ഈ തീക്കളി വേണ്ടന്ന് വയ്ക്കാനാവില്ലെ?
രചന : മുംതാസ് പടമുഗൾ ✍️ ഞങ്ങളുടെ വീടിനടുത്ത് ഒരു കൈ,മുട്ടറ്റം അറ്റുപോയ ഒരാളുണ്ടായിരുന്നു.“കൈയ്യൊടിയൻ .. എന്ന്, പേരിൽ ചേർത്താണദ്ദേഹം” (പേര് മറഞ്ഞിരിക്കട്ടെ.) അറിയപ്പെട്ടിരുന്നത്.ഒരു പ്രഭാതം അദ്ദേഹം തൂങ്ങി മരിച്ചെന്ന വാർത്തയുമായാണ് പുലർന്നത്.അന്ന് അത് കാണാൻ ഞാനും പോയി.ജനൽക്കമ്പിയിൽ കയറിട്ട് കാൽമുട്ടുകൾ…
എത്ര നെറികെട്ടവരാണല്ലേ ചില മക്കളൊക്കെ!
രചന : രാജേശ്വരി ടി കെ ✍️ ഡ്യൂട്ടി കഴിഞ്ഞു ഓട്ടോയിലേക്ക് കയറി ഇരുന്നപ്പോൾ നേരെ എതിർ വശത്തു സുന്ദരിയായ ഒരമ്മൂമ്മ. എന്തു പ്രായം കാണും എഴുപതിലോ എൺപതിന്റെ തുടക്കത്തിലോ ചുള്ങ്ങിയ തൊലിയും എഴുന്നു നിൽക്കുന്ന എല്ലുകളും ഒട്ടും സൗന്ദര്യം കുറക്കാത്ത…
കലികാലശകുനിമാർ
രചന : ബി_സുരേഷ്കുറിച്ചിമുട്ടം ✍️ ഗാന്ധാരനാട്ടിലെപകയുടെ കനലുകൾ,പകിടയായ് മാറിയ കഥയറിയാം.അന്നാമാതുലൻ ചൊല്ലിയതന്ത്രങ്ങൾ,ഇന്നീനാട്ടിലെരാഷ്ട്രീയ മന്ത്രങ്ങൾ! അധികാര സിംഹാസനംപിടിച്ചടക്കാനിവർ,പലവിധവേഷങ്ങൾ കെട്ടിയാടുന്നു.പുഞ്ചിരിതൂകുന്ന മുഖത്തിന് പിന്നിലായ്,ചതിയുടെവജ്രായുധം കാത്തുവെപ്പൂ! പുരാണശകുനിക്കുലക്ഷ്യം പകയെങ്കിൽ,ഇന്നത്തെ ശകുനിമാർക്ക് അർത്ഥമാർത്തി.കൂറുമാറ്റത്തിൻ ചതുരംഗമെറിയുന്നു,ഭരണകൂടങ്ങൾ തകിടം മറിക്കുന്നു! ജനനന്മ തൻ പേരുപറഞ്ഞിട്ട്,തന്മയത്വത്തോടെ ഗൂഢതന്ത്രം മെനയും.സഹോദര സ്നേഹത്തിൽ വിള്ളലുകൾ…
ശവം തീനികൾ.
രചന : തോമസ് കാവാലം ✍️ മാനത്തു കഴുകന്മാർകണ്ണുനട്ടീടും പോലെകാലത്തെവെല്ലുന്നവർ,ഭൂമിതൻരാജാക്കന്മാർപാവങ്ങൾ ജനങ്ങളെഇരയാക്കീടുന്നവർശവങ്ങളെന്നപോലെതിന്നുരസിച്ചീടുന്നു.ജയമാണഖിലർക്കുംവേണ്ടതുലകിലാകെജയിക്കാൻ മാർഗമൊന്നേ,ശിക്ഷിക്കസോദരനെ.ഈച്ചയെപോലെയവർകൂട്ടമായ് ചേർന്നീടുന്നുപച്ചമാംസത്തിലവർകൊത്തിവലിച്ചീടുന്നു.പലലം ഭുജിക്കില്ലവലീമുഖങ്ങൾ പോലുംസകലമനുഷ്യരോഘടകവിരുദ്ധരാം.മൃഗങ്ങളെന്നപോലെഅശിക്കുന്നകങ്ങളിൽമുഖങ്ങളില്ലാത്തവർപതിതർ അശുക്കളെ.ശാശ്വത സംഹാരത്താൽശവംതീനികൾ മർത്യർഅശിക്കുന്നെന്തിനേയുംവിശ്വത്തിലങ്ങോളവും.വല്ലാതെ ദാഹിക്കുന്നുവിശ്വത്തിൻ നാശത്തിന്ഇല്ലായ്മ ചെയ്തിടുവാൻമാർഗ്ഗങ്ങളാരായുന്നു .ആർത്തിപൂണ്ടുള്ള മർത്യൻകത്തിച്ചമർത്തീടുന്നുരക്തദാഹിയായവൻചങ്കുപറിച്ചീടുന്നു.സോദരൻ, സ്നേഹിതനോആരാകിലുമെന്തേസ്വാദോടെ ഭക്ഷിക്കുന്നുപച്ചമാംസമവൻ.
ഓർമ്മപ്പെടുത്തലുകൾ…
രചന : സിദ്ദീഖ് പട്ട ✍️ ചില മരണങ്ങൾ നമ്മളെ പിടിച്ചൊന്നുലയ്ക്കും എന്തൊക്കെയോ ചിന്തിപ്പിക്കും..രണ്ടുമൂന്നു വർഷങ്ങൾക്ക് മുമ്പ് ഒരു വ്യാഴാഴ്ച അതിരാവിലെ കട തുറന്ന് ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ മകൻ വന്ന് അവനെ കട ഏൽപ്പിച്ച് ഞാൻ ചോറുണ്ണാനും കുറച്ചുനേരം വിശ്രമിക്കാനുമായി വീട്ടിൽ…
നിഴലുകൾ വീഴുന്ന സന്ധ്യ
രചന : ജോർജ് കക്കാട്ട് ✍️ നിഴലുകൾ വീഴുന്ന സന്ധ്യയുടെ നിശബ്ദതയിൽ,ചാരനിറത്തിൽ വഴിതെറ്റിയഒരു ഏകാന്ത മനുഷ്യൻ അലഞ്ഞുനടക്കുന്നു.മുകളിൽ നക്ഷത്രങ്ങൾ, ഒരു വിദൂര മൂളൽ,അവന്റെ ഹൃദയത്തിലൂടെ പ്രതിധ്വനിക്കുന്നു,ഒരു ദുഃഖകരമായ ചെണ്ടമേളത്തിന്റെ പ്രതിധനി .വിജനമായ തെരുവിൽ അവന്റെ കാൽപ്പാടുകൾ ഉച്ചത്തിൽ,അവൻ ആശ്വാസത്തിനായി തിരയുന്നു,പിൻവാങ്ങാൻ ഒരു…
ഇതൊരു കഥയാണോ
രചന : പ്രിയബിജു ശിവകൃപ✍️ ഇതൊരു കഥയാണോ എന്ന് ചോദിച്ചാൽ കഥയാണ്. എന്നാൽ നടന്ന സംഭവം ആണോ എന്ന് ചോദിച്ചാൽ അതുമാണ്.. കഥയും സത്യങ്ങളും കൂട്ടിക്കലർത്തിയ ഒരെഴുത്ത്.കഴിഞ്ഞകാലത്തെ ഓർമ്മകളെല്ലാം എന്നും മായാതെ നിൽക്കും... മറവിയുടെ കയങ്ങളിലേക്ക് ആണ്ടുപോകാതെ ഒളി മങ്ങാതെ അവയങ്ങനെ…
സോഷ്യൽ മീഡിയ ഗ്രൂപ്പുകൾ
രചന : വിനീത ബിജു ✍️ ഇന്നിപ്പോൾ സോഷ്യൽമീഡിയകളിൽ നിരവധി സാഹിത്യ ഗ്രൂപ്പുകളുണ്ട്..നവാഗത എഴുത്തുകാർക്ക് പ്രചോദനമാകുക, അവരുടെ വാസനകളെ പരിപോഷിപ്പിക്കുക എന്നൊക്കെയാണ് എല്ലാ ഗ്രൂപ്പുകളുടെയും അജണ്ടയായി അവർ പറയുന്നത്..എന്നാൽ ഇതിനു പിന്നിലെ സത്യം ഇതൊന്നുമല്ല.. ഗ്രൂപ്പുകളിലൂടെ വളർന്നു വന്ന എത്ര സാഹിത്യകാരന്മാരെ,…
വക്ക് പൊട്ടിയ മുഖം
രചന : കെഎം മുസ്‌തഫ ✍️ ഉള്ള് നീറുമ്പോൾ നെഞ്ചിൽ നിന്നടർന്നു വീഴുന്നചുടുനിണത്തുള്ളികളായിരുന്നു നിന്നക്ഷരങ്ങൾഞാനത് കണ്ടതേയില്ലഉള്ള് നിറയുമ്പോൾനെഞ്ചോട് ചേർക്കുന്നചുടുനിശ്വാസമായിരുന്നു നിൻ വാക്കുകൾഞാനത് അറിഞ്ഞതേയില്ലഉള്ള് പൂക്കുമ്പോൾഇളങ്കാറ്റിൽ പരക്കുന്നജീവൻ്റെ ഗന്ധമായിരുന്നു നിൻ കവിതഞാനത് മണത്തതേയില്ല.വക്ക് പൊട്ടാത്ത നിൻ്റെ വാക്കിൻ്റെയാത്മാക്കൾപുറമ്പോക്കിലെവിടെയോആർക്കും വേണ്ടാതലയുന്നുണ്ടായിരുന്നുനീല വെളിച്ചത്തിൻ്റെ മായികതയിൽഉടൽപ്പിടച്ചിലുകളുടെഒടുങ്ങാത്ത ആസക്തിയിൽഞാൻ…
പാടാം നമുക്ക് പാടാം
രചന : എം പി ശ്രീകുമാർ ✍️ ഇടവിട്ടു പെയ്യുന്നമഴയുടെ താളത്തിൽതുടികൊട്ടി തുടികൊട്ടി പാടാംഇടിമുഴക്കത്തിന്റെഇടയിലൂടെയൊരുഇടയ്ക്കതൻ മൃദുഗീതമാകാംകുളിർമഞ്ഞു പൊഴിയുന്നപുലരിയിൽ തുടികൊട്ടിതുയിലുണർത്തിക്കൊണ്ടു പാടാംതിളയ്ക്കുന്ന വെയിലത്തുകണിക്കൊന്നപ്പൂപോലെകനകപ്രഭയിൽ വിളങ്ങാംകത്തുന്ന ദീപമായ്ഇരുളിന്റെയോരത്തുകൈത്തിരിയൊന്നിൽ തെളിയാംനിറവാർന്ന പ്രകൃതിതൻനറുചന്ദനക്കുറികണികണ്ടുഷസ്സിൽ പാടാംനറുമധുവൂറുന്നനിറലാവണ്യങ്ങൾവെറുതെയിരുന്നൊന്നു പാടാംവെൺനിലാവൊഴുകുന്നരാവിന്റെ മേനിയിൽനഖചിത്രമെഴുതി പാടാംനെയ്യാമ്പൽപ്പൂക്കളിൽനിറയുന്ന ലാവണ്യംതുളുമ്പാതെ കോരിപ്പകരാംതിരനോട്ടമാടുന്നകലയുടെ ചാരുതമികവോടെയീരടിയാക്കാംതീരാത്ത വേദനയൊക്കെയും പാട്ടിന്റെതരളസംഗീതത്തിലൊഴുക്കാംവികലമായ് വളരുന്നകളകൾക്കു…
