ഹരേ രാമ
രചന : എം പി ശ്രീകുമാർ ✍ രാമകഥകൾകേട്ടുകേട്ടെന്നുടെരാവിൻ്റെയിരുളുകൾമാഞ്ഞുപോയിരാക്കിളി പാടുന്നവനവാസ രാവുകൾപൗർണ്ണമി പോലെതിളങ്ങി നിന്നു !ക്ഷിപ്രകോപത്തിൽജ്വലിക്കുന്ന ലക്ഷ്മണ-ചിത്തം പ്രശാന്തപ്രസന്നമായിനിവരാൻ വയ്യാത്തകൂനുള്ള മന്ഥരതികവാർന്ന മനസ്സി-നുടമയായി‘പുത്രദു:ഖത്താൽ‘നീറുന്ന ദശരഥൻദു:ഖങ്ങൾ പിന്നാർക്കുംനൽകിയില്ലമൃഗയാവിനോദങ്ങ-ളൊക്കെയും തന്നിലെമൃഗത്തിനു നേരെതിരിഞ്ഞുനിന്നു.രാമകഥകൾകേട്ടുകേട്ടെന്നുടെരാവിൻ്റെയിരുളുകൾമാഞ്ഞുപോയിരാക്കിളി പാടുന്നവനവാസ രാവുകൾപൗർണ്ണമി പോലെ ‘തെളിഞ്ഞു നിന്നു.
ഓർത്തഡോക്സ് ബൈബിൾ കൺവെൻഷൻ 2025; ഹ്യൂസ്റ്റൺ സെന്റ് മേരീസ് ഓർത്തഡോക്സ് ദേവാലയത്തിൽ.
ഫാ. ജോൺസൺ പുഞ്ചക്കോണം ✍ പ്രധാന അതിഥി: റെവ. ഫാ. ഡോ. വർഗീസ് വർഗീസ് മീനടം ഹ്യൂസ്റ്റൺ: പരിശുദ്ധ ദൈവമാതാവിന്റെ വാങ്ങിപ്പ് പെരുന്നാളിനോടനുബന്ധിച്ച് ഹ്യൂസ്റ്റൺ സെന്റ് മേരീസ് മലങ്കര ഓർത്തഡോക്സ് ദേവാലയത്തിൽ ഓഗസ്റ്റ് 1, 2, 3 (വെള്ളി, ശനി, ഞായർ)…
ചെറായി കടപ്പുറം
രചന : സ്നേഹചന്ദ്രൻ ഏഴിക്കര✍️. പഞ്ചാരമണലിൽതട്ടിത്തൂവി കിടക്കുന്നകക്കകൾ കണ്ടില്ലേകാലപ്പഴക്കം കൊണ്ട്വെളുത്ത നിറമായവയാണ്കറുപ്പിന് നിറദ്രംശം സംഭവിച്ചതാണ്അകലെ ദൃഷ്ടിപഥത്തിന്നറ്റത്ത്കടലിൽ മുങ്ങാനൊരുതുന്നഅസ്തമയ സൂര്യൻതണുത്തിട്ടോ എന്തോകടലിൽ മുങ്ങാതെ മടിച്ചു നിൽപ്പാണ്താളം തുള്ളി വന്നകരിമേഘക്കാറായിരിക്കാംസൂര്യനെ തള്ളി കടലിലിട്ടത്ചുവന്ന സൂര്യൻ കടലിൽ വീണപ്പോൾചിതറിപ്പരന്നത് ഇരുട്ട്……കനക്കുന്ന ഇരുട്ടിനെചുരുട്ടിപ്പിടിച്ച്സന്ധ്യാരാഗംവിടവാങ്ങാനൊരുങ്ങുന്നുപഞ്ഞിക്കെട്ടുകൾതെറുത്തു കൂട്ടിആയത്തിൽ കരയിലേക്കെറിഞ്ഞത്ഏതു വികൃതിപ്ലയ്യനാകും?കടലിൻ…
കരുണാകരപിള്ളയും പ്രസാദ ഊട്ടും.
രചന : ഗിരീഷ് പെരുവയൽ ✍️. കരുണാകരപിള്ള കരുണാനിധിയാണ്…ആർക്കെങ്കിലും വല്ലതും കൊടുക്കുന്നതിൽ അയാൾക്കൊട്ടും താല്പര്യക്കുറവോ വിരോധമോ ഇല്ല.അത് നാലാളറിയണം, അത്രയേ ഉള്ളൂ.ഫ്ലക്സ് ബോർഡും പടവുമുണ്ടെങ്കിൽ പിള്ള ഒന്നുകൂടി ഉഷാറാകും.അത് കൃത്യമായി അറിയുന്നവരാണ് അമ്പലക്കമ്മറ്റിക്കാർ. വലിയ പ്രതീക്ഷയോടെയാണവർ അതിരാവിലെ പിള്ളയുടെപടിപ്പുര താണ്ടിയത്.ബൗ.. ബൗ..ബൗബൗ……
ഓർമ്മിക്കുമെങ്കിൽ..
രചന : ദീപക് രാമൻ ശൂരനാട്.✍️. നിന്നെക്കുറിച്ച് ഞാനെഴുതിടാം പ്രിയസഖീ,എന്നെയോർത്താമിഴി നനയുമെങ്കിൽ…ഉരുകുന്ന വേനലിൽ, കുളിരുന്നരാത്രിയിൽ,പ്രണയാക്ഷരങ്ങളിൽ നിറയുമെങ്കിൽ;ചൊടികൾ തുടുത്തു നിൻ മിഴി പാതികൂമ്പികവിളിണ അരുണാഭമാകുമെങ്കിൽ,കരവിരൽ തുമ്പിൻ്റെ മാന്ത്രിക സ്പർശമേറ്റൊടുവിൽ നിൻതംമ്പുരു മീട്ടുമെങ്കിൽ,ഉടലും ഉടലും ഒരുമിച്ച താളത്തിൽതരളമായ് ഞാനാക്കവിത ചൊല്ലാം…ഉടലും ഉടലും ഒരുമിച്ച താളത്തിൽതരളമായ്…
വാല്മീകി
രചന : മേരിക്കുഞ്ഞ്✍️. 1കാലം മൗനമായ് വിരൽത്തുമ്പിൽമുദ്രകൾ വിരിയിച്ച് നൃത്ത-ലോലമായ് മണ്ണിൽ പദമൂന്നിനടന്നുനീങ്ങി….. അറിഞ്ഞില്ലഅറിയണമെന്നുമില്ലൊട്ടുംനൊന്തു വെന്ത കാട്ടാള ചേതനമൺപുറ്റിനുള്ളിലായിരുന്നുഉണർച്ചക്കു താളംഏതു വിധത്തിലാവും…..!തുനിഞ്ഞില്ല ചികയാൻ തരിമ്പും .കത്തുന്നചിന്തയിൽപിന്നെനോവടങ്ങിതിര ശാന്തമായ കടൽ…..വെള്ളിനൂപുരം പോൽ അല !നിനവിൽ വല്മീകംവിണ്ടടർന്നു.ഉണർച്ചയിലേക്ക് മിഴി തുറന്നുമാമുനി,കാണുന്നു….. സർവ്വംമണ്ണിൽ മുടന്തി നടന്നുപോകുന്നു…
അകലുവാനായി
രചന : ജോളി ഷാജി ✍️. അകലുകയായിരുന്നോ നീയെന്നിൽ നിന്നുംഒരു യാത്രപോലും ചൊല്ലിടാതെപിരിയുവാൻ വേണ്ടിയായിരുന്നോ നീഅനുവാദം പോലും വാങ്ങാതെ എന്നിലേക്ക് വന്നത്എന്നിലായിരുന്ന നാളിലൊക്കെ നിന്നെ ഞാൻസ്നേഹിക്കുക ആയിരുന്നില്ലേഅതോ എന്നിലെ സ്നേഹം നിനക്ക്അത്രമേൽ ശല്യമായിരുന്നോഎന്റെ ചേർത്തണക്കലുകൾ നിനക്ക്പിടിച്ചടക്കലുകൾ ആയി മാറിയിരുന്നോനീയകലുകയെന്നാൽ എന്നിലെഞാനും അകലുന്നു…
സമയമെന്ന കാന്തം.
രചന : ബിനു. ആർ. ✍️. അറുപതുവയസ്സിന്നംബരങ്ങളിൽഅല്പവും കൂസാതെ ജീവിച്ചമാത്രയിൽഅറിവിൻപൊരുളിൻ സമയകാന്തിക്കത്വംആർത്തട്ടഹസിച്ചു ചിരിച്ചു മറിയുന്നു, നേരമ്പോക്കുകളിൽ അതിഭാവുകത്വത്തിൽ.ആകാശപാതകളിൽ കടന്നുപോകുംഗഗനചരികൾതൻ ഗ്രഹസമത്വമെന്നപുണ്യംചതുരംഗത്തിലെന്നപോൽ കളംമാറിമാറി കൊഞ്ഞനംകുത്തിക്കളിക്കെ,സമയമാംകന്തികത്വം കണ്ണുരുട്ടുന്നുനൂനം.കാണാക്കയങ്ങളിൽ അമരും അമരത്വവരംകിട്ടാക്കനിയെന്നു ഭയപ്പെടുത്തുന്നവർ കല്പിതർ,ധനം കൂട്ടിവച്ചു കൊഴുത്തു,സമയംകട്ടെടുക്കാമെന്നുനിനപ്പവർ,വെറുതെവെറുതെ ധരിച്ചുവശായിടുന്നു.ചിത്രക്കണക്കുകൾ കൂട്ടിവച്ചവൻ കാലം, ചിത്രംവിചിത്രമായവരുടെ കണക്കുകൾകൂട്ടിയുംകിഴിച്ചും, സമയമാം…
ബലി”
രചന : മോനിക്കുട്ടൻ കോന്നി ✍️. കർക്കടകമേ.., നീ…;മരിച്ചുപോയല്ലേ.…!?മർത്യരിന്നുരുട്ടിവച്ചീടുംബലിച്ചോർ….!?കർപ്പൂരക്കലർപ്പെരിയുംകരിമ്പുക….!!കർക്കിടക്കറുപ്പറപ്പാക്കുന്നുൾത്തടം..!നൽ മലയാളമേ…., ശ്രാദ്ധമൂട്ടീടട്ടേ.. ,ചൊൽക! നീ.., കൊല്ലപ്പെട്ടുവെന്നുള്ള സത്യം!മൽ പ്രാണനിൽ, മാതാപിതാഗുരുക്കൾ നീ..!ഉൽപ്രേക്ഷാലങ്കാരോപമം;കാവ്യഭൂഷാ !അങ്കുരിക്കുന്നിടമറിയാത്ത,ഭയം;തങ്കലിഷ്ടപ്രണയാലങ്കാരമാക്കിയോർ..!ഇങ്കിലാബിൻ കാഹളംപോലേറ്റിടുന്നു;പങ്കമതെന്തെന്നറിയാതെ,ഭോഷ്യമായ് !പെറ്റമ്മയെ പോറ്റാതന്യമാതാക്കളെ-പ്പറ്റമായൊറ്റക്കൂട്ടിലാക്കി,കോട്ടയിൽ….!മുറ്റിടും, സ്നേഹവായ്പിനാലൂട്ടിയേറെ-പ്പറ്റിടും, കീർത്തി! ലോകത്തിൻമുമ്പിലായ്..!അല്ലലേറെ വരുത്തി നീ..പണ്ടെൻ്റെയും;നല്ലച്ഛമ്മമാരെ, പോയോരുകാലത്തെ..!ഇല്ലതിൻ കേടും തീർന്നില്ലല്ലോ,പകയും..;ചൊല്ലീടട്ടല്ലേ..! വല്ല ,…
മരിച്ചവരുടെ മുകിൽ
രചന : സ്മിത സൈലേഷ് ✍️. നടന്നു നടന്നൊടുവിൽകിതച്ചും തളർന്നുംകുന്നിൻ മുകളിലെത്തുമ്പോൾതാഴ്വരയുടെആകാശനൊസ്സുകളെനോക്കി നോക്കി നിൽക്കുമ്പോൾകുളിർന്നു നുരക്കുന്നഅത്ര കഠിനമായപച്ചയുടെ ആഴത്തിലേക്ക്എനിക്ക് വെറുതെയങ്ങ്നില തെറ്റിവീഴാൻ തോന്നും..കാൽച്ചുവട്ടിലാകെകാറ്റിന്റെ വേര് മുളക്കുംകാറ്റിന്റെ ഈരില വിരിയുംകാറ്റിന്റെ മരത്തിൽപ്രണയത്തിന്റെമൺ വാതിലുകൾതുറന്ന് വരുന്ന തുമ്പികളപ്പോൾകൂട് വെക്കാൻ തുടങ്ങുംചില്ല നിറച്ചുംവസന്തമുള്ള കാറ്റ്ഇള വെയിലിന്റെ…
