മായാത്തവടുക്കൾ
രചന : ബി സുരേഷ്കുറിച്ചിമുട്ടം ✍ ഇരുളിൽ മറച്ചു വിധി തീർത്തോരോമ്മകൾ,മായാതെ നിൽക്കുന്നു കാലത്തിൻ ഭിത്തിയിൽ.ഒരുനോവുപോലൊരുതീരാദുഃഖമായ്,അടയാളമായ് മാറിയോരോർമ്മകൾ! വിതുമ്പുന്ന ഹൃദയത്തിൽ തേങ്ങലായ് എന്നും,ഒടുങ്ങാത്ത വേദന നൽകിയോരാദിനങ്ങൾ.മിഴികളിൽ നിഴലായ് ചുണ്ടിലെ മൗനംപോൽ,വടുക്കളായ് മാറിയോരോരോ അനുഭവങ്ങൾ! ഒഴുകിപ്പോം പുഴപോൽ ജീവിതമെങ്കിലും,കൊഴിഞ്ഞുപോകാത്തൊരാ നോവുകൾ മാത്രം.ഉണങ്ങാത്ത മുറിവുകളായ്,…
ടാറ്റു.
രചന : അഹ്മദ് മുഈനുദ്ദീൻ. ✍ ടാറ്റുഒരു തുറന്നു പറച്ചിലാണ്പ്രഖ്യാപനമാണ്തോളെല്ലിലൊരുപൂമൊട്ട്ചെവിക്ക് താഴെപായക്കപ്പലിൻ്റെനങ്കൂരംകീഴ്ച്ചുണ്ടിൽകലമാൻകൊമ്പുകൾതോളിലേക്ക് ചായ്ഞ്ഞ്*പിയോണികൾഷർട്ടിൻ്റെ വിടവിലൂടെതല നീട്ടുന്നൊരുമയിൽപ്പീലിപിൻ കഴുത്തിൽമുടിക്കിടയിൽമൂന്നാം കണ്ണ്കഴുത്തിൽ ചുറ്റിമാറിലേക്കിറങ്ങുന്നപൂവള്ളിമുലകൾക്കിടയിൽചിറകുവിരിച്ചൊരുഫാൽക്കൻമോതിരവിരലിനുംചൂണ്ടുവിരലിനുമിടയിൽഒളിപ്പിച്ച കുരിശ്.കൈത്തണ്ടയിൽചിത്രശലഭംമുട്ടുകാലിൽ നിന്ന്മേലോട്ടരിക്കുന്നകരിന്തേൾപൊക്കിൾ കരയിൽതുന്നലിട്ട ചുണ്ടുകൾവാരിയെല്ലിൽനിൻ്റെ പേര്.പാദങ്ങളിൽചുറ്റിപ്പിടിച്ച വലയുംചിലന്തിയും.ഇനി നിന്നെയൊന്ന്കാണട്ടെ.ഒറ്റക്കാഴ്ചയിൽചിഹ്നങ്ങൾ ഒന്നുമില്ലഇടങ്കൈയിൽ നക്ഷത്രംഇടനെഞ്ചിൽചെ’യുംചെമ്പതാകയും.
എൻ്റെ ചങ്കിലെ നീലവാനഛായയിൽ
രചന : ഷാഫി മുഹമ്മദ് റാവുത്തർ ✍ എൻ്റെ ചങ്കിലെ നീലവാനഛായയിൽ പാറുംപൊന്നരിവാൾ തുന്നിവെച്ചൊരുചെങ്കൊടിപ്പാടംമണ്ണുകീറിയതിൽ വിതയ്ക്കുംമോചനവിത്തിൽസാർവലൗകിക സ്വപ്നചിന്ത –യ്ക്കാശയം വിളയുംതുടലണിഞ്ഞു മരിച്ചമാനവരോദനക്കാറ്റിൽഎരിയുമോമൽച്ചുടലപാടുംതീഷ്ണവാക്യങ്ങൾപലസ്വരങ്ങൾ മുഷ്ടിവാനിലു-യർത്തിയാർക്കുമ്പോൾഒരുമയും, സമരപ്പെരുമ്പറകൊട്ടിയേറുന്നുകദനകാലക്കടവിനോര-ത്താശകൾ പെയ്താൽനിലവിളിപ്പുഴയാകെ ചോപ്പിൻതോണിയെത്തുന്നുഹൃദയമൊത്തു തുഴഞ്ഞുനാടിന്നഴലിടച്ചിറകൾതകരുമുജ്ജ്വലവിപ്ലവത്തിന്നലകളുയരുന്നുഅമരമാനവരധിനിവേശ-ക്കാടുകൾ വെട്ടി-പ്പൊരുതി മോചനവെട്ടമേന്തുംതാരകം നേടിപണിയെടുക്കോർക്കുലകി-ലുത്സവനാളുകൾ നൽകിസമതയെരിയും ജീവിതൗഷധംവ്യാധികൾ നീക്കിവിശ്വസാഹോദര്യചിന്ത-യ്ക്കാമുഖം പാടിതേങ്ങലിൽ തിരികെട്ടു-പോകാതാൾമറ കെട്ടിഎരിയുമുദരവ്യഥയ്ക്കുമീതേയശനമായ്…
സ്നേഹത്തിന്റെ വാതിലുകൾ തുറക്കപ്പെടുക തന്നെ ചെയ്യും
രചന : യൂസഫ് ഇരിങ്ങൽ ✍ ഏറ്റവും സത്യ സന്ധമായി, അതിലേറെ കരുതലോടെ, സ്നേഹത്തോടെ നിങ്ങൾ ഒരാളെ ട്രീറ്റ് ചെയ്യുന്നു.. അയാളെ /അവളെ നിരന്തരം അങ്ങോട്ട് പോയി ബോദർ ചെയ്യുന്നു. അവരുടെ ഇഷ്ടങ്ങൾക്ക്, ആഗ്രഹങ്ങൾക് ഏറ്റവും മുന്തിയ പ്രയോരിറ്റി നൽകുന്നു ഇതിനൊക്കെ…
സ്വത്വം
രചന : ശോഭ വി.എൻ പിലാക്കാവ് ✍ നേരമില്ലാർക്കുമിന്നൊന്നിനും മതിയില്ലപോരായിരുപത്തിനാലും തികയില്ല…..വീട്ടുപണിയാർക്കും കണ്ടാൽ പണിയല്ല ,വെട്ടം മുതലങ്ങിരുളും വരെയും…..വേതനമോയില്ല പോട്ടെന്ന് വെച്ചിടാംവേദനയാലെത്ര നേരവും പോകുന്നു…..വീട്ടിലെ പെണ്ണായ് മരുമകളായ് വന്നൂഭാര്യയായ് അമ്മയായ് നാത്തുനനിയത്തി !എത്ര പര്യായമവൾക്കേകിയെന്നാലോഎത്ര വിചിത്രം തൻ പേരതിലില്ലല്ലോ?ഏട്ടത്തിയമ്മ പി,ന്നാൻ്റി കുഞ്ഞമ്മയുംബന്ധങ്ങൾ…
വാതിൽക്കൽ അവൻ ദൃഢതയോടെ മുട്ടി
രചന : അനുമിതി ധ്വനി ✍ അച്ഛനമ്മമാരുടെ കിടപ്പുമുറി വാതിൽക്കൽ അവൻ ദൃഢതയോടെ മുട്ടി. മകൻ ഉറങ്ങിയെന്ന് ഉറപ്പുവരുത്തി ലൈംഗിക ബന്ധത്തിലേർപ്പെടാൻ തയ്യാറെടുപ്പ് നടത്തുകയായിരുന്നു അവർ.മാസങ്ങൾക്കു ശേഷമുള്ള ഉദ്യമമായിരുന്നു അത്. അവരുടെ ഡോക്ടർ നിർദ്ദേശിച്ചതുപോലെ മാനസികാന്തരീക്ഷമൊരുക്കാനായും ശരീരത്തെ സജ്ജമാക്കാനും പകൽനേരം അവൾ…
അവളാര്
രചന : പ്രസീദ ദേവു✍ തട്ടമിട്ടൊപ്പന പാട്ടു പാടുംതട്ടത്തിനുള്ളിലെപെണ്ണിതാര് ,നാണത്താൽതുള്ളിത്തുളുമ്പുംമൈലാഞ്ചികാറ്റിൻ്റെമൊഞ്ചിവള്,മൊഞ്ചത്തിയെന്നുവിളിച്ചവളെതഞ്ചുന്ന പൂവിൻ്റെപേരിതെന്ത്,തഞ്ചത്തിൽ വന്നവൻകൊഞ്ചുമ്പോളോചുണ്ടിൽ വിരിഞ്ഞൊരുദിക്കറേത്.കൈവള കൊട്ടികിലുക്കുന്നോള്,കാൽത്തളയിട്ട്നടക്കുന്നോള്,കണ്ണിൽ സുറുമഎഴുതുന്നോള്,കവിളത്ത് നാണംവരയ്ക്കുന്നോള്,ചുണ്ടത്ത് ചാമ്പക്കമണമുള്ളോള്,മധുരിക്കും വാക്കിൻ്റെചേലുള്ളോള്,പ്രേമത്താൽ വാശിപിടിക്കുന്നോള്,സ്നേഹത്തിനായികരയുന്നോള്,മൊഹബത്ത്തുള്ളി തുളുമ്പുന്നോള്,പഞ്ചാര മിഠായിതേനുള്ളോള്,ചക്കരത്തുണ്ടിൻ്റെരസമുള്ളോള്,കാലത്തിൻ സമ്പാദ്യംഎന്തിവിൾക്ക്,ഓർമ്മകളല്ലാതെപൊന്നിവൾക്ക്,തട്ടമിട്ടൊപ്പന പാട്ടു പാടുംഹൃദയ തട്ടത്തിനുള്ളിലെചെക്കനാര്?
ബാ സിൽമ തൊടങ്ങാനായി
രചന : സബ്ന നിച്ചു ✍ ബാ സിൽമ തൊടങ്ങാനായിഖൈറു എന്നെ നീട്ടിവിളിക്കുംഞാൻ അമാന്തിച്ചു നിൽക്കുംമൂക്കിലെ വിയർപ്പ് തൂത്ത്പാവാടയിൽ മുറുകെ പിടിക്കും..ഓളെന്നെ പിന്നെയും വിളിക്കുംപേരെഴുതി കാട്ടുന്നെന്ന്ഉറക്കെ പറയും..ഞാൻ കേൾക്കാത്ത പോലിരിക്കുംപോവൂലാന്ന് മൂന്നും കൽപ്പിച്ചിരിക്കും..കേൾക്കാൻ പറ്റാത്തപൊട്ടത്തിയാണന്ന മട്ടിൽറേഷനരി പരത്തിയിട്ട് അതിലെകറുത്തരി പെറുക്കും..ഖൈറു തൊള്ളമുഴുവനും…
പ്രണയസ്പന്ദനം
രചന : ഡോ. ബിജു കൈപ്പാറേടൻ ✍ പ്രിയേ,ഗുൽമോഹറുകൾഅശോകവനം തീർത്തക്യാമ്പസിൻ കുളിരേറ്റ്വെഞ്ചാമരത്തണലിൽ,മടികളന്യോന്യംതലയിണകളാക്കി മയങ്ങവേ-യന്നു നാം കണ്ട സ്വപ്നങ്ങളിൽപാടിയതൊക്കെയുംനീ മറന്നുവോ..!വർഷങ്ങളെത്രയോകടന്നുപോയ്വർഷമേഘങ്ങളെത്രയോപെയ്തുപോയ്…ഹൃദയതാഴ്-വരയിലെവിടെയോ നിന്ന്ഇന്നുംഗൽഗദമായുയരുന്നു,ഏകാന്തപഥികനെൻപ്രണയസ്പന്ദനം!നോക്കൂ…സന്ധ്യയായ് ദേവീവെള്ളികെട്ടിത്തുടങ്ങി-യെൻ നരച്ച യാമങ്ങൾ ….ഇരവുകൾ ഉറക്കമില്ലാത്തപകലുകളായ് മാറവേനിന്റെ ഓർമ്മകളിലിന്നുമെൻകരൾ നൊന്തു വിങ്ങുന്നു.ആർക്കുവേണ്ടിപാടണം ഞാൻ,പറയു നീ ദേവതേ,ആരെയോർത്തുമൂളണം ഞാൻ…!ഇത്രനാൾ കാത്തുവെച്ചമൺവീണനിന്നെയൊടുവിലൊന്നുകാണായ്കിലൊരുവേളതാഴെവീണുടയുമോ ദേവികേ…
🌹 ആർത്തിപെരുത്തവർ 🌹
രചന : ബേബി മാത്യു അടിമാലി✍ സ്വർണ്ണപ്പാളികൾചെമ്പായ് മാറ്റണവിരുതുകളുള്ളവിദഗ്ദന്മാർമിന്നുവതെല്ലാംപൊന്നല്ലെന്നത്തെളിയിച്ചവരീവിദ്വാന്മാർആർത്തിപെരുത്തവർസ്വാർത്ഥതമൂത്തവർപെരുകിനിറഞ്ഞിനാടാകെവിശ്വാസത്തിൽപേരുപറഞ്ഞവർവിശ്വാസികളേവഞ്ചിച്ചോർവാദത്തിനുപ്രതിവാദമുയർത്തിതടിതപ്പുന്നൊരുകൂട്ടരിവർഅവർക്കുവേണ്ടിവാദിക്കാനായിന്യായികരണപരിഷകളുംകളവുകളെല്ലാംകണ്ടുപിടിച്ചൊരുന്യായാസനവുംഞെട്ടിപ്പോയ്സ്വർണ്ണം കട്ടുകടത്തിയ നീചകള്ളന്മാർക്കിതുവെള്ളിടിയായ്വരിവരിയായിഅഴിയെണ്ണാനായ്നിൽക്കുന്നവരുവരാന്തകളിൽപോറ്റിയകൈകളിൽതന്നെകടിച്ചൊരുപോറ്റിക്കും ഇതുവിനയായിസത്യത്തിൻ്റൊരുവിജയം കാൺകേവിശ്വാസികളുടെഹൃദയത്തിൽനിറയുന്നാശ്വാസത്തിൻകണികകൾപടരുന്നു അതു നാടാകെ
