നിശ്ശബ്ദ കൂട്ടുകാരൻ

രചന : യൂനസ് മണത്തല ✍️ ഞാൻ ഒരു ചെരിപ്പ് മാത്രമല്ലനിൻ്റെ കാലുകൾക്കടിയിൽനിശ്ശബ്ദമായി ജീവിച്ചഒരു കൂട്ടുകാരൻചൂടേറ്റ വഴികളിൽനീ പൊള്ളാതിരിക്കാൻകരിഞ്ഞത് പലപ്പോഴും ഞാനായിരുന്നുനിൻ്റെ വിശപ്പും ക്ഷീണവുംനിന്നോടൊപ്പം അറിഞ്ഞത്ഞാനാണ്മഴ നനഞ്ഞ രാത്രികളിലുംതളർന്ന യാത്രകളിലുംവീഴാതെ നിന്നെ പിടിച്ചു നിർത്താൻശ്രമിച്ചത് ഞാനായിരുന്നുപലരും വഴിമാറിപ്പോയപ്പോഴുംപൊട്ടിയ തുന്നലുകളോടെ പോലുംനിന്നെ വിട്ടുപോകാതെകൂടെ…

ബർണാഡ് മൊറായിസിന് നന്ദി

രചന : പി എം ഗോവിന്ദനുണ്ണി ✍️ വിയർപ്പു പുരണ്ട കൈലേസ്: സ്നേഹത്തിന്റെ അസ്തിത്വവും തൃഷ്ണയുടെ രാഷ്ട്രീയവുംമലയാള കവിതയിലെ ആധുനികാനന്തര ശൈലിയുടെ ലാവണ്യവും ദാർശനികതയും ഒത്തുചേരുന്ന രചനയാണ് പി.എം. ഗോവിന്ദനുണ്ണിയുടെ ‘വിയർപ്പു പുരണ്ട കൈലേസ്’. ഭാഷാപരമായ ലാളിത്യത്തെ ഒരു മറയായി ഉപയോഗിച്ചുകൊണ്ട്…

മാതൃ ദിന ചിന്തകൾ ..

രചന : അഫ്സൽ ബഷീർ തൃക്കോമല✍️ മാതൃ ദിനം .1908 മുതലാണ് മാതൃദിനാഘോഷം ആരംഭിച്ചത് .എല്ലാ വർഷവും മെയ് മാസത്തിലെ രണ്ടാമത്തെ ഞായറാഴ്ച മാതൃദിനമായി ആഘോഷിക്കാന്‍ തുടങ്ങിയത് അമേരിക്കക്കാർ ആണ്.എന്നാൽ പുരാത ഗ്രീക്കിലെ ദേവമാതാവായ റിയോയോടുള്ള ആദര സൂചകമായി മാതൃദിനം ആഘോഷിച്ചു…

അമ്മ

രചന : മോഹനൻ താഴത്തേതിൽ അകത്തേത്തറ✍️ അമ്മ ഒഴുകുന്ന ഗംഗനിറഞ്ഞുകവിയുന്ന നന്മപ്രകൃതി നമിക്കുന്ന വെണ്മചകരമില്ലാത്ത തനിമഉയരം തിരയാത്ത പെരുമഎല്ലാം സഹിക്കുന്ന എളിമസ്വന്തമെന്നില്ലാത്ത പ്രതിഭതാനെ തുളുമ്പുന്ന ഗരിമതാഴ്മയിൽ വിരിയുന്ന കവിതതാരകം പോൽ മിന്നും പൊലിമആശകൾ മറക്കുന്ന വനിതചിരിയിലും കരയുന്ന മഹിമഅമ്മക്കു പകരം അമ്മ…

കേരളത്തിലെ രാഷ്ട്രീയ അനിശ്ചിതത്വം മറുനാടൻ മലയാളികളെ മടുപ്പിക്കുന്നു:സജിമോൻ ആൻ്റണി ഫൊക്കാന പ്രസിഡന്റ്.

വർഗീസ്‌ കോരസൺ , ന്യൂയോർക്ക് ✍️ ന്യൂ യോർക്ക് :കേരളത്തിലെ നീണ്ടുപോകുന്ന രാഷ്ട്രീയ അനിശ്ചിതത്വം ആകെ ആശങ്കഉണ്ടാക്കുന്നു എന്ന് നോർത്ത് അമേരിക്കൻ മലയാളി സംഘടനകളുടെ സംഘടനയായ ഫൊക്കാനയുടെ പ്രസിഡന്റ് സജിമോൻ ആൻ്റണി ന്യൂ യോർക്കിൽ പ്രതികരിച്ചു. തിളക്കമുള്ള വിജയവും കൃത്യമായ ജനവിധിയും…

ന്യൂജേഴ്സിയിൽ ചരിത്രം കുറിച്ച് സീറോ മലബാർ സഭ: ഒരേ ഇടവകയിൽ നിന്ന് രണ്ട് ഡീക്കന്മാർ പൗരോഹിത്യത്തിലേക്ക്

ശ്രീകുമാർ ഉണ്ണിത്താൻ ✍️ പാറ്റേഴ്‌സൺ (ന്യൂജേഴ്‌സി): പ്രവാസി മലയാളി സമൂഹത്തിനും സീറോ മലബാർ സഭയ്ക്കും അഭിമാന നിമിഷമായി ന്യൂജേഴ്സിയിലെ പാറ്റേഴ്സൺ സെന്റ് ജോർജ് ദേവാലയത്തിൽ ചരിത്ര സംഭവം ഒരുങ്ങുന്നു. ഒരേ ഇടവകയിൽ വളർന്ന രണ്ട് മലയാളി യുവാക്കൾ ഒരേസമയം പൗരോഹിത്യത്തിലേക്ക് ഉയർത്തപ്പെടുന്നു…

ഫൊക്കാന സാഹിത്യസമ്മേളനം അതിന്റെ എല്ലാ പ്രൗഢിയോടും കൂടി ഫൊക്കാന കൺവെൻഷനിൽ.

വർഗീസ് കോരസൺ ✍️ ന്യൂ യോർക്ക് : 2026 ആഗസ്റ്റ് 6-ാം തീയതി പെൻസിൽവാനിയയിലെ കലഹാരി റിസോർട്ടിൽ അരങ്ങേറുന്ന ഫൊക്കാന കൺവെൻഷനിൽ മലയാള ഭാഷക്കും സാഹിത്യത്തിനും അർഹമായ പ്രാധാന്യം നൽകി വിപുലമായ സാഹിത്യസമ്മേളനം സംഘടിപ്പിക്കുന്നു. കുമരകത്ത് നടന്ന കേരള കൺവെൻഷനിലെ സാഹിത്യസമ്മേളനങ്ങളും…

പേരിടൽ

രചന : പ്രസീദ .എം.എൻ ദേവു ✍ പ്രണയിക്കുമ്പോൾ,അവൾക്ക് പേര്പൂവെന്നായിരുന്നു,എഴുതുമ്പോൾ,അവൾക്ക് പേര്കവിയെന്നായിരുന്നു,ഉന്മദിക്കുമ്പോൾ,അവൾക്ക് പേര്ഭ്രാന്തിയെന്നായിരുന്നുകാമിക്കുമ്പോൾഅവൾക്ക് പേര്സ്വർഗ്ഗമെന്നായിരുന്നു,പിന്നീടെപ്പോളോഅവൾക്ക് പേര്വ്യഭിചാരിയെന്നായിരുന്നു,മരണത്തിൽ,അവൾക്ക് പേര്ശവമെന്നായിരുന്നു,മറവിയിൽ,അവൾക്ക് പേര്എന്തായിരിക്കും??അയാൾ ഊട്ടിയസ്നേഹ ഉരുളകൾക്ക്അവളിട്ട പേര്ജീവനെന്നായിരുന്നു !!

കൊല്ല-രുതായ്മകൾ

രചന : ജിബിൽ പെരേര✍ കൊല്ലുക പ്രണയത്തെ;സീമന്തരേഖയിൽസിന്ദൂരം ചാർത്തീട്ട്…കൊല്ലുക സത്യത്തെ;സ്വാർത്ഥനുണയുടെവെടിയുതിരുമൊച്ചയാൽകൊല്ലുക ദൈവത്തെ;ഭ്രാന്തമാം ഭക്തിയിൽവെട്ടിയും നുറുക്കിയുംകൊല്ലുക മിത്രത്തെ;കൈവിട്ട വാക്കിൻദർഭമുന മൂർച്ചയാൽകൊല്ലുക പാതിയെ;അബലയാം വാക്കെന്നകല്ലിന്റെ ഏറിനാൽകൊല്ലുക കവിയെ;തഴുകിത്തലോടിപൊന്നാടയണിയിച്ച്കൊല്ലുക ധർമ്മത്തെ;മുഖസ്തുതിപ്പായയിൽകുളിപ്പിച്ച് കിടത്തീകൊല്ലുക ഒരുമയെ;കറുപ്പും വെളുപ്പുംതരംതിരി നോട്ടമാൽകൊല്ലുക നിന്നെ നീ;ഒന്നിനും കൊള്ളില്ലെ-ന്നാത്മഗതങ്ങളാൽ

ഖബറിലിരുന്ന് ഞാനെന്നോട് ചോദിച്ചു

രചന : വി സി അഷ്‌റഫ് ✍ എനിക്ക് ഞാൻ നഷ്ടപ്പെട്ടുവോ ?ശ്വാസനിശാസങ്ങളിൽ എന്നും അവളുണ്ടായിരുന്നു.പ്രണയമാകുന്ന മഹാസാഗരത്തിൽവെറുമൊരു തുള്ളിയായി അലിഞ്ഞില്ലാതായപ്പോഴുംഅവളായിരുന്നു എൻ്റെ ആകാശമായത് !എന്നിട്ടും.. അവൾ മാറി നടന്നു !എനിക്ക് ഞാൻ നഷ്ടപ്പെട്ടുവോ ?ഞാൻ വീണ്ടും ചോദിച്ചു.ഇശ്‌ഖിൽ അവളായിരുന്നുമുഹബ്ബത്ത് അവളോട് മാത്രമായിരുന്നുഎഴുതുമ്പോൾ…