അതികായഗേഹം
രചന : അഡ്വ: അനൂപ് കുറ്റൂർ ✍️ അതിശയമായൊരപചിതലീലഅപരാധമില്ലാതന്യഹിതത്തിനുഅളവിലായതിരാത്രമധികമായിഅംശഭൂതങ്ങളിലാവർത്തനമായി. അഖിലമെല്ലാമൈശ്വര്യനിദാനമായിഅലിവോടവിരതമനുഗ്രഹമാകെഅഗ്നികണങ്ങളുതിർന്നുതിർന്ന്അങ്കണമാകെജ്യോതീർസ്പുലിംഗം. അൻപാലെങ്ങും പടർന്നു പടർന്ന്അജ്ഞാനമൊഴിച്ച പ്രജ്ഞയിലായിഅടയാളമായൊരു സ്വസ്തികയിൽഅജിരമായോരക്ഷികളായിരമായിരം. അനൃതമെല്ലാമകറ്റുമോരഭിമാനംഅമരതടിയായിയനന്തമുതിരവേഅഭിഹിതമിച്ഛയാലകതളിരാകെഅന്തർധിയായോരലങ്കാരങ്ങൾ. അഗ്നിശിഖാവർണ്ണപ്പൊലിമകൾഅനന്തമായിട്ടനിലസംഗീതമായിഅന്തകനല്ലതുത്രാണനായിളയിൽഅഭാഷണഭൂഷണനഭ്രേയനായി ആദിനിദാനം അഗ്രേസ്സരനായിഅതിശയശയനനമരപ്രഭുവായിഅംശുകനായതിവർത്തകനായിആദിമദ്ധ്യാന്തമഭീഷ്ടുതനാകുന്നു. അംഭസ്സായഗ്നിയനന്തംധേനുവായിഅർത്ഥമായുപഗ്രഹാലയത്തിലായിഅംസളനായിബാഹുലേയോജ്ജ്വലൻഅഘോരനായെന്നുമേധീമതിയായി. അന്തരാധ്യാനനായിയനസ്സിലാകെഅർച്ചിസ്സായിട്ടാനന്ദമാമുത്സുകൻഅപാവൃതനായിജൈത്രേയനായിഅഭീഷ്ടമമ്പർക്കോനായുല്ലാസിതം. അശ്വദ്ധത്തിലായാലോലമാടുമ്പോൾഅഖിലസംസ്സർഗ്ഗത്തിനുയഥേച്ഛയാലെഅകലമില്ലാതെയാസന്നിധിയിലായിഅന്തികമറിവാനായറിവുമനന്തമായി. അതിസ്വാന്തനത്തിലുപദേശകനായിഅന്വേഷണത്തിലതിസ്നേഹരൂപൻഅതിസമർത്ഥനാമാശ്രിതരക്ഷകൻഅമലതയാർന്നധന്യതാമൂർത്തിയായി. അഷ്ടാപദകാന്തീകളേബരനിതനായിഅമേദ്യമേദ്യത്തിലോരേപ്പോലലിയുംഅനുഗമനത്തിലും പ്രതിഗമനത്തിലുംഅപചയമില്ലാത്തുപചയമോടെന്നും. അഭാവിതനായും പ്രഭാവിതനായുംഅമരത്തായും അണിയത്തായുംഅലസതയാലുമുജ്ജ്വലതയിലുംഅല്പേച്ഛയിലും അമിതേച്ഛയിലും. ആകർഷകനായ് വികർഷകനായ്അനുകൂലകനായ് പ്രതികൂലനായ്ആസക്തനായ്…
കുടവോല സമ്പ്രദായം: ആയിരം വർഷം മുൻപത്തെ ഒരു ‘വോട്ടിംഗ് യന്ത്രം’
രചന : ശ്രീകല പ്രസാദ് ✍️ ജനാധിപത്യത്തെക്കുറിച്ച് നമ്മൾ ഇന്ന് സംസാരിക്കുമ്പോൾ, പത്താം നൂറ്റാണ്ടിലെ ദക്ഷിണേന്ത്യയിലേക്ക് ഒന്ന് കണ്ണോടിക്കുന്നത് നന്നായിരിക്കും. ചോള രാജാക്കന്മാരുടെ കാലത്ത്, പ്രത്യേകിച്ച് ഉത്തിരമേരൂർ എന്ന ഗ്രാമത്തിൽ നിലനിന്നിരുന്ന അതിശയിപ്പിക്കുന്ന ഒരു തിരഞ്ഞെടുപ്പ് രീതിയായിരുന്നു ‘കുടവോല സമ്പ്രദായം’.സ്ഥാനാർത്ഥികളുടെ പേര്…
കരപത്രകച്ചുഴി
രചന : സന്തോഷ് ഇളപ്പുപാറ ✍️ നടന്നു നീങ്ങുക തളർന്നിടാതെയുംതളർത്തിടാൻ വെയിൽ തിളയ്ക്കും വേളയിൽ;തണൽ വിരിക്കുവാൻ കൊഴിഞ്ഞ ചില്ലകൾചതുപ്പു തീണ്ടുമീ പ്രകൃതി തന്നിലും.തെളിഞ്ഞനീർക്കണ,മകലെ കണ്ടിടാംഅടുത്തുചെല്ലവേ ചെളി നിറഞ്ഞതും.പെരുത്തദാഹമോ വരണ്ടതൊണ്ടയിൽകുരുങ്ങിവാക്കുകള് മുറിഞ്ഞിടുംനേരംഎരിഞ്ഞു ജീവിതം പുകച്ചുരുളാലെപുകഞ്ഞചങ്കിന്റെ മണംപടർത്തിയുംകപടപുഞ്ചിരി വിടർത്തിയെത്തിടുംസ്വാർത്ഥചിന്തകർ വികൃതരൂപരായ്കവചവാഹനം പായും മിന്നലായെങ്ങുംകരുതിവേണമീ ചുവടുവയ്ക്കുവാൻകരുക്കളായവർ…
മാധവിക്കുട്ടിയുടെ കഥയിലൂടെ, അവരുടെ പ്രണയസങ്കല്പം.
രചന : ഒ.കെ.ശൈലജടീച്ചർ ✍️ പ്രിയപ്പെട്ടവരെ, മലയാളസാഹിത്യത്തിൽ അനശ്വരയായ സാഹിത്യകാരി മാധവിക്കുട്ടിയുടെ ജന്മവാർഷികദിനമായ ഇന്ന് (മാർച്ച് 31) നാമേവരും സ്നേഹാദരവോടെ,ആരാധനയോടെ സ്മരിക്കുന്ന ആ കഥാകാരിയെക്കുറിച്ചുള്ള കുറച്ചുകാര്യങ്ങൾ എന്റെ വീക്ഷണത്തിലൂടെ ഞാനിവിടെ നിങ്ങൾക്കായി സമർപ്പിക്കുന്നു🙏 നിങ്ങളേവരും വായിക്കുമെന്ന വിശ്വാസത്തോടെ🙏ലേഖനം പ്രണയം…ജീവനുള്ളവയിലെല്ലാം കുടികൊള്ളുന്ന ഉൽകൃഷ്ടമായഒരുവികാരം.അനിർവചനീയമായൊരനുഭൂതി.മനുഷ്യരിൽ…
കണിമനസ്സും കരിപുരണ്ടലോകവും
രചന : ദിവാകരൻ പികെ ✍️ ആഘോഷപ്പൊലിമകൾക്കിടയിലും യുദ്ധത്തിന്റെ ഭീകരത വേട്ടയാടുന്നു കുരുന്നു മനസ്സുകൾ… എന്റെ പുതിയ കവിത: കണിമനസ്സും കരിപുരണ്ട ലോകവും.” പൊന്നണിഞ്ഞു ചിരിച്ചു നിൽപ്പുണ്ട്-എൻ തൊടിയിലീ കൊന്നപ്പൂക്കൾ.വിളവെടുപ്പിൻ കാഹളത്തിനു പകരംചെവിയിലലയ്ക്കുന്നു പീരങ്കി നാദങ്ങൾ,കരിപുരണ്ട ലോകത്തിൻ വിലാപങ്ങൾ.പുത്തനുടുപ്പിൻ ഗന്ധം നുകരാൻ…
എം.എ യൂസഫലി ഫൊക്കാന കൺവെൻഷനിൽ വിശിഷ്ട അഥിതിയായി പങ്കെടുക്കുന്നു.
ശ്രീകുമാർ ഉണ്ണിത്താൻ ✍️ ചരിത്രമാകാൻ പോകുന്ന ഫൊക്കാന കൺവെൻഷനിൽ വിശിഷ്ട അഥിതിയായി മലയാളികളുടെ സ്വന്തം എം.എ യൂസഫലിയും പങ്കെടുക്കുന്നു. ഫൊക്കാനാ ഇന്റർനാഷണൽ കൺവെൻഷൻ 2026 ഓഗസ്റ്റ് 6 മുതൽ 9 വരെ പെൻസിൽവേനിയയിലെ മനോഹരമായ പോക്കനോസ് മൗണ്ടൻസിലെ കൽഹാരി റിസോർട്ടിൽ നടക്കുമ്പോൾ…
ജാഗ്രതാ സന്ദേശങ്ങൾ
രചന : എം ബഷീർ ✍️ മൊബൈലിൽഇടിത്തീ പോലെ തെളിയുന്നുജാഗ്രതാ സന്ദേശംപുറത്തിറങ്ങരുത് പേടിക്കരുത്പാളംതെറ്റിയോടുന്നതീവണ്ടിപോൽ ഹൃദയംഭയത്തിന്റെ അതിരിൽ ചെന്ന്ഇടിച്ച് തകരുന്നുചില്ലുജാലകത്തിലെന്തോവന്നു വീണ് ചിതറുന്നുമിസൈലോ അതോ ഡ്രോണോഞെട്ടിവിറച്ചു നോക്കുമ്പോൾവിശന്ന് തളർന്നൊരുവെള്ളരിപ്രാവ്കണ്ണുകളിൽ ദൈന്യതയുടെമെഴുതിരിത്തിളക്കംഇത്തിരി വെള്ളത്തിൽഒരു പിടി ഗോതമ്പ് മണികളിൽതിരയടിച്ചു ശമിക്കുന്നുശാന്തി തൻ സമുദ്രംനാടിനെയോർത്തു കിടക്കവേപെട്ടെന്ന് കുടുങ്ങി…
ചമയം
രചന : താഹാ ജമാൽ ✍️ എവിടാണ് സാർഇന്നലെ കണ്ടില്ലല്ലോ?ഉണ്ടായിരുന്നുപിന്നിലായിപിൻബഞ്ചിലിരുന്ന്പഠിച്ചവരാണ് സ്റ്റേജിൽഎന്നത് കൊണ്ട്പിന്നിൽ നില്ക്കുന്നവർകേമൻമാരല്ലെന്ന് കരുതരുത്.എവിടെയാണ്തിരക്കിട്ട് പോകുന്നത്ഓരം തള്ളി വരുന്ന കാറ്റുംതളരാതെ നില്ക്കുന്ന വെയിലും സൂക്ഷിക്കണംലോകം മുഴുവൻ സൂര്യൻകണ്ടു മടുത്തതിനാൽസൂര്യനെ അല്പനേരം കാണണംനിങ്ങളാ കവിയല്ലേ സാർകവിത എഴുതിത്തുടങ്ങുമ്പോളുംഎഴുതിയവസാനിക്കുമ്പളുംപിന്നിൽ നിലക്കുന്ന നിരീക്ഷകൻഅവരെക്കുറിച്ചുംപ്രകൃതിയെക്കുറിച്ചുംഅറിയുന്നത്വിളിച്ച് പറയുന്നവൻഓരം…
മരിച്ചു പോകുന്ന സ്നേഹങ്ങൾ
രചന : സെറ എലിസബത്ത് ✍️ ചൂട് നഷ്ടപ്പെട്ടഒരുപിടി ചാരമാണ് —ഒരിക്കൽ ജ്വലിച്ചിരുന്നആ കനൽപ്പൊട്ടുകൾ,ഇപ്പോൾ തണുത്തുറഞ്ഞ്നിസ്സഹായമായി ചിതറുന്നുഅവവെയിലേറ്റ മഞ്ഞുതുള്ളികളാണ് —ഇത്തിരി നേരം മാത്രംപ്രകാശിച്ച്ആകാശത്തിന്റെ ശൂന്യതയിൽനിലീനമാകുന്ന നീർകണങ്ങൾമരിച്ചു പോകുന്ന സ്നേഹങ്ങൾവെളിച്ചം ഇല്ലാത്തചെരാതുകൾ തന്നെയാണ് —തണുത്ത രാത്രിയിൽകൈ നീട്ടി പിടിക്കുമ്പോൾവെറും ശൂന്യത മാത്രംഅവശേഷിപ്പിക്കുന്നത്അവചന്ദ്രന്റെ വെളിച്ചത്തിൽനിശ്ചലമായി…
