്ചഭക്ഷണം കഴിഞ്ഞു വെറുതെ സൊറ പറയാൻ ഒത്തുകൂടിയപ്പോൾ മീരയുടെ മകൾ പ്ലസ് ടു ക്കാരിയായ ലച്ചു ആണ് ഗൗരിയോട് ആ ചോദ്യം ചോദിച്ചത്.കൂടെ…
മൈതാനക്കേളീയുല്ലാസം
രചന : അഡ്വ: അനൂപ് കുമാർ കുറ്റൂർ ✍️ മെത്തപോലുള്ള പുൽമൈതാനത്തിൽമനസ്സുഖമോടൊന്നു കേളിയാടിടാൻമോഹിക്കാമൂർഖയൗവ്വനതീഷ്ണതമനസ്വസ്ഥതയില്ലാതിന്നുയുഴറുന്നു. മന:പ്പാഠമായപുസ്തകാക്ഷരങ്ങളാൽമനോവ്യഥയേറി വിശ്രമമില്ലാതാകെമാനസീകുല്ലാസമേകുന്നതിനായുള്ളമൈതാനക്കേളികളസ്തമിക്കുന്നു. മസ്തിഷ്കാഘാതമേറ്റു തളരുന്നമാന്ദ്യതയധികമായഅർഭകരെല്ലാംമൗനമോടെ മുറിയിലിരുപ്പായയ്യയ്യോമനശ്ശാന്തിയില്ലാതസ്ഥിരച്ചിത്തരായി. മുന്നിലാണെന്നുമീ പാഠശാലയിൽമനഃപാഠമാകിയച്ചിന്താഭാരമല്ലാതെമതമായില്ലൊന്നുമധികമായുള്ളിൽമാറ്റുരയ്ക്കുന്നസർഗ്ഗാത്മകതയില്ല. മുഖകാന്തിയേറിന്നോരുസുസ്‌മിതംമേല്ഭാഗത്തില്ലല്ലോയമലതയാർന്ന്മൂടാപ്പോടുളേളാരുപെരുമാറ്റത്താൽമുറ്റിയദ്വേഷത്തിലുള്ളം പിടയ്ക്കുന്നു. മാറ്റമില്ലാതുള്ളശാഠ്യങ്ങളാൽശീലംമാർഗ്ഗണമില്ലാതവധാനതയില്ലാതെമൃതുലതയൊഴിഞ്ഞോരുഗ്രതയാൽമനുഷത്വമില്ലാത്തമൃഗമാനസങ്ങൾ. മദ്യപാനസഭയിലാകൃഷ്‌ടരായിന്ന്മധുപാനമത്തരായല്ലോയിളമകൾമദം പൊട്ടിയ ഗർജ്ജന ധ്വനിയാൽമാറ്റൊലിയാകുന്ന അപകടങ്ങൾ . മോദമോടാമൈതാനത്തായിന്നില്ലമിന്നുന്നതാരാകാന്തികളായവർമേളിച്ചുച്ചാടിയുമോടിയുമാമോദംമടിയില്ലാതട്ടഹസിച്ചിരുന്നെങ്കിൽ. മനോരഞ്ജനോയുല്ലാസത്താലെമനസ്സാലാകർഷിച്ചകളികളെല്ലാംമധുവ്രതമായ സ്വപ്നാടനത്താൽമന:പൂർവ്വമൊന്നാവർത്തിക്കാം. മൈതാനമുള്ളോരുയിടങ്ങളെല്ലാംമോഹസൗധങ്ങൾ…
വാങ്മയചിത്രം.
രചന : ദത്താത്രേയ ദത്തു ✍️ അഞ്ചാം പീരിയഡിനിടയിലെഉറക്കച്ചടവിനിടയിൽ മാലതി ടീച്ചർ,ഇഷ്ടവ്യക്തിയെപ്പറ്റിയൊരു വാങ്മയചിത്രംതയ്യാറാക്കാൻ ആവശ്യപ്പെട്ടു.ഇഷ്ടത്തിനും വ്യക്തിക്കും കൂടിടീച്ചറെത്ര അനായാസേനയാണ്അഞ്ചെന്ന് വിലയിട്ടത്. അവളുടെ നെറ്റിത്തടത്തിൽപഴകിയൊരുമിനീർപ്പശവീണ്ടുമൊട്ടിപ്പിടിച്ചു.വേണ്ട.അമ്മയെപ്പറ്റി എഴുതിയാൽ,ഇനിയും അനാഥത്വം ചൂലെടുക്കും.ഒറ്റയുമ്മയിൽ നിരന്തരം വിളയില്ലെന്ന മന്ത്രംപൊക്കിൾച്ചുഴിയുടെ മധ്യംനോക്കിഉന്നംപിടിക്കും.ഇനി എഴുതാമെന്നിരിക്കിലോ,ഓർത്താൽ കരിമ്പൻകുത്തിയൊരടിയുടുപ്പ്,വലതുതോളിലെ തേരട്ടപ്പാട്,മൗനത്തിന്റെ പൊട്ട്.ദീർഘനിശ്വാസത്തിൽക്കുഴിച്ചിട്ടസങ്കടങ്ങളുടെ നെഞ്ചുപെരുക്കം.അല്ലാതെന്തെഴുതാൻ?ഒന്നരമാർക്കു കഷ്ടി.അപ്പനിലേക്കു…
ൻ്റെ ഉപ്പേ…
രചന : ബിന്ദു കുറ്റിപ്പാല ✍️ കരയിൽ നിന്ന്കടലിലേയ്ക്കുള്ളദൂരമളക്കുവോർകരയിലലിഞ്ഞോരുപ്പിൻകണക്കെടുപ്പിലാണത്രേ …..നാം തമ്മിലുള്ളൊരീപ്രണയമളക്കുവാൻഎൻ കവിൾപ്പാടിലെയുപ്പളന്നേക്കു നീ….പണ്ടു നിന്നധരത്തിൻമധുരമായ്ത്തീർന്നിടംഎങ്ങനെയിത്രമേലുപ്പിൻചവർപ്പാർന്നു…..കുഞ്ഞുനാളാദ്യമായുപ്പുനുണഞ്ഞന്നമുണ്ടതിൻരുചിക്കൂട്ടറിഞ്ഞില്ലേ നാംനീ കൈപിടിച്ച നാൾ തൊട്ടീജീവിത രസക്കൂട്ടുമറിഞ്ഞു നാംകൈവിട്ടു നീ ദൂരെ മായവേകാമനകളിൽ കണ്ണീരുപ്പുചവർക്കുന്നു ഞാനൊറ്റയാവുന്നു….എന്നിലിത്രാഴത്തിലാകെകലങ്ങിയോരുപ്പുനീയെന്നറിഞ്ഞീടുവാൻഎന്തിത്ര വൈകി ഞാൻഉപ്പുകൂടിയാലാകാത്തന്നമായ്ജീവിതം ദുസ്സഹംനിന്നോർമ്മയിൽ വീണ്ടുമീകണ്ണീർ പൊടിഞ്ഞുകവിൾ നനയ്ക്കുന്നു…..
