ഫൊക്കാന ന്യൂയോർക്ക് മെട്രോ ചാരിറ്റി ക്രിക്കറ്റ് ബാഷ് 2025 വർണ്ണാഭമായി
ജിൻസ് ജോസഫ്✍️. ന്യൂ യോർക്ക് : ഫൊക്കാന ന്യൂയോർക്ക് മെട്രോ റീജിയണലിൻ്റെ നേത്യത്വത്തിൽ ജൂൺ 21,ശനിയാഴ്ച ക്യൂൻസിലുള്ള കന്നിഹാം പാർക്കിൽ അരങ്ങേറിയ ചാരിറ്റി ക്രിക്കറ്റ് ബാഷ് 2025 വൻ വിജയമായി. രാവിലെ 7.30ന് ആരംഭിച്ച ടൂർണമെന്റ് റീജിയണൽ വൈസ് പ്രസിഡന്റ് ലാജി…
കുട്ടിക്കുറുമ്പീ.. കുഞ്ഞനുജത്തീ
രചന : മംഗളൻ കുണ്ടറ✍️. കൂടെപ്പിറപ്പിനെ ചേർത്തുനിർത്താംകൂടെനടന്നാകൊഞ്ചൽ കേൾക്കാംകൂടെക്കളിക്കാനുമൊപ്പം കൂടാംകൂട്ടിനുഞാനെന്നും കൂടെ വരാം കൂവരം കിളിക്കൂട് കാട്ടിത്തരാംകൂടണയും കുയിൽ പാട്ടുകേൾക്കാംകുട്ടിക്കുറുമ്പുകൾ കാട്ടിത്തരാംകുഞ്ഞിളം കവിളിൽ ഉമ്മനൽകാം കാറ്റത്തുപട്ടം പറത്തിനോക്കാംകാറ്റിൻ ഗതിക്കൊപ്പമൂയലാടാംകാലികൾ മേയുന്ന കണ്ടം കാണാംകാട്ടുമൈനപ്പാട്ടൊന്നേറ്റു പാടാം കാണാമറയത്തൊളിച്ചിരിക്കാംകാതിൽ ചെല്ലപ്പാട്ടുപാടിത്തരാംകാതങ്ങൾ നാമൊന്നുചേർന്നുനീങ്ങാംകാവലാളായേട്ടൻ കൂടെ വരാം.
ഗ്രീൻകാർഡുകാർ വിദേശ യാത്രചെയ്യുമ്പോൾ ജാഗ്രതൈ!!
മാത്യുക്കുട്ടി ഈശോ✍️. ന്യൂയോർക്ക്: ട്രമ്പ് അഡ്മിനിസ്ട്രേഷൻറെ പുതിയ ഭരണ പരിഷ്കാരങ്ങൾ മൂലം 2025-ൽ വിദേശയാത്ര ചെയ്യുന്ന ഗ്രീൻകാർഡുകാർക്ക് എയർപോർട്ടിലെ ഇമ്മിഗ്രേഷൻ ഓഫീസർമാരിൽ നിന്നും കൂടുതൽ ചോദ്യശരങ്ങൾ നേരിടേണ്ടി വന്നേക്കാം. ഗ്രീൻകാർഡുകാർ വിദേശ യാത്ര ചെയ്യുമ്പോൾ അൽപ്പം കൂടുതൽ ജാഗ്രത പാലിക്കുകയും കൂടുതൽ…
ഇന്നാണ് മുഖ്യം….
രചന : ചന്ദ്രശേഖരൻ പ്ലാവളപ്പിൽ✍ ജീവിത ഗ്രന്ഥം തുറന്നേടുകൾമറിച്ചപ്പോൾപാഴ്ദിനമാണനേക നാളുകൾപതിരുകൾ,പാതിയും ജീവിക്കാതെമറന്നതാണെങ്കിലുംതിരികെപ്പിടിക്കുവാൻകഴിയില്ലല്ലോ കാലം….!ഓർക്കുക,ഒന്നേയുള്ളൂജന്മമീ മണ്ണിൽ വീണ്ടുംപാർക്കുവാൻ വരാമെന്ന്കരുതേണ്ടാരും വ്യർത്ഥം.നോക്കുകുത്തികളായിനിൽപ്പുനാം പലപ്പോഴുംനേർക്കുനേർ ജീവിതത്തെകൺമുന്നിൽ കാണുമ്പോഴും…..ഇന്നിനി കഴിയാത്തതൊക്കെയുംനാളെച്ചെയ്യാം,എന്നതാണെന്നത്തേയുംവികാര വിചാരങ്ങൾഇന്ന് മാത്രമേയുള്ളുയാഥാർഥ്യം, നമ്മൾനാളെഉണ്ടാവുമെന്നേകാലംഉറപ്പു നൽകുന്നില്ല……ഇന്നിനെ മാത്രം നമ്പിജീവിച്ചുനോക്കൂ വേഗം,നാളെകളുണ്ടായേക്കാംഉണ്ടായില്ലെന്നും വരാം…..
ശരശയ്യ*
രചന : അൻവർ ഷാ ഉമയനല്ലൂർ ✍ മരണമെൻ മുന്നിലായ് നിന്നു ചിരിക്കുന്നു;മൗനം മയക്കമോടെന്നിൽ വസിക്കുന്നുചിത്രതിരുന്നാളിന്നാതുരാലയത്തിൽഞാൻചത്തതിനൊക്കുമേ,ജീവിച്ചിരിക്കുന്നു. എൻമനച്ശ്ചിത്രങ്ങളെങ്ങോ പിഴയ്ക്കയാ-ണെങ്കിലും ജീവിതതാളം നുകരവേ,ചിന്തയാൽചാലിച്ച, ചായങ്ങൾക്കൊണ്ടുഞാ-നെൻഭാവിചിത്രം രചിക്കാൻ ശ്രമിക്കുന്നു. എന്തിനാണേകയാണിത്രയും ശ്രദ്ധയോ-ടുള്ള ശുശ്രൂഷകളെന്നുചോദിക്കവേ,അൻപോടെയോതുന്നിതാ തുര സേവക;അമ്പേ, പരാജയമാണുനിന്നാരോഗ്യം. നിത്യംനമിക്കുമായീശ്വരൻ നിൻശിരസ്സറിയാതെയുള്ളിലായ് സൃഷ്ടിച്ചുപോയ ഹോ!.മുത്തുകൊരുത്തപോലുഗ്രവലുപ്പത്തിൽമാറ്റംവരുത്തുവാനാകാത്തൊരു മുഴ.…
ഗർഭമലസിയതിൻ്റെ മൂന്നാം നാൾ
രചന : ശ്യാം സുധാകര്✍️. ചെറുപ്പത്തിൽകൺപീലികൾ പിഴുത്തെടുത്ത്കണ്ണാടിക്ക് നേർ ഊതിക്കളയുന്നത്ഞങ്ങൾക്കൊരു കളിയായിരുന്നു.ഗർഭമലസിയതിന്റെ മൂന്നാം നാൾഅതേ കളിഎന്റെ വിരലുകളിലേക്ക് തിരിച്ചു വന്നു.അന്നു രാത്രിവീട്ടിലുള്ളവർക്കെല്ലാം പ്രത്യക്ഷമായിചോര വാർന്നു മലർന്ന മരുഭൂമിയുംഇര വിഴുങ്ങി വലഞ്ഞഒരു പെരുമ്പാമ്പും.ഞങ്ങൾ ഞെട്ടിയുണർന്നപ്പോൾചുവരിൽ കണ്ടുസീമകൾ മറികടക്കുമ്പോൾഇരുമ്പുമൂർച്ചയിൽ തട്ടിനിമിഷം വാർന്നു വീഴുന്നതുംഇല്ലാതാകുന്നതും.ഭയത്തിന്റെ കറുപ്പ്എൻ്റെ…
സൃഷ്ടിക്കുപിന്നിൽ
രചന : സുദർശൻ കാർത്തികപ്പറമ്പിൽ✍️. ആരുസൃഷ്ടിച്ചാരു സൃഷ്ടിച്ചീയുലകത്തെ!നേരിലായതാരറിയുന്നൊന്നുചിന്തിച്ചാൽആരു സൃഷ്ടിച്ചാലുമിന്നിക്കാൺമതൊക്കെയുംചാരുമന്ദസ്മിതം തൂകിയെത്രനാൾ നിൽപ്പൂ!ആദിയുഗംതൊട്ടുനമ്മൾ വന്നുപോകുന്നു,ആദിമധ്യാന്തങ്ങളേതുമേതുമില്ലാതെ!ആർക്കറിയാ,മാർക്കറിയാമൊന്നതിൻ സാരംഓർക്കുകിലെന്തത്ഭുത,മത്ഭുതമീലോകം!കവിതകൾ പൂത്തുനിൽക്കാൻ മാമകഹൃത്തിൽ,കവിമാതേ,നിൻ്റെനൃത്തം തുടരൂനിത്യംഅഹംബോധമെന്നതില്ലേൽ സർവവുംശൂന്യംഅഹങ്കാരമല്ലി,നമുക്കുള്ളിലെന്നാളും!കണ്ണുമെല്ലെത്തുറന്നങ്ങുമേലെ നോക്കീടിൽവിണ്ണുകാണാം വിണ്ണിലൊരു സൂര്യനെക്കാണാംമണ്ണിൽനിന്നൊട്ടാമഹത്വം കണ്ടറിഞ്ഞീടാൻ,കണ്ണുകളില്ലാത്തതല്ലോ നമ്മുടെദോഷം!എത്രയെത്രയുന്നതനായീടിലും മന്നിൽഎത്രകാലമുണ്ടുവാഴ്വിൻ വ്യാപ്തിയൊന്നോർത്താൽ!വിത്തിനകത്തൊളിച്ചങ്ങിരിക്കവേതന്നെ;മൃത്യുവുണ്ടാ ജീവനൊപ്പ,മാർക്കറിയാത്തൂഏതൊരാൾക്കേ,യായിടുന്നിന്നതിനെവെല്ലാൻഏതൊരാൾക്കുമാവുകില്ലെന്നതത്രേ സത്യം!ആയതിനെയോർത്തുകണ്ണീർ പൊഴിച്ചാലൊന്നുംആയുസ്സൊട്ടും നീളുകില്ലെന്നറിവൂനമ്മൾഎന്നിരുന്നാലുമീലോക,മെത്രസുന്ദരം!തന്നെ,താനൊന്നോർത്തുനോക്കിലെത്രവിസ്മയം!ഇത്തിരിക്കാലമേ നമുക്കുള്ളുവെന്നാലും,ഒത്തിരി ജീവിച്ചുതീർക്കാൻ നമുക്കാകേണംഅന്യദുഃഖ,മറിയേണമപ്പൊഴുംനമ്മൾവന്യചിന്ത വെടിയേണമപ്പൊഴുംനമ്മൾഈ…
ആതുരാലയങ്ങൾ
രചന : ബി സുരേഷ്കുറിച്ചിമുട്ടം✍️. ജീവനൂതിസൃഷ്ടിച്ചൊരുശക്തിയുണ്ടീയുലകിൽവർണ്ണപ്രപഞ്ചത്തിന്നാധാരമൂർത്തീഅണുവായ് പിറവികൊണ്ടമ്മതന്നുദരത്തിൽപിന്നെപിറന്നുവീഴുന്നു നഗ്നനായ് മണ്ണിൽ. കാലംകടന്നുകടന്നങ്ങു പോകവേഋതുക്കളും മാറിമറിയുന്നൊട്ടുമേജീവജാലങ്ങൾക്കു ജീർണ്ണതയേറുന്നുജീവൻ തുലാസിലാടിദുഃഖമേറുന്നു. പാച്ചിലിൻ പരാക്രമം പിന്നെതുടരുംഅറ്റുപോകുമാജീവനെ എത്തിപ്പിടിച്ചിടാൻആതുരാലയത്തിന്നകത്തളംതേടുംജീവനേകുംപ്രത്യക്ഷശക്തിയാം ഭിഷഗ്വരനുമുമ്പിൽ. ജീവന്നുവിലയിന്നെണ്ണിപ്പറയുന്നുഉള്ളവനെണ്ണിക്കൊടുക്കുന്നുകെട്ടുകൾപ്രത്യക്ഷദൈവവും പ്രഹസനമായിമാറുംആതുരസേവനമിന്നുവെറും വ്യാപാരമായ് മാറി! മരണപ്പെട്ടുപോകുമോരോജീവനുംമർത്ത്യനെന്ന വിലനൽകുവതുണ്ടോപിഴവുകൾ ചോദ്യം ചെയ്തീടുകിൽപിന്നെഇരുമ്പഴിക്കുള്ളിലഴിയെണ്ണിനിന്നിടും! കാത്തിടേണ്ടവർ തകർക്കുന്നുസിസ്റ്റംനാഥനില്ലാകളരിപോലെയല്ലോയെങ്ങുംനാടുമുടിയുന്നുമുടിക്കുന്നു മത്സരിച്ചെന്നപോൽനന്മയെപ്പൂട്ടിതിന്മയെവളർത്തിവലുതാക്കിടുന്നു! ആരെവിശ്വസിച്ചീടണമെന്നതറിയില്ലവാക്കുകൾ…
*തൊട്ടാവാടി *
രചന : ജോസഫ് മഞ്ഞപ്ര ✍️. പുസ്തകത്താളിനുള്ളിലെമയിൽപീലി തുണ്ടുകൾപെറ്റു പെരുകിയോയെന്ന്കൗതുകത്തോടെ നോക്കികാത്തിരുന്ന കൗമാരം.പള്ളിക്കൂടത്തിലേക്കുള്ള യാത്രയിൽ,വാക്കുപൊട്ടിയ സ്ലേറ്റിലെയ ക്ഷരങ്ങൾ,മായ്ക്കാൻ മഷിത്തണ്ട് തേടിയലഞ്ഞ കൗമാരം,കുട്ടി ഫ്രോക്കിന്റെ കീശയിലെനാരങ്ങാ മിട്ടായി തീർന്നുവോയെന്ന്വേപഥു പൂണ്ട കൗമാരം.അച്ഛനോ, അമ്മയോഉച്ചത്തിലുരിയാടിയാൽപെട്ടെന്ന് വാടുന്ന കൗമാരം.തൊടിയിലെ ചെടികളെസാകൂതം നോക്കി ഓമനിച്ചിരുന്നകൗമാരംതൊട്ടാൽ വാടുന്ന ചെടിയെ…