ശവപ്പറമ്പ് (ഗദ്യകവിത)
രചന : ബദറുദ്ദീൻ പി കെ ✍️ രാത്രി പെയ്യാൻ തുടങ്ങുമ്പോൾനഗരം പതുക്കെ ഉറക്കത്തിലേക്ക് ചായും.പക്ഷേ,ശവപ്പറമ്പിന് ഉറക്കമില്ല.അവിടെ ചില രാത്രികൾക്ക്മരണത്തേക്കാൾ വലിയനിശ്ശബ്ദതയുടെ കനമുണ്ട്.ദൂരെ നിന്നൊരു ആംബുലൻസ്ചുവന്ന വെളിച്ചം കറക്കിക്കൊണ്ട്വന്ന് നിലവിളിയോടെ നിൽക്കും.വാതിൽ തുറക്കും.ആരുടെയോ ഓർമ്മകൾവെളുത്ത തുണിയിൽ പൊതിഞ്ഞ്പുറത്തിറങ്ങും.വന്നവർപേര് പോലും ചൊല്ലാതെതിരിഞ്ഞുനടക്കും.ആരും കാത്തുനിൽക്കാനില്ലാത്തവരുടെഅവസാന…
*മമ്മൂട്ടി-മനസ്സുണർത്തുന്ന പാഠപുസ്തകം
രചന : അൻവർ ഷാ ഉമയനല്ലൂർ* ✍️ 💖♦️💖♦️💖♦️💖🙏അനശ്വര നടനവിസ്മയപാഠപുസ്തകംഅപരഹൃദയമറിഞ്ഞുണർത്തുന്നർക്ക ജീവിതം“മമ്മുക്ക”യെന്നേകനായകവ്യതിരിക്ത ശൈലിതൻ ഭാവനോജ്ജ്വല ചിന്താമധുസ്മിതം.മാതൃകാ നായക സങ്കല്പമാകെയും മാറ്റിപ്രതിഷ്ഠിച്ചയുദയാർക്ക ചിന്തകംസ്തുത്യമായൂർജ്ജ പ്രകാശമായ് നിൽക്കുമീ,മർത്യഹൃദയത്തെ,ക്കണ്ടു പഠിക്കണം.എത്ര വൈദഗ്ധ്യമാ,യാർജ്ജവ പ്രകൃതിയാൽപുലരിപോൽ നിത്യം തുടരുന്ന വിസ്മയംചലച്ചിത്രലോകം മിഴിച്ചുപോകുന്നതിൻനടനതുല്യം വരില്ലിനിയൊരു കാലവും.അഞ്ചു സംവത്സരം തുടരുന്നയുദ്യമംആസ്വദിച്ചാനന്ദ മധുരമാക്കും…
നിഴലുകൾ വീഴുന്ന വീട്
രചന : ജോർജ് കക്കാട്ട് ✍️ നിഴലുകൾ വീഴുന്നൊരാ ശാന്തമാം വീട്ടിൽ,നിശ്ശബ്ദതതൻ വിളി കേൾക്കും തനിച്ചൊരു കുഞ്ഞ്;കുടുംബസ്നേഹമെന്നോ അകലെയൊരു സ്വപ്നം,ദുഃഖത്തിൻ ചുഴിയിൽ, ആ ഒഴുക്കിൽ മറയുന്നു.അസ്വസ്ഥമാം പകലും ഉറക്കമില്ലാ രാവുകളും,മിന്നിമങ്ങും വെളിച്ചത്തിൽ മായുന്ന പ്രതീക്ഷകൾ;ചെറുതെങ്കിലും ധീരമാമൊരു കൊച്ചു ഹൃദയം,ആശ്വാസത്തിനായ്, സ്നേഹത്തിനായ് കൊതിക്കുന്നു.എങ്കിലും…
പുരോഗതിയുടെ തിളക്കവും ഇരുണ്ട യാഥാർത്ഥ്യങ്ങളും
രചന: ദിവാകരൻ പി.കെ. പൊന്മേരി.✍️ സാക്ഷരതയിൽ മുൻപന്തിയിലാണെന്നും, ആതുര ശുശ്രൂഷാ രംഗത്ത് വലിയ നേട്ടങ്ങൾ കൈവരിച്ചുവെന്നും നാം അഭിമാനത്തോടെ പറയാറുണ്ട്. സാംസ്കാരിക രംഗം വളർച്ചയുടെ കൊടുമുടിയിലാണെന്നും വിദ്യാഭ്യാസ രംഗം എന്നുംഉയർച്ചയിലാണെന്നും ഉള്ള അവകാശവാദങ്ങൾ വേറെയും. നാട് നന്നാക്കാൻ രാപ്പകൽ കഷ്ടപ്പെടുന്ന ഉപദേശികളും,…
അനൂപിക
രചന : അഡ്വ: അനൂപ് കുറ്റൂർ ✍️ അപൂർവ്വക്കാന്തിയാകുമനൂപികഅപ്സ്സരസ്സായിയിന്ദ്രലോകത്ത്അന്നപ്പൂർണ്ണയായിയിറങ്ങിവന്ന്അഷ്ടമൂർത്തിയിലലിയുവാനായി.അന്തർവാണിയാമതിലോലയോഅറിഞ്ഞർദ്ധാംഗമാകായുഗ്രനിൽഅലിയുവാനാശിച്ചോരനുരാഗിണിഅഞ്ചിതമാരാധിച്ചനുപ്പുരുഷനേ.അതിതീവ്രകാരണീകനായങ്ങനെഅനംഗനേയഗ്നിയാലെരിച്ചവനിൽഅഗജയെന്നാലായഗ്നിയണയച്ചില്ലഅപാരതീഷ്ണതയാലുജ്ജ്വലനം.അർത്ഥിയായവളനുരാഗവിവശതഅല്ലിലുമുഷസിലുമുള്ളാരുപാസനഅന്നവുമുപേക്ഷിച്ചവളതിതേജിതംഅതീവതൃഷ്ണയാലകപീഢയാൽ.അനുരക്തയായാലോകനത്താലെഅനഡ്വാവാഹകനേയോർത്തിരുന്ന്അനേകകാലം തപസ്സിരിക്കുമ്പോൾഅലിയാതിരുന്നന്തകാരിധ്യാനത്തിൽ.അഭിഖ്യനാസഹൃദയാനുഭാവനായിതാഅതിതീവ്രതപശ്രദ്ധാവാനായെങ്ങുംഅരിഷ്ടതാതിഹിമവാനിലിരിക്കവേഅഗ്രീയനങ്ങുത്തമോത്തമച്ചരിതൻ.അതിദൂനയായിഅനൂപികതപസ്സാൽഅനുരാഗതഥ്യയാലെ ഉരുകീടുമ്പോൾഅവധാനമോടെയാമനസ്സുറപ്പിച്ചവൾഅമരപുരുഷനിലാശയർപ്പിക്കാനായി.അലിഞ്ഞില്ലേൽ പ്രാണൻ വെടിയാൻഅഭിശക്തിയോടുപാസനയേറിയേറിഅതികഠിനതാപത്താലുരുകിയുരുകിഅജിനമിരുണ്ടിതാ കരാളതയാർന്നു.അസ്ത്രoപോലനർഗ്ഗളയൻപിനാൽഅഗജായന്തർനേത്രകടാക്ഷത്താലെഅവശ്യായമേറ്റതുയറിയാതെയവൾഅത്യേധിതയിമ്പാനുരാഗനിർവൃതി.അതിശക്തനാമന്തക്കാരിയേയടക്കിഅനുകനാക്കാനുറച്ചവളങ്ങയ്യയ്യോഅത്യുഷ്ണശൈലത്തിലായായതംഅതിതീവ്രവ്രതനിഷ്ഠാനുരാഗിയായി.അമാന്തിക്കാതെ;അനുഗ്രഹമേകാൻഅനുനയിപ്പിച്ചർദ്ധാംഗനമാക്കാനായിഅദ്രിയരൂപനതിതീഷ്ണതാണ്ഡവൻഅടുത്തണഞ്ഞതറിയാതവളിരിന്നു.അഗ്നികുണ്ഡത്തിലായികാന്താകാരംഅർച്ചനയായർപ്പിക്കുവാനൊരുങ്ങേഅതിഗാഢം പുണർന്നതിലോലനായിഅഹിർബുധ്ന്യനോ ഉമാപതിയായി.അനന്തമാർന്നാനന്ദനാട്യാധീശനോഅനുരാഗപ്പരവേശമശ്രുപൂജയാൽഅഖിലശയനതൃപ്തിക്കായിയംഗനഅഭയത്താലെയാശ്രയലബ്ധിയാൽഅനുരക്തരായന്യോന്യമലിയുവാൻ.അതിഖ്യാതിയാർന്നുത്തമകുടുംബംഅർഭകരുണ്ടാകാനായിയാശയേറെഅതിദിവ്യമൂകാനുതേജസ്സാർന്നവർഅതിവസിക്കുന്നു കൈലാസത്തിൽ.അദ്ധ്യാത്മികപ്പൂർണ്ണതപ്പൂവിരിയുന്നുഅജന്യമൊഴിക്കാനർത്ഥശരീരികൾഅമർത്യാദരവിനുപാത്രീഭൂതരായല്ലോഅന്യോനമനുരാഗവിവശാഭോഗമായി.
വറ്റുന്ന ഓര്മത്തടാകങ്ങള്
രചന : ശ്രീദേവി വിജയന് ✍️ World Alzheimer’s Day. മറവിയുടെ താഴ്വാരങ്ങളില് സഞ്ചരിക്കുന്നവര്‍ എത്രയോ പേർ നമുക്ക് ചുറ്റും… ഇന്നെന്‍ മനസ്സിന് അകത്തളത്തില്‍ എത്രമര്മ്മരങ്ങള്, വ്യഥ തന് സ്വരങ്ങള്മിന്നലു പോലെ വന്നെത്തുന്നു മായുന്നുചിന്തയിലേതോ നിഴലുകളും എന്തു കൊണ്ടോര്ക്കുവാനാവുന്നതില്ലയെന്മുന്നില് നിരക്കും മുഖങ്ങളൊന്നുംകൊഞ്ചി,…
ദുഷ്ടര്‍ ജയിക്കുന്നതുപോലെ തോന്നുമ്പോള്‍…
രചന : ഡി കെ കുരിയാപ്പിള ✍️ ദുഷ്ടര്‍ ജയിക്കുന്നതുപോലെ തോന്നുമ്പോള്‍…യേശുവിനോടുള്ള എന്റെ 47-ാമത്തെ ചോദ്യം ഇതായിരുന്നു… “ഗുരുവേ…സങ്കീര്‍ത്തനം 1-ല്‍ നീതിമാനെ ജലധാരകളരികില് നട്ട വൃക്ഷത്തോട് ഉപമിക്കുന്നുവല്ലോ…പക്ഷേ ജീവിതത്തില്‍ ഞാന്‍ പലപ്പോഴും കാണുന്നത് മറ്റൊന്നാണ്.വഞ്ചിക്കുന്നവര്‍ മുന്നേറുന്നു…അഹങ്കാരികള്‍ പ്രശസ്തരാകുന്നു…ദൈവത്തെക്കുറിച്ച് ചിന്തിക്കാത്തവര്പോലും സുഖമായി ജീവിക്കുന്നതുപോലെ…
വയസ്സെത്ര?
രചന : ഗ്രാമീണൻ ഗ്രാമം ✍️ എനിക്കെത്ര വയസ്സായിവഴിവക്കില് തളരുന്നുപഴുത്തൊരു മാവിലവിളിച്ചെന്നെ തിരക്കുന്നു.ഉടുത്തൊരു മുണ്ടൊക്കെമുഷിഞ്ഞങ്ങുകറുപ്പായിവെളുത്തിട്ടും വെളുത്തിട്ടുംപകലോനും ചുവപ്പായി.തണലുള്ള മരമെല്ലാംവിരലുനീട്ടി കരയുന്നുഇലയുള്ള വനത്തിന്റെപേരാകാന് കൊതിക്കുന്നു.കരിയില മണപ്പിച്ചുപറക്കുന്ന ചുഴിക്കാറ്റില്വിയര്ക്കുന്ന വെയിലിനുഅരയ്ക്കൊപ്പം പശിയേറ്റം.തണുത്തൊരു മഴപെയ്തുഇറമ്പുചാല് പുഴയായിനനയാത്ത പുഴയൊക്കെനുരയിട്ടു നിറച്ചൂഴി .കടമുള്ള പാണനാര്പാരിലാകെ പറകൊട്ടിപാടിവച്ച പതിരൊക്കെപുകള്പെറ്റ കളവായി.ദൈവമൊരുകല്ലായികണ്ണുകെട്ടിയിരിക്കുന്നുപേരുകേട്ടയധികാരിദൈവമായി…
ടെഡി ബിയറിൻ്റെ മരണം
രചന : അനുമിതി ധ്വനി ✍️ അച്ഛനമ്മമാരുടെ വാതിൽക്കൽ അവൻ പതറിപ്പതറി മുട്ടി. മകൻ ഉറങ്ങിയെന്ന് ഉറപ്പുവരുത്തി ലൈംഗിക ബന്ധത്തിലേർപ്പെടാൻ തയ്യാറെടുപ്പ് നടത്തുകയായിരുന്നു അവർ.മാസങ്ങൾക്കു ശേഷമുള്ള ഉദ്യമമായിരുന്നു അത്.അവരുടെ ഡോക്ടർ നിർദ്ദേശിച്ചതുപോലെ മാനസികാന്തരീക്ഷമൊരുക്കാനായും ശരീരത്തെ സജ്ജമാക്കാനും പകൽനേരം അവൾ കറിക്കരിയുമ്പോൾ അയാൾ…
ഓർമ്മയായൊഴുകുന്നു…🌷🌹
രചന : അൻവർ ഷാ ഉമയനല്ലൂർ ✍️ ഒരു കുളിർത്തെന്നലാ-യോർമ്മതൻ ചില്ലയിൽമെല്ലെത്തലോടിക്കടന്നുവന്നീ,ദിനംചെല്ലച്ചെറു കാറ്റിലെന്റെയാ, ബാല്യകംഉല്ലസിച്ചാനന്ദ മധു നുകർന്നാ, ദിനംമുല്ലച്ചെടികളിൽ പൂവിരിഞ്ഞെത്തുന്നവല്ലിപോലെന്നെത്തലോടിയ സുസ്മിതംഉല്ലാസകവിതയായറിയുന്നതിൻ സുഖംപ്രിയപെങ്ങളായിപ്പിറന്നയാ, നന്മനം.വല്ലിക്കുടിലുപോലുള്ള ഗൃഹത്തില-ന്നുത്സാഹ,യുന്മേഷ വത്സരം ദുർല്ലഭംചൊല്ലിപ്പറഞ്ഞു പഠിച്ച പാഠങ്ങൾ ഞാൻമെല്ലെക്കവിതയായ്ച്ചൊല്ലിയാ,ക്കാതിലും.തെല്ലുവളർന്നുണർന്നഴകിൻ നവസ്മിതം;ഉല്ലാസ പറവകളായന്നു നിർണ്ണയംനല്ല വസന്തമായെന്നിൽ ലയിച്ചു ചേർ-ന്നല്ലികൾ…
