തുളസിക്കതിർ
-മാധവഹാസം-
രചന : ശ്രീകുമാർ എം പി ✍ ചിരിയെന്നും ചൊരിയുന്നകൃഷ്ണാ തിരയെല്ലാമടങ്ങിയ ദേവതിരനോട്ടമാടിയകന്നു മാറിതിരശ്ശീലയ്ക്കപ്പുറം നില്പല്ലെ !മഹിത മനോഹരം നിൻ ചരിതംമണ്ണിലെ പൊന്നായി തിളങ്ങുന്നുമാധവകഥകൾ പാടിടുന്നമാലോകരാമോദം കൊണ്ടീടവെമാധവഹൃദയം വിതുമ്പിനിന്നൊആരുമതൊട്ടുമെ കണ്ടതില്ലകദന വഴികൾ താണ്ടിയങ്ങ്കണ്ണീർപ്പുഴകൾ ചിരിച്ചു നീന്തികർമ്മപാശത്തിൽ കുരുങ്ങിടാതെകർമ്മബന്ധങ്ങളഴിച്ചു ദേവൻകർത്തവ്യമുജ്ജ്വലം ധർമ്മനിഷ്ഠംകൃത്യം കമനീയകാവ്യാത്മകം…