ചന്ദ്രഘണ്ടാവന്ദനം
രചന : അഡ്വ: അനൂപ് കുമാർ കുറ്റൂർ. ✍️ ചൊവ്വുള്ളയരുമയാമരുണവർണ്ണിനിചെണ്ടുമലർപ്പോലെ ചേതനയിലായിചേവടിയിലഴകാർന്നനൂപുരമണിയാൽചേലൊത്തുച്ചാഞ്ചാട്ടമാടീടുവാനായി.ചന്ദ്രാകാരമണിഫാലത്തിലഴകാർന്നുചാരുഗ്രാത്രത്തിലലങ്കാരാടയാഭരണംചങ്ങാത്തമോടുള്ളകിങ്ങിണിസ്മേരംചലാചലമെല്ലാമാകർഷമായലിയുന്നു.ചന്ദ്രഘണ്ടാകാന്തിയിന്ദുഗോപമായിചാരെമഴയോടുപെയ്തിറങ്ങുമ്പോൾചിലമ്പൊലിതൂകുന്നനേർത്തനാദംചന്നം ഛിന്നമായി തൂകിയടരുവാൻ .ചണ്ഡവേഗിനിയചഞ്ചലമാർന്നങ്ങുചേതനയിലായൂർജ്ജപ്പൂർണ്ണമാകേചലനജലോച്ഛ്വാസവാണിയാലാനന്ദംചാരത്തണഞ്ഞങ്ങുദദ്രതയാർന്നു.ചാരിതാർത്ഥ്യമോടേകുന്നനുഗ്രഹംചെയ് വിനയെല്ലാമുത്തമമാക്കാൻചേഷ്ടകളിലേപാംശുവൊഴിച്ചാഹാചുമതലാബോധത്തിലേകാഗ്രമാക്കും.ചന്ദ്രഗ്രഹണംപോലജ്ഞതയാലെചിതലരിച്ചൊടുക്കുന്ന വാരകകൾചാരുനയനാഗ് നിയാലുരുക്കുവാനുംചേരേണ്ടതനുചിതംചേർക്കാനായും.ചോരിവർണ്ണാകാരക്കാന്തിയാലെചാലെയലിയുന്നഷ്ടൈശ്വര്യസിദ്ധിചാരുദീപ്തിയായിയുരിത്തിരിഞ്ഞ്ചാലായിത്തീരുന്നഭാസിലായാകാരം.ചട്ടമാഗമതത്ത്വവിതാനനിദർശനംഛിദ്രമൊഴിക്കാനുള്ള ഹേതുവാകെചേതനയേയെല്ലാമുത്തമമാക്കാൻചൂഡയിലറിവായവിജ്ഞാനകമലം.ചീത്തയായുള്ളവൃത്താന്തമെല്ലാമമ്മചിത്തശുദ്ധിയാൽ നിവർത്തിയാക്കേചതുരതയോടേകുന്നുപദേശമോടെചിഹ്നമാക്കുന്നാധാരസ്വസ്തിച്ചക്രം.ചിന്താവിഷയമാത്മാനാത്മവിവേകംചഞ്ചലച്ചിത്തത്തിൽവേർതിരിക്കേചിത്രമാകുന്നോരാത്മബോധോദയംചീട്ടുപോലുള്ളിലെഴുതീടുവാനായമ്മ.ചികുരകാന്തിയിലാകാശമണ്ഡലംചുട്ടിയിലായിതാപ്രകാശഗോളങ്ങൾചോലപ്പോലാനന്ദകടാക്ഷപ്പുഞ്ചിരിചുവടിലതിമഞ്ജുളനർത്തനമുദ്രയും.ചിതാനന്ദനിലാദരവോടലിയുമ്പോൾചാരത്തിരുന്നൊത്തു സല്ലപിക്കാനുംചക്രവർത്തിനീശ്രീവിലാസത്താലേചിലയിടങ്ങളിൽ സംഹാരരുദ്രയായി.ചന്ദനത്തൈലസുഗന്ധംപൂശുമ്പോൾചാരുഗാത്രാംഗശൃംഗാരചേഷ്ടയാൽചേതസ്സാമാകർഷണമാതംഗിയായിചന്ദത്തിലാരെയുംവശ്യമാക്കാനായും.ചരാചരങ്ങൾക്കാശ്രയനിദാനമായിചാരിതാർത്ഥ്യമേറിയരുളുമ്പോളോചാരിത്രശീലമാരക്കേളിയേൽക്കാതെചാരേച്ചിരിക്കുന്നദുർഗ്ഗാകന്യയായും.ചാരുശാഖയിലേപ്പൂങ്കുയിൽനാദമായിചിലമ്പൊലിയാൽവിശ്രുതദീപ്തിയിൽചൂഢാമണിയായചന്ദ്രഘണ്ടയായമ്മചിന്മയരൂപമായാരിലുമലിഞ്ഞീടുന്നു.ചണ്ഡാഗുണനുപ്രഹരമേകുന്നുചിതംചരണദാസർക്കാനന്ദലബ്ധിയാലെചിതാമോദലോകത്തിലെത്തിയാൽചിന്മയരൂപത്തിലലിഞ്ഞുച്ചേരാനും.
പ്രകാശഗോപുരങ്ങൾ..
രചന : അൻവർ ഷാ ഉമയനല്ലൂർ ✍️ കഠിനമാം പാറക്കെട്ടുകൾ ജീവിത-മേകുന്നതാം ഭാരക്കെട്ടുകൾ പോലയാ-ക്കടലിൻ നടുവിലായകപ്പെടുന്നോർക്കാർദ്ര-യഴൽക്കടൽ താണ്ടുവാനുണരും പ്രകാശമേ,പ്രയാസമാണെങ്കിലുമാശ്വാസ തീരമാ-യറിയും കരളിനേകുന്നഭയ നിർഭയം.പ്രകാശഗോപുരങ്ങൾപോലെ ചില മനംപ്രഭാതപൂരിതമാക്കുന്നു ഹൃത്തടംകദനാഴിയൊന്നു താണ്ടീടുവാനാകാതെകരൾത്തിളക്കംതേടിടുന്ന വർക്കാശ്രയം.വേദാന്തമില്ലവർക്കെങ്കിലും കരുണാർദ്ര-കരളിൻപുലരിയാലുണരുന്നു ദർശനംകരതലംനീട്ടുന്ന കാലമേ,യാ വരംകരുതൽച്ചിറകു താഴ്ത്തുന്നില്ലെ പലവിധം?നിത്യാർദ്ധ പകലുപോൽ നിൽക്കുന്നവർക്കില്ല-യിരുളിൽത്തെളിച്ചമായ്ത്തുടരുവാനൊരു…
നാളത്തെചിന്തകൾ
രചന : കെ ബി എം കുമരം കരി ✍️ വിശപ്പാണ് ശത്രുവിശപ്പിൻ്റെവേരറുക്കാൻ അന്നത്തിനുദാരിദ്രം.ദാഹമാണ്പിന്നെയുംശത്രുദാഹമകറ്റാൻശുദ്ധജലത്തിനു ദാരിദ്രം.വായുവുമെൻ്റെശത്രുശുദ്ധവായുവിനുദാരിദ്രം.മാനമാണ് ശത്രുമാനംമറയ്ക്കാൻഉടുതുണിക്കു ദാരിദ്രം.തൊഴിലാണ് ശത്രുതൊഴിലിൻ്റെകൂലിയാണെൻ്റെ ശത്രു.പണമാണ്പിന്നെൻ്റെശത്രുപണത്തിൻ്റെമൂല്ല്യമാണതിദാരിദ്രം.ബന്ധങ്ങളാണുശത്രുബന്ധങ്ങളറിയാത്തതെൻ്റെ ദാരിദ്രം.പ്രണയമെൻ്റെശത്രുവാക്കുക്കൾക്കതീതമായിവർണ്ണപ്രപഞ്ചത്തെകപടമായിപ്രണയിച്ചകന്നവെറും വാക്കാണെൻ്റെശത്രു.കപടതയാണീലോകംകപടതയില്ലാത്തതാണെൻ്റെ ദാരിദ്രം.മഴയാണെൻ്റെആശ്വാസംമഴയില്ലാക്കാലമെൻ്റെശത്രു.രോഗമാണെൻ്റെ ശത്രുരോഗത്തിൻകാര്യമാണാശ്ചര്യം.മതമാണെൻ്റെശത്രുമതത്തിൻഅതിർവരബാണെൻ്റെദു:ഖം.വേദങ്ങളാണെൻ്റെശത്രുവേദത്തിൻഅക്ഞതയാണെൻ്റെ ദാരിദ്രം.ഭക്തിയാണെൻ്റെശത്രുഭക്തിക്കുഞാൻകണ്ട മാർഗ്ഗമാണെൻ്റെദാരിദ്രം.ദാരിദ്രമാണെൻ്റെശത്രുസത്ചിന്തയില്ലാത്തതാണെൻ്റെ ദാരിദ്രം.മൗനമാണെൻ്റെരക്ഷമൗനത്തിൻപഴഞ്ചൊല്ലാണെൻ്റെ ശത്രു.ജനനമാണ്സത്യംജനനത്തിനായികാത്തിരിപ്പാണ് ദാരിദ്രം.മരണമാണ് മോക്ഷംമോക്ഷത്തിലേക്കുള്ളതിരിച്ചറിവാണ് ദാരിദ്രം.ഞാനെന്നഹംഭാവമാണെൻ്റെ ശത്രുഎനിക്കുഞാൻതന്നെശത്രു.കുറവുകളാണെൻ്റെശത്രുകുറവിനെ തിരിച്ചരിയുന്നതാണെൻ്റെഗുരുത്വം.വാക്ക്ദേവതയാണെൻ്റെശക്തിആഴമുള്ളവാക്കുകളാണെൻ്റെആയുധം.
ക്ലാസ്മേറ്റ്
രചന : തോമസ് കാവാലം. ✍️ പ്രഭാതസൂര്യന്റെ പൊൻകിരണങ്ങൾ ഭൂമിയെ തലോടിത്തുടങ്ങിയിരുന്നു. രാത്രിയുടെ നിശ്ശബ്ദതയിൽ പുൽനാമ്പുകളിൽ തങ്ങിനിന്ന മഞ്ഞുതുള്ളികൾ സൂര്യപ്രകാശത്തിൽ മുത്തുമണികൾപോലെ തിളങ്ങി. ഇളംകാറ്റിൽ മരച്ചില്ലകൾ മെല്ലെ തലയാട്ടി. പൂത്തുനിന്ന പൂക്കളിൽനിന്ന് തേൻ നുകരുന്ന ചിത്രശലഭങ്ങളും പൂമ്പാറ്റകളും പുലരിയുടെ സൗന്ദര്യത്തിന് നിറം…
വെള്ളപ്പക്കി (കുട്ടിക്കവിത)
രചന : എം പി ശ്രീകുമാർ ✍️ തുള്ളിത്തുള്ളി പറക്കുന്നവെള്ളപ്പക്കി നിന്നെകണ്ടിട്ടെത്ര നാളായ് നമ്മൾപണ്ടേ കൂട്ടുകാര്പണ്ടേ കൂട്ടുകാര്.തൊട്ടാവാടിപ്പൂക്കളിലുംതൊടിയിലുമെല്ലാംകൊച്ചുതുമ്പപ്പൂക്കളിലുംതേൻ കുടിച്ചു പാറിതേൻ കുടിച്ചു പാറി !കൊച്ചു കൊച്ചു പൂവുകളിൽകൊച്ചുമുത്തമേകിപിച്ചപ്പിച്ച പറന്നുനീകൊച്ചുസ്വപ്നം പോലെകൊച്ചുസ്വപ്നം പോലെ !മഞ്ഞണിഞ്ഞ പുലരിയിൽകൗതുകം ഞാൻ കണ്ടുമഞ്ജിമയിൽ മുത്തമേകിനിന്റെ തുള്ളിച്ചാട്ടംനിന്റെ തുള്ളിച്ചാട്ടം…
വർണ്ണാന്ധത
രചന : ബാബുപോൾ തുരുത്തി ✍️ ലണ്ടൻനഗരവീഥിച്ചത്വരോന്നതിയിൽവേഷപ്രഭപൂണ്ടൊരു രൂപം ഗമിക്കുന്നതെങ്ങോ!കൈയിൽ മുറുകുന്ന ദണ്ഡിൽ പാറിടുംകൊടിയതുകാട്ടുന്ന വഴികൾ ലക്ഷ്യമോ, ലക്ഷ്യമില്ലായ്മയോ!അഹന്ത തുന്നിയെടുത്ത കനത്ത പട്ടുതുണിമൂടുപടംപോൽ കാഴ്ചയെ മറയ്ക്കവേ,ദേശപ്പെരുമതൻ വർണ്ണങ്ങളൊളിപ്പിച്ച ശീലയോമറയ്ക്കുന്നു ലോകത്തിൻസത്യങ്ങളെ!കാണേണ്ട ലോകം കാണാതിരിക്കുവാനായ്കൂട്ടുപിടിക്കുന്നു നാം കൊടിയടയാളങ്ങളെ.അതിരുകൾ വരച്ച വെറുമൊരു ശീലയിൽ,സ്വത്വബോധത്തെ പണയം…
ജനാധിപത്യസൂക്തങ്ങൾ മറക്കുന്ന ഭരണകർത്താക്കൾ.
രചന : ജയരാജ് പുതുമഠം. ✍️ കാര്യക്ഷമതയുടെ വികലഭാവങ്ങളും ഉത്തരവാദിത്വബോധത്തിന്റെ അഭാവവും ജനാധിപത്യ സ്ഥാപനങ്ങളോടുള്ള വിശ്വാസത്തെ തന്നെ ചോദ്യം ചെയ്യുന്ന ഒരവസ്ഥയിലേക്കാണ് ഇന്ത്യൻ ജനാധിപത്യം എത്തിനിൽക്കുന്നതെന്ന ആശങ്ക ഇന്ന് ശക്തമാണ്. തിരഞ്ഞെടുപ്പ് പ്രക്രിയയുടെ നിഷ്പക്ഷത ഉറപ്പാക്കേണ്ട ഭരണഘടനാ സ്ഥാപനമായ തിരഞ്ഞെടുപ്പ് കമ്മീഷന്റെ…
അന്താരാഷ്ട്ര ബാലികാദിനം
രചന : അഫ്സൽ ബഷീർ തൃക്കോമല ✍️ താരതമ്യേന ചെറുപ്പക്കാരായ സ്ത്രീകൾ നേടിടുന്ന വെല്ലുവിളികൾ മുഖ്യധാരയിൽ എത്തിക്കുക എന്ന ലക്ഷ്യത്തിൽ 1995-ൽ ചൈനയിലെ ബെയ്ജിങ്ങിൽ നടന്ന ലോക വനിതാ സമ്മേളനത്തിൽ കനേഡിയൻ മന്ത്രിയായിരുന്ന റോൺ അംബ്രോസ് ആണ് ബാലികാദിനമെന്ന ആശയം മുൻപോട്ടു…
റോഡിലെ അഹങ്കാരവും ലഹരിയും: കേരളത്തെ നടുക്കിയ ചില ഡ്രൈവിംഗ് ദുരന്തങ്ങൾ.
രചന : ബഷീർ ഐകപാടത്തു ✍️ കേരളത്തിലെ നിരത്തുകളിൽ മദ്യപിച്ചും ലഹരി ഉപയോഗിച്ചും അശ്രദ്ധമായും വാഹനം ഓടിച്ച് നിരപരാധികളുടെ ജീവനെടുക്കുന്ന സംഭവങ്ങൾ തുടർക്കഥയാവുകയാണ്. ജനങ്ങളിൽ വലിയ അമർഷവും ആശങ്കയുമാണ് ഇത് സൃഷ്ടിക്കുന്നത്. കഴിഞ്ഞ ദിവസം നെടുമ്പാശ്ശേരി റോഡിലുണ്ടായ ദാരുണമായ അപകടം ഇതിൽ…
“തിളങ്ങുന്ന കണ്ണുകളുള്ള ഈ ചെറുപ്പക്കാർ.
രചന : ജോർജ് കക്കാട്ട് ✍️ സന്ധ്യയുടെ നിശ്ശബ്ദതയിൽ, നിഴലുകൾ നൃത്തം ചെയ്യവേമുതിർന്നവരുടെ മനസ്സ് ഇന്നലെകളുടെ ഓർമ്മകളിൽ അലയുന്നുഊർജ്ജസ്വലരായ യുവജനക്കൂട്ടത്തെ അവർ നോക്കിനിൽക്കുന്നുനിരാശയോടെ തലയാട്ടിക്കൊണ്ട്, ഉറച്ച ശബ്ദത്തിൽ അവർ പറയുന്നു:“തിളങ്ങുന്ന കണ്ണുകളുള്ള ഈ ചെറുപ്പക്കാർ…അവരുടെ ചിന്തകൾ പ്രഭാതത്തിലെ മഞ്ഞുപോലെ ക്ഷണികമാണ്ആവേശത്തോടെ അവർ…
