💧വമ്പെഴും വാഗ്ദാനത്തിൻ കൊമ്പുകളൊടിയുമ്പോൾ💧
രചന : കൃഷ്ണമോഹൻ കെ പി ✍ വശ്യസുന്ദരമാകും വിശ്വത്തെ ദർശിക്കാനായ്വിശ്വനാഥൻ തന്ന അക്ഷികൾ തുറന്നപ്പോൾവിസ്തൃത മഹോന്നത വിണ്ണിൻ്റെ പെണ്ണാകുന്നവിസ്മയ ധരതന്നിൽ വിതുമ്പലുയരുന്നൂവിസ്തരിച്ചോതീടിന നന്മകൾ ചെറുതായീവിസ്മരിക്കേണ്ടുന്നതാം തിന്മകൾ വലുതായീവനവാസികളായ മൃഗ സോദരർ മെല്ലേവെറുതേയൊന്നുണർത്തുവാൻ നാട്ടിലേക്കിറങ്ങുന്നൂവനത്തിൽ വസിക്കുന്ന ജനസഞ്ചയത്തിനെവടം കെട്ടി വലിച്ചൊരുമൂലയിലാക്കീടുന്നൂവലിയവർ ഭരണത്തെ…